For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: അവന്‍ ഇനിയും ടീമില്‍ വേണോ? ഉമേഷ്, ഇഷാന്ത് ഇവരിലൊരാള്‍ വരട്ടെയെന്നു ചോപ്ര

ശര്‍ദ്ദുല്‍ ടാക്കുറിനെക്കുറിച്ചാണ് പരാമര്‍ശം

1

സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ബൗളിങിലോ, ബാറ്റിങിലോ ഇനിയും കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കാത്ത ശര്‍ദ്ദുല്‍ ടാക്കൂറിന്റെ സ്ഥാനം ചോദ്യം ചെയ്തിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. നേരത്തേ നടന്ന ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് പര്യടനങ്ങളില്‍ അദ്ദേഹം മികച്ച പ്രകടനം നടത്തിയിരുന്നു, സൗത്താഫ്രിക്കയിലും ഇതാവര്‍ത്തിക്കാന്‍ സാധിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ നിരാശാജനകമായ പ്രകടനമാണ് ഇതുവരെ ശര്‍ദ്ദുല്‍ കാഴ്ചവച്ചത്.

ജൊഹാനസ്ബര്‍ഗില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ താരത്തില്‍ നിന്നും ബാറ്റിങില്‍ മോശമല്ലാത്ത സംഭാവന ടീമിനു ആവശ്യമായിരുന്നു. പക്ഷെ അഞ്ചു ബോളുകള്‍ മാത്രം നേരിട്ട ശര്‍ദ്ദുല്‍ ഡെക്കായി ക്രീസ് വിടുകയായിരുന്നു. പേസര്‍ ഡുവാന്‍ ഒലിവിയറുടെ ബൗളിങില്‍ തേര്‍ഡ് സ്ലിപ്പില്‍ സിംപിള്‍ ക്യാച്ച് സമ്മാനിച്ച് ശര്‍ദ്ദുല്‍ പുറത്താവുകയായിരുന്നു. ഇതുവരെ ബാറ്റ് ചെയ്ത മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും 14 റണ്‍സ് മാത്രാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

 റണ്‍സ് പ്രതീക്ഷിക്കുന്നു

റണ്‍സ് പ്രതീക്ഷിക്കുന്നു

ഇന്ത്യന്‍ ടീം ശര്‍ദ്ദുല്‍ ടാക്കൂറില്‍ നിന്നും ബാറ്റിങില്‍ തീര്‍ച്ചയായും റണ്‍സ് പ്രതീക്ഷിക്കുന്നതായും ഇതേത്തുടര്‍ന്നാണ് ടീമിലുള്‍പ്പെടുത്തിയിരിക്കുന്നതെന്നും ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. എനിക്കു ശര്‍ദ്ദുല്‍ ടാക്കൂറിനോടു ഒരു ചോദ്യമുണ്ട്. സൗത്താഫ്രിക്കയില്‍ ഇതിനകം ഔട്ടായ മൂന്ന് ഇന്നിങ്‌സുകളില്‍ രണ്ടു തവണ ക്യാച്ച് പ്രാക്ടീസ് പോലെയാണ് തോന്നിയത്. ഒരു തവണ വലിയ ഷോട്ട് കളിക്കാന്‍ ശ്രമിച്ചും അദ്ദേഹം വിക്കറ്റ് നഷ്ടപ്പെടുക്കി. ബാറ്റിങില്‍ റണ്‍സ് നേടുമെന്ന പ്രതീക്ഷയിലാണ് ശര്‍ദ്ദുല്‍ ഈ ടീമില്‍ കളിക്കുതെന്നും ചോപ്ര വിലയിരുത്തി.

