IND vs SA: കോലി തിരിച്ചെത്തുമ്പോള്‍ രഹാനെ, പുജാര എന്നിവരിലൊരാള്‍ പുറത്തുപോകണം; കാര്‍ത്തിക്
മുംബൈ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര പുരോഗമിക്കവെ ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ എന്നിവരുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ഏറെ നാളുകളായി മോശം ഫോമിലായിരുന്ന ഇരുവരും 2022ലെ ആദ്യ മത്സരത്തിലും തീര്‍ത്തും നിരാശപ്പെടുത്തിയിരിക്കുകയാണ്. ജോഹന്നാസ്ബര്‍ഗില്‍ ആദ്യ ഇന്നിങ്‌സില്‍ പുജാര മൂന്ന് റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഗോള്‍ഡന്‍ ഡെക്കായാണ് രഹാനെയുടെ മടക്കം.2020 മുതലുള്ള ഇവരുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 25ല്‍ താഴെ മാത്രമാണ് ശരാശരിയെന്ന് വ്യക്തമാവും.

രണ്ട് പേര്‍ക്കും ഇന്ത്യന്‍ ടീമിലെ സ്ഥാനം നഷ്ടമാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഇപ്പോഴിതാ രഹാനെ,പുജാര എന്നിവര്‍ ഇന്ത്യന്‍ ടീമില്‍ തുടരുന്നത് സംബന്ധിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേഷ് കാര്‍ത്തിക്. 'ഇന്ത്യന്‍ ടീമിനെപ്പോലൊരു ശക്തമായ ടീമില്‍ മൂന്നാം നമ്പറില്‍ മൂന്ന് വര്‍ഷം സെഞ്ച്വറി നേടാതെ തുടരുകയെന്നത് വളരെ വലിയ ദൂരം തന്നെയാണ്.

ഇത്രയും അവസരം അവര്‍ക്ക് ലഭിച്ചത് തന്നെ പ്രതിഭകളായതുകൊണ്ടാണ്. പുജാര സീനിയര്‍ ബാറ്റ്‌സ്മാനാണ്. എന്നാല്‍ നീണ്ട കരിയറിന് അവസാനാമാകേണ്ട സമയമായിരിക്കുകയാണ്. ആ രണ്ട് പേര്‍ക്കും ഇത് വ്യക്തമായി അറിയാമെന്നാണ് കരുതുന്നത്. രണ്ട് പേരും ഇന്ത്യക്ക് മഹത്തായ സംഭാവനകള്‍ ചെയ്തവരാണ്. മൂന്നാം ടെസ്റ്റില്‍ വിരാട് കോലി തിരിച്ചെത്തുമ്പോള്‍ രണ്ടുപേരിലൊരാള്‍ വഴിമാറിക്കൊടുക്കേണ്ടി വരും'-കാര്‍ത്തിക് പറഞ്ഞു.
Also Read: IND vs SA: വിരാട് ഭായി സഹായിക്കും, രാഹുലിന് കീഴില്‍ കിരീടം നമുക്ക് തന്നെ- വെങ്കടേഷ് പറയുന്നു

നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ രഹാനെക്കാവും വഴിമാറിക്കൊടുക്കേണ്ടി വരിക. കാരണം മൂന്നാം നമ്പറെന്നത് വലിയ പ്രയാസമുള്ള ബാറ്റിങ് പൊസിഷനാണ്. ഇവിടെ കളിച്ച് മികവ് കാട്ടുക വളരെ പ്രയാസമാണ്. കഴിഞ്ഞ ദിവസം രാഹുല്‍ ദ്രാവിഡ് തന്നെയിത് വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ പുജാരക്ക് ഇനിയും അവസരം ലഭിച്ചേക്കും. രഹാനെയുടെ കാര്യം അങ്ങനെയല്ല. രഹാനെയുടെ അഭാവത്തില്‍ ശ്രേയസ് അയ്യരും ഹനുമ വിഹാരിയുമുണ്ട്. എന്നാല്‍ പുജാരക്ക് വെല്ലുവിളി ഉയര്‍ത്താന്‍ മറ്റ് താരങ്ങളില്ലെന്നത് അദ്ദേഹത്തിന് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.
Also Read: 'ആ ട്രോഫി ഇന്നും എന്റെ അലമാരയിലുണ്ട്', കരിയറില്‍ വഴിത്തിരിവായ സംഭവം വെളിപ്പെടുത്തി അശ്വിന്‍

