For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഏകദിന പരമ്പര ഈ മൂന്ന് പേര്‍ക്ക് അവസാന 'പിടിവള്ളി', നിരാശപ്പെടുത്തിയാല്‍ ഇനി അവസരമില്ല

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. പ്രമുഖ താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തി ശക്തമായ 18 അംഗ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. പരിക്കിനെത്തുടര്‍ന്ന് രോഹിത് ശര്‍മക്ക് പരമ്പര നഷ്ടമാവും. രോഹിത്തിന്റെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. വൈസ് ക്യാപ്റ്റനായി ജസ്പ്രീത് ബുംറയുമുണ്ട്.

1

ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്ന റുതുരാജ് ഗെയ്ക് വാദിനെയും പ്രസിദ്ധ് കൃഷ്ണയേയും വെങ്കടേഷ് അയ്യരേയുമെല്ലാം ഇന്ത്യ ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. ഇടവേളക്ക് ശേഷം ആര്‍ അശ്വിന്‍ ഏകദിന ടീമിലേക്ക് തിരിച്ചെത്തി. പരിക്കിന് ശേഷം വാഷിങ്ടണ്‍ സുന്ദറും മടങ്ങിവരവ് അറിയിച്ചിരിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഈ മാസം 19നാണ് ആരംഭിക്കുന്നത്. ആതിഥേയരായ ദക്ഷിണാഫ്രിക്കയെ വിറപ്പിക്കാനുള്ള ടീം കരുത്ത് ഇന്ത്യക്കുണ്ട്. ചില ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ച് ജീവന്‍മരണ പോരാട്ടമാണ് നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പര. തിളങ്ങാന്‍ സാധിക്കാത്ത പക്ഷം ടീമിലെ ഇവരുടെ സ്ഥാനം തെറിക്കും. ഇത്തരത്തില്‍ ഏകദിന പരമ്പര ജീവന്‍മരണ പോരാട്ടമായി മാറിയിരിക്കുന്ന മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

Also Read: IND vs SA:'ധോണിയെ വിടാതെ റിഷഭ്', കാത്തിരിക്കുന്നത് വമ്പന്‍ നേട്ടം, എലൈറ്റ് ക്ലബ്ബിലേക്ക്

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

2017ന് ശേഷം ആദ്യമായാണ് ആര്‍ അശ്വിന്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ ഇടം പിടിക്കുന്നത്. രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ ഇന്ത്യ അശ്വിന് പ്ലേയിങ് 11ല്‍ അവസരം നല്‍കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. അശ്വിനെ സംബന്ധിച്ച് എന്ത് വിലകൊടുത്തും പരമ്പരയില്‍ തിളങ്ങേണ്ടതായുണ്ട്. 2023ലെ ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള ടീം തിരഞ്ഞെടുപ്പാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. ഓരോ പരമ്പരയിലെയും താരങ്ങളുടെ പ്രകടനം വിലയിരുത്തിയാലും ഇന്ത്യ ഏകദിന ലോകകപ്പിലേക്ക് താരങ്ങളെ പരിഗണിക്കുക. അതുകൊണ്ട് തന്നെ അശ്വിന് മികച്ച പ്രകടനം നടത്തേണ്ടതായുണ്ട്. അല്ലാത്തപക്ഷം യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരാവും.

Also Read: IND vs SA: ഏകദിന പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമായി, ബാവുമ നയിക്കും, ജാന്‍സെന്‍ പുതുമുഖം

3

35കാരനായ അശ്വിന്‍ ബാറ്റുകൊണ്ടും മികവ് കാട്ടേണ്ടതായുണ്ട്. ഓള്‍റൗണ്ട് പ്രകടനം നടത്താനായാല്‍ ടീം മാനേജ്‌മെന്റിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ അശ്വിനാവും. യുസ് വേന്ദ്ര ചഹാല്‍,കുല്‍ദീപ് യാദവ്,വാഷിങ്ടണ്‍ സുന്ദര്‍,രവീന്ദ്ര ജഡേജ തുടങ്ങി നിരവധി സ്പിന്നര്‍മാര്‍ അവസരം കാത്തിരിക്കുന്നതിനാല്‍ ഏറ്റവും മികച്ച പ്രകടനം തന്നെ നടത്താത്ത പക്ഷം അശ്വിന് സ്ഥാനം ഉറപ്പിക്കാനാവില്ല.

Also Read: 'ശിഖര്‍ ധവാന് ടെസ്റ്റില്‍ അല്‍പ്പം കൂടി അവസരം നല്‍കാമായിരുന്നു'; ആകാശ് ചോപ്ര

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയുടെ സീനിയര്‍ പേസറാണ്. ഒരു കാലഘട്ടത്തില്‍ ഭുവി-ബുംറ കൂട്ടുകെട്ടായിരുന്നു ഇന്ത്യയുടെ പേസ് ബൗളിങ്ങിന്റെ മുഖം. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങാന്‍ ഭുവനേശ്വറിന് സാധിച്ചിരുന്നു. എന്നാല്‍ പരിക്കേറ്റത് ഭുവിയുടെ കരിയറില്‍ വഴിത്തിരിവായി. ഏറെ നാള്‍ പുറത്തിരുന്ന് തിരിച്ചെത്തിയ അദ്ദേഹത്തിന് ഇപ്പോള്‍ പഴയ മികവില്ല. റണ്ണൊഴുക്ക് തടയാന്‍ പലപ്പോഴും സാധിക്കാറില്ല. നിരവധി യുവ പേസര്‍മാര്‍ അവസരം കാത്തിരിക്കുന്നതിനാല്‍ ഭുവിക്ക് തിളങ്ങാനാവാത്ത പക്ഷം വഴിമാറിക്കൊടുക്കേണ്ടി വരും. അതുകൊണ്ട് ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തി ഭുവിക്ക് സ്ഥാനം ഉറപ്പിക്കേണ്ടതായുണ്ട്.

Also Read: ഇനിയും മുന്നോട്ട് പോകില്ല, 2022ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ സാധ്യതയുള്ള അഞ്ച് പേരിതാ

 ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട പരമ്പരയാണ്. 36കാരനായ താരത്തിന് വെല്ലുവിളി ഉയര്‍ത്തി നിരവധി താരങ്ങളാണുള്ളത്. രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍,റുതുരാജ് ഗെയ്ക് വാദ്,പൃഥ്വി ഷാ എന്നിങ്ങനെ വലിയ ഓപ്പണിങ് നിരയാണ് അവസരം കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ധവാന് ഇവരെ കടത്തിവെട്ടുന്ന പ്രകടനം കാഴ്ചവെക്കാനാവില്ല. പ്രായം പ്രശ്‌നമാണെന്നതിനാല്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നിരാശപ്പെടുത്തിയാല്‍ ഇനിയൊരു അവസരം ധവാന് ലഭിച്ചേക്കില്ല.

Story first published: Monday, January 3, 2022, 16:52 [IST]
Other articles published on Jan 3, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+