Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvSA: 'ദുരന്തം ഷോട്ട്' റിഷഭ് ഇന്ത്യയെ വിജയിപ്പിച്ചിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ അങ്ങനെയല്ല- കാര്‍ത്തിക്

മുംബൈ: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. സെഞ്ച്വൂറിയനില്‍ ജയിച്ച് ആതിഥേയരെ ഞെട്ടിച്ച ഇന്ത്യക്ക് ഇപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ബാറ്റിങ്ങില്‍ ശോഭിക്കാനായില്ല. വിരാട് കോലിയുടെ അഭാവം ടീമിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്ന് തന്നെ പറയാം. നാലാം ദിനത്തിലേക്ക് മത്സരം കടക്കവെ എട്ട് വിക്കറ്റ് കൈയിലുള്ള ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വെറും 122 റണ്‍സ് മതി.

ഇന്ത്യ പ്രതീക്ഷ അര്‍പ്പിച്ച താരങ്ങള്‍ക്കൊന്നും ബാറ്റിങ്ങില്‍ തിളങ്ങാനാവാത്തതാണ് തിരിച്ചടിയായത്. പലരും അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് പുറത്തായതെന്ന് പറയാം. മൂന്നാം ദിനം നാടകീയമായ പല സംഭവങ്ങളും മത്സരത്തിലുണ്ടാവുകയും ചെയ്തു. മാര്‍ക്കോ ജാന്‍സനും ജസ്പ്രീത് ബുംറയും കൊമ്പുകോര്‍ത്തതും റിഷഭ് പന്തും റാസിവാന്‍ഡെര്‍ ഡൂസനും വാക് പോരാട്ടത്തിലേര്‍പ്പെട്ടതുമെല്ലാം വലിയ ചര്‍ച്ചയായി.

1

ഇപ്പോള്‍ എല്ലാവരും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് റിഷഭിന്റെ പുറത്താകലാണ്. മധ്യനിരയില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്ന റിഷഭ് മൂന്ന് പന്തുകള്‍ മാത്രം നേരിട്ട് അക്കൗണ്ട് തുറക്കും മുമ്പെ മടങ്ങി. കഗിസോ റബാഡയുടെ പന്തിലാണ് റിഷഭിന്റെ പുറത്താകല്‍. റാസി വാന്‍ ഡെര്‍ ഡൂസനുമായി വാക് പോരാട്ടത്തിലേര്‍പ്പെട്ട റിഷഭ് മോശം ഷോട്ട് കളിച്ചാണ് പുറത്തായത്. ഇന്ത്യയുടെ സൂപ്പര്‍ താരമായ റിഷഭിന്റെ നിരുത്തരവാദിത്ത പരമായ ബാറ്റിങ്ങില്‍ വിമര്‍ശനം ശക്തമാണ്.

സുനില്‍ ഗവാസ്‌കറടക്കം റിഷഭിന്റെ ബാറ്റിങ്ങിനെ വിമര്‍ശിച്ച് രംഗത്തെത്തി. ഇപ്പോഴിതാ റിഷഭ് ഇന്ത്യക്കുവേണ്ടി മത്സരം ജയിപ്പിച്ചിട്ടുള്ള താരമാണെങ്കിലും ഇപ്പോള്‍ ആ മികവ് കാട്ടാനാവുന്നില്ലെന്നും ഷോട്ട് തിരഞ്ഞെടുക്കുന്നതില്‍ പാളിച്ച പറ്റുന്നുണ്ടെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേഷ് കാര്‍ത്തിക്.

2

'തീര്‍ച്ചയായും റിഷഭ് തന്റെ ശൈലിയില്‍ത്തന്നെ കളിക്കേണ്ടതായുണ്ട്. അക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യേണ്ടതായില്ല. വളരെ ബുദ്ധിമാനായ താരമാണെന്നതാണ് അവന്റെ സവിശേഷത. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അവന്‍ പഠിച്ചത് അതാണ്. പുറത്താവുന്നതിന് തൊട്ടുമുമ്പ് അവന്‍ കളിച്ച ഷോട്ടില്‍ നിന്ന് തന്നെ അടുത്തത് അവന്‍ ഏത് ഷോട്ട് കളിക്കുമെന്ന് ബൗളര്‍ക്ക് മനസിലാക്കിക്കൊടുക്കുന്നതായിരുന്നു.

