For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വനിതാ ഏകദിന ലോകകപ്പ് 2022: ഇന്ത്യന്‍ ടീമിനെ മിതാലി നയിക്കും, ജെമീമ റോഡ്രിഗസ് പുറത്ത്, ടീമിതാ

മുംബൈ: വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വെറ്ററന്‍ താരം മിതാലി രാജിനെ ക്യാപ്റ്റനാക്കി നിലനിര്‍ത്തിയാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. ഹര്‍മന്‍പ്രീത് കൗറാണ് വൈസ് ക്യാപ്റ്റന്‍. മാര്‍ച്ച് ആറിന് ചിരവൈരികളായ പാകിസ്താനോടാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യയുടെ പുരുഷ സീനിയര്‍ ടീമും അണ്ടര്‍ 19 ടീമും അവസാനമായി പാകിസ്താനോട് ഏറ്റമുട്ടിയപ്പോള്‍ തോറ്റിരുന്നു. ഇനി വനിതാ ടീമിന്റെ പ്രകടനമാണ് കണ്ടറിയേണ്ടത്.

1

ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ടീം ന്യൂസീലന്‍ഡിനെതിരേ അഞ്ച് മത്സര ഏകദിന പരമ്പരയും കളിക്കുന്നുണ്ട്. ഇതിന് ശേഷമാവും വനിതാ ടീം ഏകദിന ലോകകപ്പിനായി പോവുക. ശക്തമായ പോരാട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. മാര്‍ച്ച് 10ന് ന്യൂസീലന്‍ഡ്,12ന് വെസ്റ്റ് ഇന്‍ഡീസ്,16ന് ഇംഗ്ലണ്ട്,19ന് ഓസ്‌ട്രേലിയ,22ന് ബംഗ്ലാദേശ്,27ന് ദക്ഷിണാഫ്രിക്ക എന്നിവരെയാണ് ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യ നേരിടേണ്ടത്.

Also Read: IND VS SA: എത്ര റണ്ണെടുത്താല്‍ ഇന്ത്യക്കു ജയിക്കാം? സൗത്താഫ്രിക്കയുടെ വീക്ക്‌നെസ് പുറത്ത്!

2

ശക്തമായ താരനിരയാണ് ഇന്ത്യക്കൊപ്പമുള്ളത്. ക്യാപ്റ്റന്‍ സ്ഥാനത്ത് അനുഭവസമ്പത്തേറെയുള്ള മിതാലിയുണ്ട്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര റണ്‍സ് നേടിയിട്ടുള്ള താരമാണ് മിതാലി. ക്യാപ്റ്റനെന്ന നിലയിലും മികച്ച റെക്കോഡുണ്ട്. മിതാലിയുടെ അവസാന ടൂര്‍ണമെന്റായിരിക്കും വരാനിരിക്കുന്ന ലോകകപ്പ്. 39കാരിയായ മിതാലി 220 ഏദിനത്തില്‍ നിന്ന് 7391 റണ്‍സാണ് നേടിയിട്ടുള്ളത്. ഏഴ് സെഞ്ച്വറിയും 59 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 89 ടി20യില്‍ നിന്ന് 2364 റണ്‍സും 12 ടെസ്റ്റില്‍ നിന്ന് 699 റണ്‍സും മിതാലിയുടെ പേരിലുണ്ട്.

Also Read: Ban vs NZ: ന്യൂസിലാന്‍ഡില്‍ 'കടുവയിറങ്ങി', ബംഗ്ലാദേശിനു ചരിത്ര വിജയം! 10 വര്‍ഷത്തിനു ശേഷമാദ്യം

3

വൈസ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും മികച്ച റെക്കോഡ് അവകാശപ്പെടാന്‍ കഴിയുന്ന താരമാണ്. ഒറ്റക്ക് മത്സരഗതിയെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ഹര്‍മന്‍ വലിയ പ്രതീക്ഷ നല്‍കുന്ന താരങ്ങളിലൊരാള്‍ക്കൂടിയാണ്. 107 ഏകദിനത്തില്‍ നിന്ന് 2568 റണ്‍സാണ് ഹര്‍മന്‍ നേടിയത്. 171* റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 120 ടി20യില്‍ നിന്ന് 2307 റണ്‍സും ഹര്‍മന്റെ പേരിലുണ്ട്. ടി20യില്‍ സെഞ്ച്വറിയും നേടിയിട്ടുണ്ട്.

