Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: അഞ്ച് ലക്ഷ്യങ്ങള്‍ പുറത്തുവിട്ട് സഞ്ജുവിന്റെ റോയല്‍സ്! ട്രോളുമായി സ്‌റ്റൈറിസ്

ഐപിഎല്ലിന്റെ 15ാം സീസണ്‍ ഈ വര്‍ഷം നടക്കാനിരിക്കെ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനു തമാശരൂപേണ കളിയാക്കിയിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ സ്‌കോട്ട് സ്‌റ്റൈറിസ്. 2022ല്‍ കൈവരിക്കാന്‍ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങളുടെ ലിസ്റ്റ് നേരത്തേ റോയല്‍സ് തങ്ങളുടെ ട്വിറ്റര്‍ ഹാന്റിലിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇതിനെയാണ് സ്റ്റൈറിസ് കളിയാക്കിയിരിക്കുന്നത്.

2008ലെ പ്രഥമ സീസണിലെ ഐപിഎല്‍ ചാംപ്യന്‍മാരാണ് റോയല്‍സ്. അന്നു ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു അവരുടെ കിരീടവിജയം. അതിനു ശേഷമുള്ള 13 സീസണുകളിലും റോയല്‍സിന് ഇതാവര്‍ത്തിക്കാനായിട്ടില്ല. കഴിഞ്ഞ സീസണിലെ ലീഗില്‍ ഏഴാംസ്ഥാനത്തായിരുന്നു അവര്‍ ഫിനിഷ് ചെയ്തത്.

റോയല്‍സിന്റെ ലക്ഷ്യങ്ങള്‍

റോയല്‍സിന്റെ ലക്ഷ്യങ്ങള്‍

ഇത്രയേ ആഗ്രഹങ്ങളുള്ളൂ എന്ന തലക്കെട്ടുമായാണ് 2022ലെ ലക്ഷ്യങ്ങളെക്കുറിച്ചുള്ള ലിസ്റ്റ് രാജസ്ഥാന്‍ റോയല്‍സ് ട്വിറ്ററിലൂടെ പങ്കുവച്ചത്.

1 ഐപില്‍ ട്രോഫി.
മറുപടി നല്‍കൂയെന്നതിനു പകരം ആരാധകരെക്കൊണ്ട് ഹൗ ആര്‍ യു എന്ന് ചോദിപ്പിക്കണം.
സ്‌കോട്ട് സ്‌റ്റൈറിസിന്റെ പ്രവചന റാങ്കിങില്‍ മുന്നിലേക്കു വരണം.
1878 മുതല്‍ ബാക്കിയുള്ള മൂല്യനിര്‍ണയം.
ബാബ സെഹ്ഗലിന്റെ ശൈലിയില്‍ ആക്രോശിക്കണം.

 സ്‌റ്റൈറിസിന്റെ ട്വീറ്റ്

സ്‌റ്റൈറിസിന്റെ ട്വീറ്റ്

ഈ വര്‍ഷത്തെ ലക്ഷ്യങ്ങളുടെ ലിസ്റ്റിനു മറുപടിയായാണ് സ്‌കോട്ട് സ്‌റ്റൈറിസ് രാജസ്ഥാന്‍ റോല്‍സിനെ ട്രോളിയിരിക്കുന്നത്. കുറഞ്ഞ് ഇവയെ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കൂയെന്നായിരുന്നു കണ്ണിറുക്കിയുള്ള ഇമോജിയോടു കൂടി സ്‌റ്റൈറിസ് ട്വീറ്റ് ചെയ്തത്.
ഇന്ത്യയിലും യുഎഇയിലുമായി നടന്ന കഴിഞ്ഞ സീസണിലെ ഐപിഎല്‍ ആരംഭിക്കുന്നതിനു മുമ്പ് തന്നെ സ്റ്റൈറിസ് പോയിന്റ് പട്ടികയെക്കുറിച്ച് പ്രവചനം നടത്തിയിരുന്നു. റോയല്‍സ് സീസണില്‍ അവസാന സ്ഥാനത്ത് (എട്ടാമത്) ഫിനിഷ് ചെയ്യുമെന്നായിരുന്നു സ്റ്റൈറിസിന്റെ പ്രവചനം. ചെറിയ വ്യത്യാസം മാത്രമേ സംഭവിച്ചുള്ളൂ. ഏഴാംസ്ഥാനത്താണ് സഞ്ജുവിന്റെ ടീം സീസണ്‍ അവസാനിപ്പിച്ചത്.