റിഷഭിന്റെ പ്രതിഭ ഇതല്ലെന്ന് എല്ലാവര്‍ക്കുമറിയാം. വലിയ ഷോട്ടുകള്‍ കളിച്ചാണ് അവന്‍ ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചിരുന്നത്. എന്നാല്‍ അല്‍പ്പം കൂടി ബുദ്ധിപൂര്‍വ്വമായിരുന്നു അവന്‍ തന്ത്രം മെനഞ്ഞിരുന്നത്. അവന്‍ പുറത്തായ ബാക്ക്ഫൂട്ട് ഷോട്ട് ആ സമയത്ത് അനാവശ്യമായിരുന്നു. സാഹചര്യത്തെ വിലയിരുത്തി പിന്നീട് ആക്രമിക്കുന്ന താരമാണ് റിഷഭ്. എന്നാല്‍ ഇവിടെ അതുണ്ടായില്ല'-കാര്‍ത്തിക് പറഞ്ഞു.

ഇന്ത്യ നിര്‍ണ്ണായക റണ്‍സുകള്‍ സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന താരമാണ് റിഷഭ് പന്ത്. മധ്യനിരയില്‍ റിഷഭ് നേടുന്ന റണ്‍സുകള്‍ ഇന്ത്യയുടെ വിജയത്തില്‍ പ്രധാനപ്പെട്ടതായിരുന്നു. എന്നാല്‍ ഒരു റണ്‍സ് പോലും നേടാതെ റിഷഭ് പുറത്തായത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി. ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യം 240 എന്ന സ്‌കോറിലേക്ക് ഒതുങ്ങിയത് റിഷഭിന്റെ നിരാശപ്പെടുത്തുന്ന പ്രകടനംകൊണ്ടാണ്. താരത്തിന് തിളങ്ങാനായിരുന്നെങ്കില്‍ ഇന്ത്യക്ക് 300നോടടുത്ത് വിജയലക്ഷ്യം സൃഷ്ടിക്കാന്‍ സാധിക്കുമായിരുന്നു.

3

റിഷഭിന്റെ പ്രകടനത്തില്‍ രാഹുല്‍ ദ്രാവിഡും സന്തോഷവാനായിരിക്കില്ലെന്ന് കാര്‍ത്തിക് പറഞ്ഞു. 'ഞങ്ങളും റിഷഭിനെപ്പോലെ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. എന്നാല്‍ 10-14 പന്തുകള്‍ കളിച്ച ശേഷമാണ് ഇത്തരത്തില്‍ പുറത്തായത്. രണ്ടാം ബോളിലെ മൂന്നാം പന്തിലോ ഇത്തരമൊരു ഷോട്ടിന് ശ്രമിച്ച് പുറത്തായിട്ടില്ല. രാഹുല്‍ ദ്രാവിഡ് റിഷഭിന്റെ ഷോട്ടില്‍ സന്തോഷവാനായിരിക്കുമെന്ന് കരുതുന്നില്ല. കാരണം ദ്രാവിഡ് എങ്ങനെയായിരുന്നു കളിച്ചിരുന്നതെന്ന് നമുക്ക് അറിയാം. റിഷഭിന് തന്റെ ഷോട്ട് തിരഞ്ഞെടുപ്പിലാണ് പാളിച്ച സംഭവിക്കുന്നത്'-കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ രണ്ടാം തവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയത് റിഷഭിന്റെ ബാറ്റിങ് മികവിലാണ്. ഇംഗ്ലണ്ടിലും മികച്ച ബാറ്റിങ് അദ്ദേഹം കാഴ്ചവെച്ചു. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് സെഞ്ച്വറി നേടിയിട്ടുള്ള ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് റിഷഭ്. എന്നാല്‍ സമീപകാലത്തായി അദ്ദേഹത്തിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. മധ്യനിരയില്‍ റിഷഭ് ഫോം കണ്ടെത്തേണ്ടത് ഇന്ത്യക്ക് അനിവാര്യമായി മാറിയിരിക്കുകയാണ്.

Story first published: Thursday, January 6, 2022, 9:01 [IST]
Other articles published on Jan 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+