For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: അഹമ്മദാബാദിന്റെ മുഖ്യ പരിശീലകനാവാന്‍ ആശിഷ് നെഹ്‌റ, ഗാരി കേഴ്സ്റ്റന്‍ ഉപദേഷ്ടാവ്

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലൂടെ വരവറിയിക്കാനൊരുങ്ങുകയാണ് അഹമ്മദാബാദ്. പുതിയതായി എത്തുന്ന ടീമായതിനാല്‍ത്തന്നെ ഒന്നില്‍നിന്ന് ടീമിന് തുടങ്ങേണ്ടതായുണ്ട്. ടീമിന്റെ മുഖ്യ പരിശീലകന്‍ ആരാവുമെന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇത് സംബന്ധിച്ച് വിവിധ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇന്ത്യയുടെ മുന്‍ പേസര്‍ ആശിഷ് നെഹ്‌റ അഹമ്മദാബാദിന്റെ മുഖ്യ പരിശീലകനാവുമെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

1

നെഹ്‌റയുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞെന്നും അദ്ദേഹം സമ്മതം അറിയിച്ചുവെന്നുമാണ് വിവരം. 2011ലെ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യയെ ചൂടിച്ച പരിശീലകനായ ഗാരി കേഴ്സ്റ്റന്‍ മുഖ്യ പരിശീലകനാവില്ലെന്നും ടീമിന്റെ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുമെന്നുമാണ് സൂചന. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം അഹമ്മദാബാദ് പുറത്തുവിട്ടിട്ടില്ല.

Also Read: IPL 2022: അഞ്ച് ലക്ഷ്യങ്ങള്‍ പുറത്തുവിട്ട് സഞ്ജുവിന്റെ റോയല്‍സ്! ട്രോളുമായി സ്‌റ്റൈറിസ്

2

നെഹ്‌റയും കേഴ്സ്റ്റനും നേരത്തെ ആര്‍സിബിയുടെ പരിശീലകസംഘത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുള്ളവരാണ്. അതുകൊണ്ട് തന്നെ അഹമ്മദാബാദിലേക്ക് ഇവര്‍ ഒരുമിച്ചെത്തുമ്പോള്‍ ഒത്തിണക്കത്തോടെ പോകാനും ടീമിനെ മികച്ച നിലയില്‍ കൊണ്ടുപോകാനാവുമെന്നുമാണ് ടീമിന്റെ പ്രതീക്ഷ. നെഹ്‌റ ബൗളിങ് പരിശീലകനായും ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും മുഖ്യ പരിശീലകനാവുന്നത് ഇതാദ്യമായാണ്.മുന്‍ ഇംഗ്ലണ്ട് ഓപ്പണര്‍ വിക്രം സോളങ്കി അഹമ്മദാബാദിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്ററായി എത്തുമെന്നുമാണ് സൂചന.

Also Read: IND vs SA: ഏകദിന പരമ്പര ഈ മൂന്ന് പേര്‍ക്ക് അവസാന 'പിടിവള്ളി', നിരാശപ്പെടുത്തിയാല്‍ ഇനി അവസരമില്ല

3

'എനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആശിഷ് നെഹ്‌റയെ മുഖ്യ പരിശീലകനാക്കുന്നതുമായി ബന്ധപ്പെട്ട് അഹമ്മദാബാദ് ധാരണയിലെത്തിയിട്ടുണ്ട്. സോളങ്കിയെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ആയും ബാറ്റിങ് ഉപദേഷ്ടാവായും ഗാരികേഴ്സ്റ്റനെ ഉപദേഷ്ടാവായും നിയമിക്കാന്‍ ധാരണയായെന്നാണ് മനസിലാക്കുന്നത്'-അഹമ്മദാബാദ് ഫ്രാഞ്ചൈസിയുടെ അടുത്ത വൃത്തത്തെ ഉദ്ധരിച്ച് ന്യൂസ്18യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബിസിസി ഐയുടെ അനുമതികള്‍ക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നുമാണ് വിവരം.

Also Read: IND vs SA: ക്യാപ്റ്റന്‍സി അരങ്ങേറ്റത്തില്‍ കോലിക്കൊപ്പം രാഹുല്‍, പക്ഷെ കോലി വേറെ ലെവല്‍!

