For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഡോക്ടര്‍, മോഡല്‍, 'ലേഡി സൂപ്പര്‍ സ്റ്റാര്‍', താരനക്ഷത്രമാവുന്ന സാറാ ടെണ്ടുല്‍ക്കറെക്കുറിച്ച് അറിയണം

മുംബൈ: ക്രിക്കറ്റ് താരങ്ങളുടെ കുടുംബം താരങ്ങളെപ്പോലെ തന്നെ ആരാധകര്‍ക്കും പ്രിയപ്പെട്ടതാണ്. താരങ്ങളുടെ മക്കളെയെല്ലാം സെലിബ്രിറ്റി സ്റ്റാറ്റസോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. വിരാട് കോലിയുടെ മകള്‍ വാമികയെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കോലി-അനുഷ്‌ക ദമ്പതികള്‍ പലപ്പോഴും മടികാട്ടാറുണ്ട്. എന്നാല്‍ എംഎസ് ധോണിയും മകള്‍ സിവയും ആരാധകര്‍ക്കിടയില്‍ വളരെ പ്രശസ്തരാണ്. ധോണിയുടെ മകളെന്ന നിലയില്‍ സിവക്ക് വലിയ ആരാധകരും സാമൂഹ്യ മാധ്യമങ്ങളിലുണ്ട്.

മുന്‍ ഇന്ത്യന്‍ താരങ്ങളുടെ മക്കളുടെ കാര്യത്തിലേക്ക് വന്നാല്‍ ആരാധകരുടെ ഇഷ്ട താരം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറാ ടെണ്ടുല്‍ക്കറാണ്. ഡോക്ടറാവാന്‍ പഠിക്കുകയും അതോടൊപ്പം തന്റെ മോഡലിങ് കരിയറും മുന്നോട്ട് കൊണ്ടുപോകുന്ന സാറക്ക് വലിയ ആരാധക പിന്തുണയും സാമൂഹ്യ മാധ്യമങ്ങളില്‍ ലഭിക്കാറുണ്ട്. ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണ് സാറയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനുള്ളത്.

saratendulker

സച്ചിന്റെ മകളെന്ന നിലയില്‍ അറിയപ്പെടുന്നതിനെക്കാള്‍ സ്വന്തമായി വ്യക്തിത്വം ഉണ്ടാക്കിയെടുക്കാന്‍ സാറക്കായിട്ടുണ്ട്. മോഡലിങ്ങില്‍ സജീവമായിത്തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തി സാറ ഭാവിയില്‍ ബോളിവുഡ് നായികയായി പ്രത്യക്ഷപ്പെട്ടാലും അത്ഭുതപ്പെടാനാവില്ല. ഇതിനോടകം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ സാറാ ടെണ്ടുല്‍ക്കറെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ.

സച്ചിന്റെ മൂത്തമകള്‍

സച്ചിന്റെ രണ്ട് മക്കളില്‍ മൂത്തയാളാണ് സാറ ടെണ്ടുല്‍ക്കര്‍. 1997 ഒക്ടോബര്‍ 12നാണ് സച്ചിന്‍-അഞ്ജലി ദമ്പതികള്‍ക്ക് സാറ ജനിക്കുന്നത്. സച്ചിന്‍ ഇതിഹാസമായിരുന്ന കാലത്തായിരുന്നു സാറയുടെ ജനനം. അതുകൊണ്ട് തന്നെ വലിയ സെലിബ്രിറ്റി സ്റ്റാറ്റസോടെ തന്നെയാണ് സാറ വളര്‍ന്നുവന്നത്. ആദ്യ കാലത്ത് ക്യാമറക്ക് മുന്നില്‍ അധികം മുഖം കൊടുക്കാതിരുന്ന സാറ ഇപ്പോള്‍ ക്യാമറക്ക് മുന്നിലൂടെ വളരാനാണ് ആഗ്രഹിക്കുന്നത്. പ്രൊഫഷനല്‍ മോഡലിങ്ങിലേക്ക് സാറ ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ ചിത്രങ്ങള്‍ പങ്കുവെക്കുമ്പോഴെല്ലാം വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സാണ് സാറക്ക് ഇന്‍സ്റ്റയിലുള്ളത്.

