Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: 'ഇതിനെ ധീരതയെന്ന് വിളിക്കരുത്, മണ്ടത്തരമാണ് ചെയ്തത്', റിഷഭിനെതിരേ ഗൗതം ഗംഭീര്‍

മുംബൈ: ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് എത്തുകയാണ്. നാലാം ദിനം എട്ട് വിക്കറ്റുകള്‍ കൈയിലുള്ള ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടത് വെറും 122 റണ്‍സാണ്. നിലവിലെ സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വ്യക്തമായ മേല്‍കൈ അവകാശപ്പെടാം. രണ്ട് ദിവസം ബാക്കിനില്‍ക്കെ 122 റണ്‍സിനുള്ളില്‍ ദക്ഷിണാഫ്രിക്കയെ കൂടാരം കയറ്റുകയെന്നത് ശ്രമകരമായ ജോലി തന്നെയാണ്. ഇതുവരെ ജോഹന്നാസ്ബര്‍ഗില്‍ തോല്‍ക്കാത്ത ഇന്ത്യക്ക് ഇത്തവണ അടിതെറ്റാന്‍ സാധ്യതയുണ്ട്.

മൂന്നാം ദിനത്തില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ കൂട്ടത്തകര്‍ച്ചയാണ് കണ്ടത്. രഹാനെയുടെയും (58) പുജാരയുടെയും (53) അര്‍ധ സെഞ്ച്വറി മാറ്റിനിര്‍ത്തിയാല്‍ മറ്റുള്ളവരെല്ലാം തീര്‍ത്തും നിരാശപ്പെടുത്തി. ഇന്ത്യയുടെ എക്‌സ് ഫാക്ടറും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ റിഷഭ് പന്തിന്റെ പ്രകടനം നിരുത്തരവാധിത്തപരമായിരുന്നു. നേരിട്ട മൂന്നാം പന്തില്‍ത്തന്നെ അദ്ദേഹം വിക്കറ്റ് നഷ്ടപ്പെടുത്തി. ഇന്ത്യ വലിയ തകര്‍ച്ച നേരിടുന്ന സമയത്താണ് റിഷഭ് മോശം ഷോട്ടിന് ശ്രമിച്ച് പുറത്തായത്.

1

നിരവധി വിമര്‍ശനങ്ങള്‍ റിഷഭിന്റെ പ്രകടനത്തിനെതിരേ ഉയരുന്നുണ്ട്. ഇപ്പോഴിതാ റിഷഭിന്റെ പുറത്താകലിനെ ധീരതയെന്ന് വിളിക്കരുതെന്നും മണ്ടത്തരമാണ് കാട്ടിയതെന്നും വിശേഷിപ്പിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെയാണ് ഗംഭീറിന്റെ അഭിപ്രായ പ്രകടനം. 'അവിശ്വസീനമായ പുറത്താകലാണിത്. ഇതിനെ ധീരതയെന്നല്ല മണ്ടത്തരമെന്നാണ് വിളിക്കേണ്ടത്. രഹാനെയും പുജാരയും ചേര്‍ന്ന് ഇന്ത്യക്ക് തിരിച്ചുവരവ് നല്‍കിയപ്പോള്‍ മറ്റുള്ളവര്‍ ചേര്‍ന്ന് വീണ്ടും മത്സരം ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാക്കിയിരിക്കുകയാണ്. ടീമിന്റെ ഈ പ്രകടനത്തെ ധീരതയെന്ന് വിളിക്കാനാവില്ല. റിഷഭിന്റെ ആ ഷോട്ടില്‍ സിക്‌സ് പോയാലും ആ ഷോട്ടിനെ മികച്ച ഷോട്ടെന്ന് വിളിക്കാനാവില്ല. ടെസ്റ്റ് ക്രിക്കറ്റെന്നാല്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കുക എന്നതാണ്'-ഗൗതം ഗംഭീര്‍ പറഞ്ഞു.