 4

ഓപ്പണിങ്ങില്‍ സ്മൃതി മന്ദാനയും ഷഫാലി വര്‍മയും ഉണ്ടാവും. 17കാരിയായ ഷഫാലി വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ആറ് ഏകദിനത്തില്‍ നിന്ന് 164 റണ്‍സാണ് താരം നേടിയത്. 28 ടി20യില്‍ നിന്ന് 687 റണ്‍സും ഷഫാലിയുടെ പേരിലുണ്ട്. രണ്ട് ടെസ്റ്റില്‍ നിന്ന് 242 റണ്‍സാണ് യുവതാരം അടിച്ചെടുത്തത്.

Also Read: ഡോക്ടര്‍, മോഡല്‍, 'ലേഡി സൂപ്പര്‍ സ്റ്റാര്‍', താരനക്ഷത്രമാവുന്ന സാറാ ടെണ്ടുല്‍ക്കറെക്കുറിച്ച് അറിയണം

5

ഇടം കൈയന്‍ ഓപ്പണറായ സ്മൃതിക്കും മികച്ച റെക്കോഡുകള്‍ അവകാശപ്പെടാനാവും. 25കാരിയായ സ്മൃതി 62 ഏകദിനത്തില്‍ നിന്ന് 2377 റണ്‍സാണ് നേടിയിട്ടുള്ളത്. 84 ടി20യില്‍ നിന്ന് 1971 റണ്‍സും സ്മൃതിയുടെ പേരിലുണ്ട്. ഇംഗ്ലണ്ട് ലോകകപ്പില്‍ ഫൈനലില്‍ തോറ്റ ഇന്ത്യക്ക് ഇത്തവണ വലിയ പ്രതീക്ഷയാണ്. സീനിയര്‍ താരങ്ങളും യുവതാരങ്ങളും ഒരുപോലെ മികവ് കാട്ടുന്ന ഇന്ത്യ ഇത്തവണ കപ്പിലേക്കെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Also Read: 'ഒരിക്കലും സച്ചിനാവാന്‍ കോലിക്കാവില്ല', സിഡ്‌നിയിലെ ഇന്നിങ്‌സ് സവിശേഷമായ കല; ആകാശ് ചോപ്ര

6

ലോകകപ്പിനും ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുമുള്ള ടീം:മിതാലി രാജ്,ഹര്‍മന്‍പ്രീത് കൗര്‍,സ്മൃതി മന്ദാന,ഷഫാലി വര്‍മ,യസ്തിക ബാട്ടിയ, ദീപ്തി ശര്‍മ, റിച്ചാ ഘോഷ്, സ്‌നേഹ് റാണ,ജുലാന്‍ ഗോസ്വാമി,പൂജ,മേഘന സിങ്,രേണുക സിങ് ഠാക്കൂര്‍,താനിയ,പൂനം യാദവ്,രാജേശ്വരി.

Also Read: ഏറ്റവും മികച്ച കവര്‍ഡ്രൈവ് ആരുടെ? ഷോട്ടുകളുടെ രാജാക്കന്മാരെ തിരഞ്ഞെടുത്ത് ലബ്യുഷെയ്ന്‍

7

ഇത്തവണ ഇന്ത്യക്ക് വലിയ പ്രതീക്ഷയാണുള്ളതെന്ന് ക്യാപ്റ്റന്‍ മിതാലി പറഞ്ഞു. ന്യൂസീലന്‍ഡില്‍ കളിച്ച് ഇന്ത്യക്ക് ആവിശ്യത്തിന് അനുഭവസമ്പത്തുണ്ടെന്നും ഇത് ലോകകപ്പില്‍ സഹായിക്കുമെന്നുമാണ് മിതാലി പ്രതീക്ഷ പങ്കുവെച്ചത്. ലോകകപ്പിന് മുമ്പ് ന്യൂസീലന്‍ഡിനോട് കളിക്കുന്നത് മികച്ച മുന്നൊരുക്കം നല്‍കുമെന്നും ആത്മവിശ്വാസം ഉയര്‍ത്തുമെന്നും തങ്ങള്‍ക്കൊപ്പമുള്ള യുവതാരങ്ങള്‍ പ്രതിഭാശാലികളാണെന്നും മിതാലി കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, January 6, 2022, 14:02 [IST]
Other articles published on Jan 6, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+