For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: പഞ്ചാബിന് നിലനിര്‍ത്തലില്‍ പാളി, ശരിക്കും നിലനിര്‍ത്തേണ്ടിയിരുന്നത് ഈ മൂന്ന് പേരെ

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ഫെബ്രുവരി 12,13 തീയ്യതികളില്‍ ബംഗളൂരുവിലാണ് നടക്കാന്‍ പോവുന്നത്. ഇതിന് മുന്നോടിയായി ടീമുകളെല്ലാം തങ്ങളുടെ നിലനിര്‍ത്തല്‍ താരങ്ങളെ പ്രഖ്യാപിച്ച് കഴിഞ്ഞു. പരമാവധി നാല് താരങ്ങളെ വീതം നിലനിര്‍ത്താനായിരുന്നു അനുമതി ഉണ്ടായിരുന്നത്. മുംബൈ ഇന്ത്യന്‍സ്,സിഎസ്‌കെ,കെകെആര്‍,ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവരാണ് നാല് താരങ്ങളെ വീതം നിലനിര്‍ത്തിയത്.

1

ആര്‍സിബി,സണ്‍റൈസേഴ്‌സ് ഹൈദരാബാദ്,രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ മൂന്ന് താരങ്ങളെ വീതം നിലനിര്‍ത്തിയപ്പോള്‍ പഞ്ചാബ് കിങ്‌സ് രണ്ട് താരങ്ങളെ മാത്രമാണ് നിലനിര്‍ത്തിയത്. മായങ്ക് അഗര്‍വാളും അര്‍ഷദീപ് സിങ്ങുമാണ് ഈ രണ്ട് താരങ്ങള്‍. നായകന്‍ കെ എല്‍ രാഹുല്‍,ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി,വെസ്റ്റ് ഇന്‍ഡീസ് വൈസ് ക്യാപ്റ്റന്‍ നിക്കോളാസ് പുരാന്‍,ഇന്ത്യന്‍ യുവതാരം ഷാരൂഖ് ഖാന്‍ ഇങ്ങനെ നിരവധി താരങ്ങളെ പഞ്ചാബ് കൈവിട്ടു.

Also Read: വനിതാ ഏകദിന ലോകകപ്പ് 2022: ഇന്ത്യന്‍ ടീമിനെ മിതാലി നയിക്കും, ജെമീമ റോഡ്രിഗസ് പുറത്ത്, ടീമിതാ

2

ബാറ്റ്‌സ്മാനെന്ന നിലയില്‍ ഗംഭീര പ്രകടനം നടത്തുമ്പോഴും ക്യാപ്റ്റനെന്ന നിലയില്‍ തിളങ്ങാനാവാത്തതാണ് പഞ്ചാബില്‍ നിന്ന് രാഹുല്‍ വിടപറയാന്‍ കാരണം. ലഭിക്കുന്ന സൂചനകള്‍ പ്രകാരം രാഹുല്‍ പുതിയതായി എത്തിയ ലഖ്‌നൗ ടീമിന്റെ നായകനായി ഉണ്ടാവും. പഞ്ചാബ് സൂപ്പര്‍ താരങ്ങളെയെല്ലാം കൈയൊഴിഞ്ഞ് അടിമുടി പൊളിച്ചെഴുത്താണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ പഞ്ചാബ് കാട്ടിയത് മണ്ടത്തരമാണെന്ന് പറയാം. ഈ മൂന്ന് പേരെ പഞ്ചാബ് നിലനിര്‍ത്തണമായിരുന്നു. ആരൊക്കെയാണ് ഈ മൂന്ന് താരങ്ങളെന്ന് നോക്കാം.

Also Read: IND vs SA: 'ഇതിനെ ധീരതയെന്ന് വിളിക്കരുത്, മണ്ടത്തരമാണ് ചെയ്തത്', റിഷഭിനെതിരേ ഗൗതം ഗംഭീര്‍