2

ഏറ്റവും നിര്‍ണ്ണായകമായ സമയത്താണ് റിഷഭിന് തന്റെ വിക്കറ്റ് നഷ്ടമായത്. റിഷഭ് നേടുന്ന റണ്‍സായിരുന്നു ഇന്ത്യക്ക് കരുത്താവേണ്ടിയിരുന്നത്. എന്നാല്‍ ഒരു റണ്‍സ് പോലും അദ്ദേഹത്തിന് നേടാനാവാതെ പോയതോടെ 240 എന്ന വിജയലക്ഷ്യം മാത്രമെ ഇന്ത്യക്ക് ഉയര്‍ത്താനായുള്ളു. വാലറ്റവും വലിയൊരു ചെറുത്തുനില്‍പ്പ് നടത്താതെ മടങ്ങിയതും ഇന്ത്യക്ക് തിരിച്ചടിയായി.

റിഷഭിന്റെ ഷോട്ട് ടെസ്റ്റില്‍ അംഗീകരിക്കാനാവാത്തതാണെന്നും ഗംഭീര്‍ പറഞ്ഞു. 'ഇന്നലെ സംഭവിച്ചതില്‍ ചിലപ്പോള്‍ റിഷഭിന് തെറ്റ് സംഭവിച്ചിട്ടില്ലായിരിക്കാം. അംപയര്‍ തേര്‍ഡ് അംപയര്‍ക്ക് കൈമാറാമായിരുന്നു. എന്നാല്‍ അതൊന്നുമല്ല പ്രശ്‌നം. ടെസ്റ്റില്‍ കളിക്കാന്‍ പാടില്ലാത്ത ഷോട്ടാണ് റിഷഭ് കളിച്ചത്. ഒരിക്കലും അത് അംഗീകരിച്ച് കൊടുക്കാനാവില്ല. ദക്ഷിണാഫ്രിക്കന്‍ ടീം ആഗ്രഹിച്ചതാണ് സംഭവിച്ചത്. സാഹചര്യത്തെ മനസിലാക്കണമായിരുന്നു. അവന്‍ 25-30 റണ്‍സ് നേടിയിരുന്നെങ്കില്‍ മത്സരം ചിലപ്പോള്‍ ഇന്ത്യക്ക് അനുകൂലമായി മാറുമായിരുന്നു'-ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

3

റിഷഭിന്റെ ശൈലി ആക്രമണത്തിലൂന്നിയതാണെന്ന് എല്ലാവര്‍ക്കുമറിയാം. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലുമെല്ലാം റിഷഭ് ഇന്ത്യക്ക് വിജയം നേടിക്കൊടുത്തത് ഇതേ രീതിയിലാണ്. ഓസ്‌ട്രേലിയയില്‍ രണ്ടാം തവണ ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയപ്പോള്‍ താരമായത് റിഷഭായിരുന്നു. എന്നാല്‍ ഈ മികവ് ഇപ്പോള്‍ കാട്ടാനാവുന്നില്ലെന്നതാണ് വാസ്തവം. റിഷഭിന്റെ ഷോട്ടുകള്‍ എതിര്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കുന്നതാണ്. കോപ്പീബുക്ക് ശൈലി പിന്തുടരാത്ത റിഷഭ് മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് കളിക്കാന്‍ കെല്‍പ്പുള്ള താരവുമാണ്.

എന്നാല്‍ ജോഹന്നാസ്ബര്‍ഗില്‍ ഇന്ത്യക്ക് വിജയത്തിലേക്ക് എത്താന്‍ സാധിക്കുന്ന 20-30 അധിക റണ്‍സാണ് റിഷഭില്‍ നിന്ന് പ്രതീക്ഷിച്ചത്. അത് നേടാന്‍ അദ്ദേഹത്തിനായില്ല. റിഷഭ് ഉത്തരവാദിത്തം ഏറ്റെടുത്ത് കൂടുതല്‍ സമയം ക്രീസില്‍ ചിലവിടണമായിരുന്നുവെന്നാണ് കൂടുതല്‍ പേരും പ്രതികരിച്ചത്. സമീപകാലത്തായി പഴയ ബാറ്റിങ് മികവിലേക്ക് റിഷഭിന് ഉയരാനാവുന്നില്ലെന്നതാണ് വാസ്തവം.

Story first published: Thursday, January 6, 2022, 13:05 [IST]
Other articles published on Jan 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+