4

ഇന്ത്യന്‍ താരമെന്ന നിലയില്‍ വലിയ അനുഭവസമ്പത്ത് നെഹ്‌റക്കുണ്ട്. എന്നാല്‍ നായകനായിപ്പോലും വലിയ പരിചയസമ്പത്തില്ലാത്ത നെഹ്‌റയെ മുഖ്യ പരിശീലകനാക്കുന്നത് എത്രത്തോളം ടീമിന് ഗുണം ചെയ്യുമെന്നത് കണ്ടറിയേണ്ടതായുണ്ട്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിക്കാന്‍ നെഹ്‌റക്കായിട്ടുണ്ട്. ഇടം കൈയന്‍ പേസറായിരുന്ന നെഹ്‌റ 17 ടെസ്റ്റില്‍ നിന്ന് 44 വിക്കറ്റും 120 ഏകദിനത്തില്‍ നിന്ന് 157 വിക്കറ്റും 27 ടി20യില്‍ നിന്ന് 34 വിക്കറ്റുമാണ് വീഴ്ത്തിയിട്ടുള്ളത്.

Also Read:

5

ഐപിഎല്ലിലും മികച്ച റെക്കോഡ് അദ്ദേഹത്തിനുണ്ട്. 88 മത്സരങ്ങളില്‍ നിന്ന് 7.85 എന്ന മികച്ച ഇക്കോണമിയില്‍ 106 വിക്കറ്റാണ് നെഹ്‌റ വീഴ്ത്തിയത്. മുഖ്യ പരിശീലകനായുള്ള പരിചയക്കുറവ് നെഹ്‌റക്കുണ്ടെങ്കിലും കേഴ്സ്റ്റനെപ്പോലെ അനുഭവസമ്പന്നനായ പരിശീലകന്‍ ഒപ്പമുള്ളതിനാല്‍ കാര്യമായ പ്രശ്‌നങ്ങള്‍ ടീമിനുണ്ടായേക്കില്ലെന്ന് പ്രതീക്ഷിക്കാം.

Also Read:IND vs SA: 'ശര്‍ദുലിന് പകരം ഉമേഷ് യാദവിനെ കളിപ്പിക്കൂ', രണ്ടാം ടെസ്റ്റ് ടീം തിരഞ്ഞെടുപ്പിനെതിരേ ഗംഭീര്‍

6

മെഗാ താരലേലം ഫെബ്രുവരി 12,13 തീയ്യതികളാണ് നടക്കുന്നത്. ഇതിന് മുന്നോടിയായി മൂന്ന് താരങ്ങളെ വീതം നിലനിര്‍ത്താന്‍ പുതിയ ടീമുകള്‍ക്ക് അവസരമുണ്ട്. നിലവിലെ സൂചന പ്രകാരം ഡേവിഡ് വാര്‍ണര്‍,ശ്രേയസ് അയ്യര്‍,ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് അഹമ്മദാബാദിന്റെ പരിഗണനയിലുള്ളത്. ഇഷാന്‍ കിഷനെ സ്വന്തമാക്കാനും ടീം ആഗ്രഹിക്കുന്നു. ലഖ്‌നൗ ഫ്രാഞ്ചൈസിയും പുതിയതായി എത്തുന്ന ഫ്രാഞ്ചൈസിയാണ്. അതുകൊണ്ട് തന്നെ ആരെയൊക്കെ ഇവര്‍ ലേലത്തിന് മുമ്പ് സ്വന്തമാക്കുമെന്നത് കാത്തിരുന്ന് കാണേണ്ടതായുണ്ട്.

Also Read: IND vs SA: വിരാട് ഭായി സഹായിക്കും, രാഹുലിന് കീഴില്‍ കിരീടം നമുക്ക് തന്നെ- വെങ്കടേഷ് പറയുന്നു

7

പുതിയ രണ്ട് ടീമുകളുടെ വരവോടെ 10 ടീമുമായാവും 15ാം സീസണ്‍ നടക്കുക. താരലേലത്തിലേക്ക് ഇത്തവണ നിരവധി സൂപ്പര്‍ താരങ്ങള്‍ എത്തിപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ വാശിയേറിയ പോരാട്ടം ലേലത്തില്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. കെ എല്‍ രാഹുലിനെ ലഖ്‌നൗ ടീം നായകനായി തീരുമാനിച്ചെന്നാണ് സൂചന. 20 കോടിക്കാണ് ധാരണയിലെത്തിയതെന്നാണ് സൂചന. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒഴിവാക്കിയ റാഷിദ് ഖാനും ലഖ്‌നൗവിലെത്തിയേക്കും. എന്തായാലും അടിമുടി മാറ്റങ്ങളോടുകൂടിയ സീസണാണ് ആരാധകരെ കാത്തിരിക്കുന്നത്.

Story first published: Tuesday, January 4, 2022, 14:38 [IST]
Other articles published on Jan 4, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+