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി മാറിക്കഴിഞ്ഞ രാഹുല്‍ ഇന്ത്യന്‍ ടീമിന്റെ ഭാവി നായകനാണ്. ടി20 ഫോര്‍മാറ്റില്‍ ഇത്രയും ഫോമില്‍ സ്ഥിരതയോടെ കളിക്കുന്ന മറ്റൊരു താരവുമില്ല. ഇത്തരത്തില്‍ മികച്ച ഫോമില്‍ കളിക്കുന്ന രാഹുലിനെ പഞ്ചാബ് കൈവിട്ടത് മണ്ടത്തരം തന്നെയാണ്. പ്രതിഫലം ഉയര്‍ത്തി നല്‍കിയാലും ടീമിനെ സംബന്ധിച്ച് നഷ്ടമുണ്ടാവാന്‍ സാധ്യത കുറവാണ്. 94 ഐപിഎല്ലില്‍ നിന്ന് 47.43 ശരാശരിയില്‍ 3273 റണ്‍സാണ് രാഹുല്‍ നേടിയത്. 2020ല്‍ ഓറഞ്ച് ക്യാപും അദ്ദേഹം നേടി. മറ്റൊരു നായകനെ ആക്കാനായിരുന്നു ടീം മാനേജ്‌മെന്റ് താല്‍പ്പര്യപ്പെടുന്നതെങ്കില്‍ ഓപ്പണറെന്ന നിലയില്‍ രാഹുലിനെ നിലനിര്‍ത്തിക്കൊണ്ട് പുതിയ നായകനെ കൊണ്ടുവരുന്നതായിരുന്നു ടീമിന് കൂടുതല്‍ ഗുണം ചെയ്യുക.

Also Read: IND vs SA: അവന്‍ കുട്ടിയല്ലേ, ബുംറയുടെ ഈ മുഖം ഇഷ്ടമല്ല, ജാന്‍സനുമായുള്ള ഉടക്കിനെക്കുറിച്ച് സഞ്ജയ്

രവി ബിഷ്‌നോയ്

രവി ബിഷ്‌നോയ്

ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെടുന്ന യുവ സ്പിന്നര്‍മാരില്‍ പ്രമുഖനാണ് രവി ബിഷ്‌നോയ്. അനില്‍ കുംബ്ലെയുടെ പരിശീലനത്തിന് കീഴില്‍ പഞ്ചാബിനൊപ്പം മികച്ച പ്രകടനം നടത്തിയിട്ടും താരത്തെ നിലനിര്‍ത്തിയില്ല. പഞ്ചാബിന് പറ്റിയ വലിയ പിഴവ് തന്നെയാണിത്. ലേലത്തില്‍ ആവിശ്യക്കാരേറെയുണ്ടാവാന്‍ സാധ്യതയുള്ള താരമാണ് ബിഷ്‌നോയ്. വളര്‍ന്നുവരുന്ന പ്രതിഭയെന്ന നിലയില്‍ ബിഷ്‌നോയിയെ പഞ്ചാബ് നിലനിര്‍ത്തുകയാണ് വേണ്ടിയിരുന്നത്. ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്ന താരം 23 ഐപിഎല്ലില്‍ നിന്ന് 24 വിക്കറ്റുകളാണ് നേടയിട്ടുള്ളത്. 24 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

Also Read: INDvSA: 'ദുരന്തം ഷോട്ട്' റിഷഭ് ഇന്ത്യയെ വിജയിപ്പിച്ചിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ അങ്ങനെയല്ല- കാര്‍ത്തിക്

ഷാരൂഖ് ഖാന്‍

ഷാരൂഖ് ഖാന്‍

ഇത്തവണത്തെ ലേലത്തില്‍ കോടികള്‍ വാങ്ങാന്‍ കെല്‍പ്പുള്ള താരമാണ് ഷാരൂഖ് ഖാന്‍. തമിഴ്‌നാടുകാരനായ താരം മധ്യനിരയിലിറങ്ങി വെടിക്കെട്ട് പ്രകടനം നടത്താന്‍ കെല്‍പ്പുള്ളവനാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫി,വിജയ് ഹസാരെ ട്രോഫി എന്നിവയിലൂടെയെല്ലാം തന്റെ ബാറ്റിങ് മികവ് കാട്ടാന്‍ ഷാരൂഖാനായിരുന്നു. പഞ്ചാബിനൊപ്പം ഭേദപ്പെട്ട പ്രകടനം നടത്തിയ താരത്തിന് കൂടുതല്‍ അവസരം നല്‍കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറായില്ല. ഷാരൂഖിനെ കൈവിട്ടതെന്തിനെന്ന് പഞ്ചാബിന് സ്വയം തോന്നിപ്പോവും. പ്രതിഭാശാലിയായ താരത്തിന് കൂടുതല്‍ അവസരം നല്‍കി വളര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമം പഞ്ചാബിന്റെ ഭാഗത്തുനിന്നുണ്ടായില്ല. വരാനിരിക്കുന്ന ഐപിഎല്ലില്‍ വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് എല്ലാവരെയും ഞെട്ടിക്കാന്‍ കെല്‍പ്പുള്ളവനാണ് ഷാരൂഖ് ഖാന്‍.

Story first published: Thursday, January 6, 2022, 17:55 [IST]
Other articles published on Jan 6, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+