Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബുംറ കൂളാണ്, പക്ഷെ കലിപ്പായാല്‍ 'പിടിച്ചാല്‍ കിട്ടില്ല'!- ഇതാ മൂന്ന് സംഭവങ്ങള്‍

നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ വളരെ കൂളായ ക്രിക്കറ്റര്‍മാരിലൊരാളാണ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. ഗ്രൗണ്ടിലെത്തിയാല്‍ ടീമിനു വേണ്ടി കഴിവിന്റെ പരമാവധി നല്‍കാനാണ് അദ്ദേഹം ശ്രമിക്കാറുള്ളത്. മറ്റൊന്നിലും ബുംറ ഇടപെടാറില്ല. വിക്കറ്റെടുത്താലും പരിധി വിട്ടൊരു ആഹ്ലാദപ്രകടനം നടത്തുന്ന ബുംറയെ നമുക്ക് ഒരിക്കലും കാണാന്‍ കഴിയില്ല.

എതിര്‍ താരങ്ങളുടെ ഭാഗത്തു നിന്നു ബൗളിങിലും ബാറ്റിങിനുമിടെ പ്രകോപനപരമായ പെരുമാറ്റമുണ്ടായാലും അദ്ദേഹം അതു മുഖവിലയ്‌ക്കെടുക്കാറില്ല. ചിരിച്ചുകൊണ്ട് അതിനെ നേരിടുന്ന രീതിയാണ് ബുംറയുടേത്. പക്ഷെ അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ അദ്ദേഹം നിയന്ത്രണം വിട്ടിട്ടുണ്ട്. ഈ തരത്തില്‍ ബുംറ എതിര്‍ താരവുമായി സ്ലെഡ്ജിങില്‍ ഏര്‍പ്പെട്ടിട്ടുളള ചില സംഭവങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം.

 ഡിവില്ലിയേഴ്‌സ് x ബുംറ

ഡിവില്ലിയേഴ്‌സ് x ബുംറ

ഐപിഎല്ലിനിടെ ഒരിക്കല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ സൗത്താഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സിനെ മുംബൈ ഇന്ത്യന്‍സ് പേസര്‍ കൂടിയായിരുന്ന ജസ്പ്രീത് ബുംറ ഒരിക്കല്‍ സ്ലെഡ്ജ് ചെയ്തിരുന്നു. 2014ലെ സീസണിനിടെയായിരുന്നു ഇത്. 2017ല്‍ ഒരു ഷോയില്‍ സംസാരിക്കവെയാണ് ബുംറ ഇക്കാര്യം വെളിപ്പെടുത്തിയത്. വിക്കറ്റെടുത്ത ശേഷം എബിഡിയെ താന്‍ സ്ലെഡ്ജ് ചെയ്‌തെങ്കിലും അദ്ദേഹം ഇതു കാണാതെ ഡ്രസിങ് റൂമിലേക്കു പോവുകയായിരുന്നുവെന്നുമാണ് ബുംറ പറഞ്ഞത്.
ഈ മല്‍സരത്തിനു ശേഷം ഡിവില്ലിയേഴ്‌സിനെപ്പൊലൊരു മഹാനായ താരത്തെ സ്ലെഡ്ജ് ചെയ്തതിന്റെ പേരില്‍ സോഷ്യല്‍ മീഡിയകളിലൂടെ ബുംറയ്ക്കു ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഒരാളെയും സ്ലെഡ്ജ് ചെയ്യാന്‍ തനിക്കു ഇഷ്ടമില്ലെന്നും ശാന്തനായിരിക്കാന്‍ ആഗ്രഹിക്കുന്നയാളാണെന്നും ഷോയില്‍ ബുംറ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. മാത്രമല്ല ഒരാള്‍ക്കു ദേഷ്യം വന്നാല്‍ അയാള്‍ ചെയ്യാനാഗ്രഹിക്കുന്ന കാര്യത്തിന്റെ നേര്‍ വിപരീതമായിരിക്കും ചെയ്യുകയെന്നും ഇതു പ്രകടനത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 ആന്‍ഡേഴ്‌സന്‍ x ബുംറ

