Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: മുഹമ്മദ് സിറാജിന് പരിക്ക്, രണ്ടാം ദിനം നഷ്ടമാവുമോ? വ്യക്തമാക്കി ആര്‍ അശ്വിന്‍

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനിറങ്ങുന്നതിന് മുമ്പ് തന്നെ പരിക്ക് ഇന്ത്യക്ക് വില്ലനായിരുന്നു. നായകന്‍ വിരാട് കോലിയെത്തന്നെയാണ് ഇന്ത്യക്ക് നഷ്ടമായത്. പിന്നാലെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ മുഹമ്മദ് സിറാജിന്റെ പരിക്കാണ് ഇന്ത്യക്ക് വെല്ലുവിളിയാവുന്നത്. സ്റ്റാര്‍ പേസറായ സിറാജിനേറ്റ പരിക്ക് ഇന്ത്യക്ക് പെട്ടെന്ന് നികത്താനാവാത്ത വിടവാണ്. രണ്ടാം ദിനം സിറാജ് കളിക്കാതിരുന്നാല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയാവും.

ഇപ്പോഴിതാ സിറാജിന്റെ പരിക്കിനെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ സീനിയര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. 'സിറാജിന്റെ പരിക്ക് വൈദ്യ സംഘം പരിശോധിക്കുകയാണ്. പെട്ടെന്ന് പരിക്ക് ഭേദമാക്കേണ്ടതായുണ്ട്. പ്രാധമിക ശുശ്രൂഷകള്‍ നടത്തിയ ശേഷം കൂടുതല്‍ പരിശോധനക്ക് വിധേയമാക്കിയിരുന്നു. സിറാജ് രണ്ടാം ദിനം കളിക്കുമെന്നും ഏറ്റവും മികച്ച പ്രകടനം നടത്തുമെന്നുമാണ് പ്രതീക്ഷ'- അശ്വിന്‍ പറഞ്ഞു.

mohammedsiraj

ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് പേസ് മികവിലാണ് ഇന്ത്യയുടെ പ്രതീക്ഷ. മൂന്ന് പേരും ഒന്നിനൊന്ന് മികവ് കാട്ടിയതാണ് സമീപകാലത്തെ ഇന്ത്യയുടെ വിദേശ പിച്ചിലെ മിന്നും പ്രകടനത്തിന് കാരണം. ദക്ഷിണാഫ്രിക്കയില്‍ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചതും ഇതേ പേസ് കരുത്തിലാണ്. അതുകൊണ്ട് തന്നെ പേസ് നിരക്ക് തിരിച്ചടിയേറ്റാല്‍ ടീമിനെയത് കാര്യമായി ബാധിക്കും.

പിച്ചിന്റെ സ്വഭാവത്തെക്കുറിച്ചും അശ്വിന്‍ പ്രതികരിച്ചു. 'പിച്ച് അല്‍പ്പം പേസിനെ തുണക്കുന്നതാണെന്നാണ് തോന്നുന്നത്. ജോഹന്നാസ്ബര്‍ഗിലെ പിച്ചിന്റെ സ്വഭാവം ആദ്യം അല്‍പ്പം സ്ലോയും പിന്നീട് വേഗം കൂടുന്നതുമാണ്. എന്നാല്‍ ഇത്തവണ അല്‍പ്പം വ്യത്യാസമാണ്. തുടക്കം മുതല്‍ നല്ല വേഗം ലഭിച്ചു. നാളെ എങ്ങനെയാവും പിച്ച് പ്രതികരിക്കുകയെന്നത് കണ്ടറിയണം. ഇതേ പേസ് ലഭിക്കുമോ അതോ പേസ് ഉയരുമോയെന്നതാണ് അറിയേണ്ടത്. പിച്ചിലെ വിള്ളല്‍ ഉയര്‍ന്നാല്‍ മത്സരത്തിന് ശേഷം മാത്രമെ വിധി പറയാനാവു'-അശ്വിന്‍ പറഞ്ഞു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് പ്രതീക്ഷിച്ച സ്‌കോര്‍ ഒന്നാം ഇന്നിങ്‌സില്‍ നേടാനായില്ല. ടീമിന്റെ പ്രകടനവും പ്രതീക്ഷിച്ച സ്‌കോറിനെക്കുറിച്ചും അശ്വിന്‍ തുറന്നുപറഞ്ഞു. 'ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ മികച്ച സ്‌കോര്‍ തന്നെ പടുത്തുയര്‍ത്തേണ്ടതായുണ്ട്. ദക്ഷിണാഫ്രിക്കയിലെ സാഹചര്യത്തില്‍ 26-270 നല്ല സ്‌കോറാണ്. ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്ത് ഇവിടെ 250നുള്ളില്‍ ഒതുങ്ങിയിട്ടും മത്സരത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. പ്രതീക്ഷിച്ചതിലും കുറവ് സ്‌കോറാണ് ഞങ്ങള്‍ക്ക് നേടാനായത്. എന്നാല്‍ ഞങ്ങളുടെ ബൗളിങ് നിരക്ക് രണ്ടാം ദിനത്തില്‍ ദക്ഷിണാഫ്രിക്കയെ വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്ന് തടയാനാവുമെന്നാണ് വിശ്വസിക്കുന്നത്'-അശ്വിന്‍ പറഞ്ഞു.

ashwin

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 202 റണ്‍സിനാണ് ഓള്‍ഔട്ടായത്. കെ എല്‍ രാഹുലും (50),ആര്‍ അശ്വിനും (46) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. വിരാട് കോലിയുടെ അഭാവത്തിലിറങ്ങിയ ഇന്ത്യക്ക് മുകളില്‍ സമ്പൂര്‍ണ്ണ ആധിപത്യം ആതിഥേയര്‍ക്ക് സ്ഥാപിക്കാനായി. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സെന്ന മികച്ച നിലയിലാണ്. ഒമ്പത് വിക്കറ്റ് ശേഷിക്കെ ഇന്ത്യയെക്കാള്‍ 167 റണ്‍സിന് പിന്നിലാണ് ദക്ഷിണാഫ്രിക്ക.

ദക്ഷിണാഫ്രിക്കയ്ക്കായി മാര്‍ക്കോ ജാന്‍സന്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കഗിസോ റബാദയും ഡുവാന്‍ ഒലീവിയര്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. ഇടം കൈയന്‍ മാര്‍ക്കോ ജാന്‍സന്റെ പ്രകടനത്തെ അശ്വിന്‍ പ്രശംസിച്ചു. 'ഏത് മത്സരത്തിലും ഇടം കൈയന്‍ പേസര്‍മാര്‍ക്ക് ആക്രമിക്കാനാവും. ജാന്‍സന് നല്ല ഉയരമുണ്ട്. അതിനൊത്ത നല്ല ആക്ഷനും പ്രതിഭയും മാര്‍ക്കോ ജാന്‍സനുണ്ട്. സ്റ്റിംപിന് ആക്രമിക്കുന്ന മികച്ച ബൗളറാണവന്‍'-അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, January 4, 2022, 11:44 [IST]
Other articles published on Jan 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+