 ഉമേഷ്, ഇഷാന്ത് എന്നിവരിലൊരാള്‍ കളിക്കണം

ഉമേഷ്, ഇഷാന്ത് എന്നിവരിലൊരാള്‍ കളിക്കണം

ബാറ്റിങില്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍ ഇനിയും മോശം പ്രകടനം തുടരുകയാണെങ്കില്‍ മൂന്നാം ടെസ്റ്റില്‍ ടീമില്‍ മാറ്റം വരുത്തണമെന്നു ആകാശ് ചോപ്ര ആവശ്യപ്പെട്ടു. അഞ്ചു ടെസ്റ്റുകളിലാണ് ശര്‍ദ്ദുല്‍ ഇതുവരെ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 204 റണ്‍സ് നേടുകയും ചെയ്തു. ഓസ്‌ട്രേലിയയില്‍ നേടിയ 67 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ശര്‍ദ്ദുല്‍ നിങ്ങളുടെ നാലാം ബൗളറല്ല, അല്ലായിരുന്നെങ്കില്‍ ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ എന്നിവരിലൊരാളെ കളിപ്പിക്കണം. ശര്‍ദ്ദുല്‍ റണ്ണെടുക്കുന്നില്ലെങ്കില്‍ ഇന്ത്യ ഈ തീരുമാനം സ്വീകരിക്കണം. രണ്ടാം ടെസ്റ്റിലെ രണ്ടും മൂന്നും ദിനങ്ങളില്‍ പ്രകടനം ശര്‍ദ്ദുലിനു വളരെ നിര്‍ണായകമായിരിക്കും. മോശം തുടരുകയാണെങ്കില്‍ മൂന്നാം ടെസ്റ്റില്‍ അദ്ദേഹത്തിനു ഇടമുണ്ടാവില്ലെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

 അശ്വിനെ പ്രശംസിച്ചു

അശ്വിനെ പ്രശംസിച്ചു

രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്കു വേണ്ടി ബാറ്റിങില്‍ നിര്‍ണായക സംഭാവന നല്‍കിയ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനെ ആകാശ് ചോപ്ര അഭിനന്ദിച്ചു. 46 റണ്‍സ് അദ്ദേഹം നേടിയിരുന്നു. ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ (50) കഴിഞ്ഞാല്‍ ടീമിനു വേണ്ടി കൂടുതല്‍ റണ്ണെടുത്തതും അദ്ദേഹമായിരുന്നു.
ഇന്ത്യയെ നാണക്കേടില്‍ നിന്നും രക്ഷിച്ചത് അശ്വിന്റെ ഇന്നിങ്‌സാണ്. അദ്ദേഹം നേടിയ 46 റണ്‍സിന്റെ മൂല്യമേറെയാണ്. അശ്വിന്‍ റണ്ണെടുക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് പ്രധാനവുമായിരുന്നു. കാരണം വിദേശത്തു ടെസ്റ്റില്‍ രവീന്ദ്ര ജഡേജ, അശ്വിന്‍ എന്നിവരിലൊരാളെ മാത്രമേ ഇന്ത്യ കളിപ്പിക്കാറുള്ളൂ.
സാധാരണയായി ജഡ്ഡുവിന്റെ അത്ര തന്നെ വിക്കറ്റുകളാണ് അശ്വിനും വീഴ്ത്താറുള്ളത്. അങ്ങനെയെങ്കില്‍ ഇരുവരും തമ്മിലുള്ള വ്യത്യാസമെന്താണ്? രണ്ടു പേരും ഒരേ വിക്കറ്റുകള്‍ വീഴ്ത്തുകയാണെങ്കില്‍ ബാറ്റിങില്‍ കൂടുതല്‍ റണ്ണെടുക്കുന്നവരാണ് കളിക്കേണ്ടത്. ഈ ടെസ്റ്റില്‍ അശ്വിന്‍ നിര്‍ണായകമായ 46 റണ്‍സ് നേടി. ടീം 400 റണ്‍സ് സ്‌കോര്‍ ചെയ്യുമ്പോള്‍ സെഞ്ച്വറി നേടുന്നതിനു തുല്യമാണ് ഇതെന്നും ചോപ്ര നിരീക്ഷിച്ചു.

Story first published: Tuesday, January 4, 2022, 14:22 [IST]
Other articles published on Jan 4, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+