
ഇപ്പോഴിതാ ഇന്ത്യയുടെ പ്ലേയിങ് 11നെതിരേ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ശര്‍ദുലിന് പകരം ഉമേഷ് യാദവ് ടീമില്‍ വേണമായിരുന്നുവെന്നാണ് ഗംഭീര്‍ അഭിപ്രായപ്പെട്ടത്. 'ഇന്ത്യ നാല് ബൗളര്‍മാരുമായി ജോഹന്നാസ്ബര്‍ഗില്‍ ഇറങ്ങാന്‍ പോകുന്നുവെന്നും ഹനുമ വിഹാരി,ശ്രേയസ് അയ്യര്‍ എന്നിവരിലൊരാള്‍ക്ക് അവസരം ലഭിക്കും എന്ന തരത്തിലുള്ള ഒരു റിപ്പോര്‍ട്ട് ഞാന്‍ വായിച്ചിരുന്നു.
Also Read: IND vs SA:'ധോണിയെ വിടാതെ റിഷഭ്', കാത്തിരിക്കുന്നത് വമ്പന്‍ നേട്ടം, എലൈറ്റ് ക്ലബ്ബിലേക്ക്

എന്നാല്‍ ഇത് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ്. വെറും മാധ്യമ സൃഷ്ടിയായ റിപ്പോര്‍ട്ടാണിത്. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ശര്‍ദുലിന് പകരം ഉമേഷ് യാദവിനെ പരിഗണിക്കേണ്ടിയിരുന്നു. ഉമേഷിന്റെ നിയന്ത്രണത്തോടെയുള്ള അതിവേഗമുള്ള പന്തുകളാണ് ടീം ആവിശ്യപ്പെടുന്നത്. രഹാനെ ആദ്യ ടെസ്റ്റില്‍ വേണ്ടെന്ന നിലപാടായിരുന്നു എനിക്ക്. എന്നാല്‍ 48 റണ്‍സ് നേടിയതോടെ രണ്ടാം ടെസ്റ്റില്‍ രഹാനെ ഇടം നേടി. പുജാര മൂന്നാം നമ്പറില്‍ തുടരണം'-ഗംഭീര്‍ പറഞ്ഞു.
Also Read: IND vs SA: ഏകദിന പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമായി, ബാവുമ നയിക്കും, ജാന്‍സെന്‍ പുതുമുഖം

ഇന്ത്യ ആദ്യ മത്സരത്തിലെ ടീമില്‍ നിന്ന് ഒരു മാറ്റം മാത്രമാണ് വരുത്തിയത്. കോലിക്ക് പകരം വിഹാരിയെത്തി. ഇത് പരിക്കിനെത്തുടര്‍ന്നുണ്ടായ മാറ്റമാണ്. അല്ലാത്തപക്ഷം ആദ്യ മത്സരത്തിലെ ടീമുമായിത്തന്നെ ഇന്ത്യ ഇറങ്ങുമായിരുന്നു. സെഞ്ച്വൂറിയനില്‍ 113 റണ്‍സിന്റെ ചരിത്ര ജയമാണ് ഇന്ത്യ നേടിയത്. ടീമുകളില്‍ വലിയ പൊളിച്ചെഴുത്ത് നടത്താന്‍ ഇഷ്ടപ്പെടാത്ത പരിശീലകന്മാരില്‍ ഒരാള്‍ കൂടിയാണ് രാഹുല്‍ ദ്രാവിഡ്.
Also Read: 'ശിഖര്‍ ധവാന് ടെസ്റ്റില്‍ അല്‍പ്പം കൂടി അവസരം നല്‍കാമായിരുന്നു'; ആകാശ് ചോപ്ര

കോലിയുടെ ഫോം ഔട്ടിനെക്കുറിച്ചും ഗംഭീര്‍ പറഞ്ഞു. ' കോലിയുടെ ആദ്യ മത്സരത്തിലെ പുറത്താകലുകളെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്നത് കണ്ടു. ഇത്തരത്തില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് കരുതുന്നില്ല. അനാവശ്യമായ സംസാരങ്ങളാണിത്. ഇന്ത്യക്കായി റണ്‍സ് നേടുന്നതില്‍ കോലി അതിമികവുള്ള താരമാണ്. ഓഫ് സ്റ്റംപിന് പുറത്തുവരുന്ന പന്തുകളെ കൂടുതല്‍ ഒഴിവാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്'-ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. ആദ്യ മത്സരത്തിലെ രണ്ട് മത്സരത്തിലും ഓഫ് സ്റ്റംപിന് പുറത്തുള്ള പന്തില്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ചാണ് കോലി പുറത്തായത്.
Also Read: ഇനിയും മുന്നോട്ട് പോകില്ല, 2022ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ സാധ്യതയുള്ള അഞ്ച് പേരിതാ

ജോഹന്നാസ്ബര്‍ഗില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയാണ്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയിലാണ്. നായകന്‍ കെ എല്‍ രാഹുലിനൊപ്പം (19) ഹനുമ വിഹാരിയാണ് (4) ക്രീസില്‍. മായങ്ക് അഗര്‍വാള്‍ (26),ചേതേശ്വര്‍ പുജാര (3),അജിന്‍ക്യ രഹാനെ എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഇതില്‍ രഹാനെ ഗോള്‍ഡന്‍ ഡെക്കായാണ് മടങ്ങിയത്. മൂന്നാം ടെസ്റ്റില്‍ രഹാനെ ഇന്ത്യന്‍ ടീമിലുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തോടെ രഹാനെ വിരമിക്കല്‍ പ്രഖ്യാപിക്കാനാണ് സാധ്യത.
Also Read: ഓള്‍ടൈം ടെസ്റ്റ് 11 തിരഞ്ഞെടുത്ത് ഹര്‍ഭജന്‍, കോലിയും ദ്രാവിഡുമില്ല, ഇന്ത്യയില്‍ നിന്ന് രണ്ട് പേര്‍

കോലി തിരിച്ചെത്തുമ്പോള്‍ രഹാനെക്ക് പകരം ശ്രേയസ് അയ്യരും മോശം ഫോമില്‍ തുടരുന്ന ചേതേശ്വര്‍ പുജാരക്ക് പകരം ഹനുമ വിഹാരിയും ടീമില്‍ ഇടം പിടിച്ചേക്കും. ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ആദ്യ ടെസ്റ്റ് പരമ്പരയാണ് ലക്ഷ്യം വെക്കുന്നത്. ആദ്യ മത്സരത്തില്‍ ജയിച്ച് ലീഡെടുത്ത ഇന്ത്യക്ക് രണ്ട് സമനിലയോടെ ഒരു ജയമോ നേടിയാല്‍ പരമ്പര അലമാരയിലെത്തിക്കാനാവും.


Click it and Unblock the Notifications