 അഞ്ചു വിജയങ്ങള്‍ മാത്രം

അഞ്ചു വിജയങ്ങള്‍ മാത്രം

സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഫുള്‍ടൈം ക്യാപ്റ്റനായ ആദ്യത്തെ ഐപിഎല്‍ സീസണായിരുന്നു കഴിഞ്ഞ തവണത്തേത്. ബാറ്ററെന്ന നിലയില്‍ അദ്ദേഹം തകര്‍പ്പന്‍ പ്രകടനം നടത്തിയെങ്കിലും റോയല്‍സ് ഫ്‌ളോപ്പായി മാറി. ലീഗ് ഘട്ടത്തിലെ 14 മല്‍സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ മാത്രമാണ് ടീമിനു വിജയിക്കാനായത്. ഒമ്പതു മല്‍സരങ്ങളില്‍ റോയല്‍സ് പരാജയപ്പെടുകയും ചെയ്തു.
ബാറ്റിങില്‍ ഉജ്ജ്വല പ്രകടനമായിരുന്നു സഞ്ജുവിന്റേത്. സീസണിലെ ആദ്യ കളിയില്‍ തന്നെ തകര്‍പ്പന്‍ സെഞ്ച്വറിയുമായി തുടങ്ങിയ അദ്ദേഹം 484 റണ്‍സ് അടിച്ചെടുത്തിരുന്നു. പഞ്ചാബ് കിങ്‌സിനെതിരായ ആദ്യ കളിയില്‍ നേടിയ 119 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

 മൂന്നു പേരെ നിലനിര്‍ത്തി

മൂന്നു പേരെ നിലനിര്‍ത്തി

ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണിനു മുന്നോടിയായി മൂന്നു താരങ്ങളെയാണ് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയിട്ടുള്ളത്. ഇതില്‍ ആദ്യത്തെയാള്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തന്നെയായിരുന്നു. 14 കോടി രൂപയ്ക്കാണ് അദ്ദേഹത്തെ റോയല്‍സ് നിലനിര്‍ത്തിയത്. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ജോസ് ബട്‌ലര്‍ (10 കോടി), യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (4 കോടി) എന്നിവരാണ് റോയല്‍സിനൊപ്പം അടുത്ത സീസണിലും തുടരുന്ന മറ്റു രണ്ടു പേര്‍.
കഴിഞ്ഞ സീസണില്‍ മാത്രമല്ല അതിനു മുമ്പത്തെ രണ്ടു സീസണുകളിലും റോയല്‍സിന്റെ പ്രകടനം നിരാശാജനകമായിരുന്നു, 2019ല്‍ ഏഴാമതും 2020ല്‍ എട്ടാമതുമായിരുന്നു റോയല്‍സ് ഫിനിഷ് ചെയ്തത്. 2018ല്‍ നാലാസ്ഥാനത്തു ഫിനിഷ് ചെയ്ത ശേഷം ഓരോ സീസണിലും റോയല്‍സിന്റെ പ്രകടനം തീര്‍ത്തും നിരാശാജനകമാണ്. അതുകൊണ്ടു തന്നെ പുതിയ സീസണില്‍ അടിമുടി ടീമിനെ ഉടച്ചുവാര്‍ക്കാനാണ് അവരുടെ ശ്രമം. മെഗാ ലേലത്തില്‍ മികച്ച കളിക്കാരെ ടീമിലേക്കു കൊണ്ടു വന്ന് ഐപിഎല്‍ കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് റോയല്‍സ്.

Story first published: Monday, January 3, 2022, 20:09 [IST]
Other articles published on Jan 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+