മുംബൈയില്‍ സ്‌കൂള്‍ ജീവിതം,പിന്നീട് ലണ്ടനിലേക്ക്

സാറാ ടെണ്ടുല്‍ക്കര്‍ തന്റെ സ്‌കൂള്‍ ജീവിതം പൂര്‍ത്തിയാക്കിയത് മുംബൈയിലായിരുന്നു. മുംബൈയിലെ ധിരുബായി അംബാനി അന്താരാഷ്ട്ര സ്‌കൂളിലായിരുന്നു സാറയുടെ സ്‌കൂള്‍ വിദ്യാഭ്യാസം. അമ്മ അഞ്ജലി ഡോക്ടറായതിനാല്‍ത്തന്നെ സാറയും ഇതേ വഴിയിലൂടെ പോകാനാണ് ആഗ്രഹിച്ചത്. ലണ്ടനിലെ യൂനിവേഴ്‌സിറ്റി കോളജിലാണ് സാറ തന്റെ മെഡിക്കല്‍ പഠനം നടത്തുന്നത്. ഫാഷന്‍ രംഗത്തെ മോഹങ്ങളോടൊപ്പം ഡോക്ടറെന്ന നിലയിലും മുന്നോട്ട് പോകാനാണ് സാറ ആഗ്രഹിക്കുന്നത്.

ഗോസിപ്പ് കോളത്തിലും ഉള്‍പ്പെട്ടു

24കാരിയായ സാറ ഇതിനോടകം തന്നെ ഗോസിപ്പ് കോളങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുബ്മാന്‍ ഗില്ലുമായി സാറ ഡേറ്റിങ്ങിലാണെന്നാണ് ഗോസിപ്പ് കോളങ്ങളില്‍ പറയുന്നത്. എന്നാല്‍ രണ്ട് പേരും ഇതിനോട് പരസ്യമായി പ്രതികരിച്ചിട്ടില്ല. വളര്‍ന്നുവരുന്ന യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ മുഖമാണ് ഗില്‍. ഐപിഎല്ലിലും ഇന്ത്യയുടെ ടെസ്റ്റ് ടീമിലുമാണ് ഗില്ലിന് കൂടുതല്‍ പരിഗണന ലഭിക്കുന്നത്. വലിയ ഭാവിയുള്ള താരങ്ങളിലൊരാള്‍ത്തന്നെയാണ് ഗില്‍. സച്ചിന്‍ പോലും ഗില്ലിന്റെ പ്രകടനത്തെ പ്രശംസിച്ചിട്ടുണ്ട്.

മോഡലിങ്ങിലും വളരാന്‍ ആഗ്രഹം

മോഡലിങ് പ്രൊഫഷനിലും വലിയ കരിയര്‍ സൃഷ്ടിച്ചെടുക്കാനാണ് സാറയുടെ ശ്രമം. നിലവില്‍ ഹൈ എന്‍ഡ് എന്ന വസ്ത്ര ബ്രാന്റിന്റെ മോഡലാണ് സാറ. ഈ അടുത്ത് മോഡലിങ് രംഗത്തേക്കുള്ള തന്റെ സജീവമായ ചുവടുവെപ്പ് സാറ നടത്തിക്കഴിഞ്ഞു. സാറയുടെ ചിത്രങ്ങളം അഭിനന്ദിച്ച് പല പ്രമുഖ മോഡലുകളും രംഗത്തെത്തുകയും ചെയ്തിരുന്നു. ഈ മേഖലയില്‍ വലിയ ഭാവി തന്നെ സാറക്കുണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

സാറ എന്ന പേര് സച്ചിന്‍ മകള്‍ക്കിടാനും ഒരു കാരണമുണ്ട്. സഹാറകപ്പ് ട്രോഫിയില്‍ ഇന്ത്യ വിജയിച്ചതിന് ശേഷമാണ് സാറയുടെ ജനനം. ഇതിന്റെ ഓര്‍മയെന്ന നിലയിലാണ് സാറയെന്ന പേര് മകള്‍ക്ക് സച്ചിന്‍ നല്‍കിയതെന്നാണ് പാപ്പരസികള്‍ കണ്ടെത്തിയിട്ടുള്ളത്.

Story first published: Wednesday, January 5, 2022, 12:12 [IST]
Other articles published on Jan 5, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+