ആന്‍ഡേഴ്‌സന്‍ x ബുംറ

ഇന്ത്യന്‍ ടീമിന്റെ കഴിഞ്ഞ വര്‍ഷത്തെ ഇംഗ്ലണ്ട് പര്യടനത്തിനിടെ ടെസ്റ്റ് പരമ്പരയില്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സനും ജസ്പ്രീത് ബുംറയും തമ്മിലുള്ള വാക്‌പോര് വലിയ ചര്‍ച്ചയായിരുന്നു. ഇന്ത്യ 151 റണ്‍സിനു ജയിച്ച രണ്ടാം ടെസ്റ്റിനിടെയായിരുന്നു നാടകീയ രംഗങ്ങള്‍. ഇംഗ്ലണ്ട് ഇന്നിങ്‌സിനിടെ തുടങ്ങിയ 'ഏറ്റുമുട്ടല്‍' ടെസ്റ്റ് അവസാനിക്കുന്നതു വരെ നീളുകയും ചെയ്തിരുന്നു.
ആന്‍ഡേഴ്‌സന്‍ ബാറ്റ് ചെയ്യവെ ബുംറ തുടര്‍ച്ചയായി ബൗണ്‍സറുകള്‍ പരീക്ഷിച്ചതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കമിട്ടത്. നാലു നോ ബോളുകളടക്കം ഒരോവറില്‍ 10 ബോളുകളാണ് അന്നു ബുംറയെറിഞ്ഞത്. ആദ്യത്തെ ബൗണ്‍സര്‍ ആന്‍ഡേഴ്‌സന്റെ ഹെല്‍മറ്റിലും കൊണ്ടിരുന്നു. പക്ഷെ എന്നിട്ടും ബുംറ ബൗണ്‍സറുകള്‍ ആവര്‍ത്തിച്ചതോടെയാണ് ആന്‍ഡേഴ്‌സന്‍ ചൂടായത്. ബുംറയോടു അദ്ദേഹം രോഷാകുലനായി സംസാരിക്കുകയും ചെയ്തു. പക്ഷെ ഇതിനോടു പ്രതികരിക്കാത ബുംറ ചിരിച്ചുകൊണ്ട് പിന്‍വാങ്ങുകയായിരുന്നു. എന്നാല്‍ ആന്‍ഡേഴ്‌സന്‍ പറഞ്ഞ കാര്യത്തെക്കുറിച്ച് ബുംറ പിന്നീട് ടീമംഗങ്ങളില്‍ അറിഞ്ഞതോടെ അദ്ദേഹത്തിനു വാശി കൂടി. ബാറ്റിങില്‍ മുഹമ്മദ് ഷമിക്കൊപ്പം 89 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടുണ്ടാക്കിയ ബംറ ആന്‍ഡേഴ്‌സനടമുള്ളവരെ പ്രഹരിക്കുകയും ചെയ്തു. ബൗളിങിനിടെ ആന്‍ഡേഴ്‌സന്‍ ബുംറയെ സ്ലെഡ്ജ് ചെയ്യുകയും ബുംറ ഇതിനോടു തിരിച്ചു പ്രതികരിക്കുകുയും ചെയ്തിരുന്നു.

 യാന്‍സണ്‍ x ബുംറ

യാന്‍സണ്‍ x ബുംറ

സൗത്താഫ്രിക്കയ്‌ക്കെതിരേ ഇപ്പോള്‍ ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ യുവ ഫാസ്റ്റ് ബൗളര്‍ മാര്‍ക്കോ യാന്‍സണും ജസ്പ്രീത് ബുംറയും തമ്മില്‍ വാക്‌പോര് നടത്തിയിരുന്നു. മൂന്നാംദിനം ഇന്ത്യയുടെ രണ്ടാമിന്നിങ്‌സിനിടെയായിരുന്നു സംഭവം. ബുംറയ്‌ക്കെതിരേ യാന്‍സണ്‍ നിരന്തരം ഷോര്‍ട്ട് ബോളുകള്‍ പരീക്ഷിച്ചു. ഇവയ്‌ക്കെതിരേ വലിയ ഷോട്ടുകള്‍ കളിക്കാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും ശരിയായി കണക്ട് ചെയ്യാനായില്ല. ഒന്നിലേറെ തവണ ബുംറയുടെ തോളിലാണ് പന്ത് വന്ന് കൊണ്ടത്.
ഓരോ തവണയും ബുംറ ബോള്‍ മിസ് ചെയ്തപ്പോള്‍ യാന്‍സണ്‍ കണ്ണുരുട്ടി നോക്കുകയും പലതും പലതും പറയുകയും ചെയ്തു. ആദ്യം ചിരിയോടെ നേരിട്ട ബുംറ നാലാമത്തെ ബോളിനു ശേഷം തിരിച്ചു പ്രതികരിക്കുകയായിരുന്നു. കൈകൊണ്ട് യാന്‍സണെ അടുത്തേക്ക് വിളിച്ച ബുറ പിച്ചിന്റെ മധ്യത്തിലേക്കു വരികയും സംസാരിക്കുകയുമായിരുന്നു. അംപയര്‍ ഓടിയെത്തി ഇരുവരെയും പിടിച്ചുമാറ്റിയാണ് രംഗം ശാന്തമാക്കിയത്.

Story first published: Thursday, January 6, 2022, 16:36 [IST]
Other articles published on Jan 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+