ഒട്ടുമിക്ക മുന്‍ താരങ്ങളും ദക്ഷിണാഫ്രിക്കന്‍ പരമ്പര പൂര്‍ണ്ണമായും കളിക്കാന്‍ രഹാനെക്കും പുജാരക്കും അവസരം നല്‍കണമെന്നാണ് പറയുന്നത്. പാതിവഴിയില്‍ ഇവരെ പുറത്താക്കരുതെന്നാണ് കൂടുതല്‍ ആളുകളുടെയും നിലപാട്. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര മോഹവുമായി ഇറങ്ങുന്ന ഇന്ത്യക്ക് ഇരുവരുടെയും പ്രകടനം വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. വിരാട് കോലി മൂന്നാം ടെസ്റ്റിനെത്തുമ്പോള്‍ രഹാനെക്ക് സ്ഥാനം നഷ്ടമായേക്കും. രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി പ്രകടനം നടത്താനായാല്‍ തല്‍ക്കാലത്തേക്ക് വിമര്‍ശകരുടെ വായടപ്പിച്ച് സ്ഥാനം നിലനിര്‍ത്താന്‍ രഹാനെക്ക് സാധിച്ചേക്കും.
Also Read: IND vs SA: 3, ഗോള്‍ഡന്‍ ഡെക്ക്! 2022ലും രക്ഷയില്ല, പുജാരയും രഹാനെയും ഇനിയും വേണോ?

ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് ശേഷം വെസ്റ്റ് ഇന്‍ഡീസ്,ബംഗ്ലാദേശ് ടീമുകള്‍ക്കെതിരെയാണ് ഇന്ത്യക്ക് പരമ്പരയുള്ളത്. ഇതിന് മുമ്പായി രഹാനെയുടെയും പുജാരയുടെയും കാര്യത്തില്‍ തീരുമാനം എടുക്കണമെന്നാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷോണ്‍ പൊള്ളോക്ക് പറയുന്നത്. വലിയ പരമ്പരകള്‍ക്ക് മുമ്പായി അവരുടെ കാര്യത്തില്‍ തീരുമാനം എടുക്കണമെന്നും യുവതാരങ്ങള്‍ക്ക് വളര്‍ന്നുവരാനുള്ള അവസരമൊരുക്കേണ്ട സമയമാണിതെന്നുമാണ് പൊള്ളോക്ക് പറഞ്ഞത്.

ഒരു കാലത്ത് ഇന്ത്യയുടെ വിശ്വസ്തരായ താരങ്ങളായിരുന്നു ഇരുവരും. അതുകൊണ്ട് തന്നെ പെട്ടൊന്നൊരു പുറത്താക്കല്‍ നീതികേടാണ്. എന്നാല്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കേണ്ട സമയമായതിനാല്‍ ഇന്ത്യ ഇനിയും ഇവരുടെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ വൈകരുത്. രാഹുല്‍ ദ്രാവിഡിന്റെ തീരുമാനം ഇക്കാര്യത്തില്‍ അന്തിമമാവും. സീനിയര്‍ താരങ്ങളെ പെട്ടെന്ന് തള്ളിപ്പറയുന്ന പരിശീലകനല്ല ദ്രാവിഡ്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രകടനം വിലയിരുത്തുമ്പോള്‍ ഇവരെ മാറ്റിനിര്‍ത്തേണ്ട സമയമായെന്നതാണ് വ്യക്തമാകുന്നത്. എന്തായാലും വരും ദിവസങ്ങളില്‍ത്തന്നെ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications