
ഇപ്പോഴിതാ ജാന്‍സനുമായുള്ള ഉടക്കിനെക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ബുംറയുടെ ഈ മുഖം തനിക്കിഷ്ടമില്ലെന്നാണ് സഞ്ജയ് പറഞ്ഞത്. 'ഈ വാക് പോരാട്ടം കൗതുകകരമാണ്. ഇംഗ്ലണ്ടിലും ഇത് സംഭവിച്ചു. ബുംറയുടെ ഈ മുഖം എനിക്കിഷ്ടമല്ല. ബുംറയില്‍ നിന്ന് കാണാന്‍ ആഗ്രഹിക്കാത്ത കാര്യമാണിത്. സാഹചര്യം വളരെ ചൂടേറിയതാണെന്നാണ് കരുതുന്നത്. എന്നാല്‍ ബുംറയെ എല്ലായ്‌പ്പോഴും ഉള്ളപോലെ ചിരിക്കുന്ന മുഖവുമായി കാണാനാണ് ഇഷ്ടം'-സഞ്ജയ് പറഞ്ഞു.
ജാന്‍സന്റെ ബൗണ്‍സ് ബുംറയുടെ ഷോള്‍ഡറില്‍ തട്ടിയപ്പോള്‍ ഇതൊരു പ്രശ്‌നമല്ലെന്ന തരത്തില്‍ തൂത്തുകളയുകയാണ് ബുംറ ചെയ്തത്. ഇതാണ് യുവതാരത്തെ പ്രകോപിച്ചത്. ജാന്‍സനെപ്പോലെ യുവതാരത്തിന്റെ ആക്രമണോത്സതകയ്ക്ക് അതേ നാണയത്തില്‍ മറുപടി കൊടുക്കാതെ കാര്യങ്ങളെ സൗമ്യതയോടെ നേരിടാന്‍ ബുംറക്ക് അനുഭവസമ്പത്തുണ്ടായിരുന്നുവെന്നാണ് പ്രമുഖര്‍ വിലയിരുത്തിയത്.

ബുംറയുടെ ബൗളിങ് പ്രകടനത്തെയും സഞ്ജയ് വിലയിരുത്തി. 'ബുംറക്ക് ഏതൊരു പിച്ചിലും തിളങ്ങാനാവും. നല്ല നിയന്ത്രണം അവന്റെ ബൗളിങ്ങിലുണ്ട്. എവിടെ പന്ത് പിച്ച് ചെയ്യിക്കാനാഗ്രഹിക്കുന്നുവോ അവിടെ ചെയ്യിക്കാന്‍ ബുംറക്കാവും. ആദ്യ ഇന്നിങ്‌സില്‍ ശര്‍ദുലിനെ കൂടുതല്‍ ഷോട്ടിന് ശ്രമിച്ചതോടെയാണ് വിക്കറ്റുകള്‍ ലഭിച്ചത്. ബുംറയെ പരമാവധി ഒഴിവാക്കി കളിക്കാനാണ് ശ്രമിച്ചത്'-സഞ്ജയ് പറഞ്ഞു.
ഇന്ത്യ ഇതുവരെ തോല്‍വി അറിയാത്ത ജോഹന്നാസ്ബര്‍ഗില്‍ ഇത്തവണ കാര്യങ്ങള്‍ കൈവിട്ടുപോയേക്കാം. ഇന്ത്യ മുന്നോട്ടുവെച്ച 240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 118 എന്ന മികച്ച നിലയിലാണ്. നായകന്‍ ഡീന്‍ എല്‍ഗറും (46),റാസിവാന്‍ഡെര്‍ ഡൂസനുമാണ് (11) ക്രീസില്‍. എട്ട് വിക്കറ്റും രണ്ട് ദിവസവും ബാക്കിനില്‍ക്കെ 122 റണ്‍സാണ് ആതിഥേയര്‍ക്ക് ജയിക്കാന്‍ വേണ്ടത്.

നിലവിലെ അവസ്ഥയില്‍ ഇന്ത്യക്ക് വിജയ സാധ്യത വളരെ കുറവാണ്. നാലാം ദിനം ഇന്ത്യയുടെ ബൗളര്‍മാര്‍ അവിശ്വസനീയ പ്രകടനം നടത്തിയാല്‍ മാത്രമെ ജയിക്കാന്‍ സാധിക്കുകയുള്ളു. അതിന് ഇന്ത്യന്‍ ബൗളിങ് നിരക്ക് കരുത്തുണ്ടാവുമോയെന്നത് കണ്ടറിയണം. ആദ്യ ഇന്നിങ്‌സില്‍ 202 റണ്‍സിന് ഓള്‍ഔട്ടായ ഇന്ത്യ 229 റണ്‍സിന് ദക്ഷിണാഫ്രിക്കയെ പുറത്താക്കിയിരുന്നു. ഇതേ ബൗളിങ് മികവ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് കാട്ടാനായാല്‍ ജയിക്കാം. ആദ്യ ഇന്നിങ്‌സില്‍ ശര്‍ദുല്‍ ഠാക്കൂര്‍ ഏഴ് വിക്കറ്റ് പ്രകടനം നടത്തിയപോലെ രണ്ടാം ഇന്നിങ്‌സില്‍ ആരെങ്കിലും ഒരാള്‍ ഇന്ത്യയുടെ രക്ഷകനായി എത്തേണ്ടതായുണ്ട്.
ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ചേരുമ്പോള്‍ ഇന്ത്യക്ക് പ്രതീക്ഷക്ക് വകയുണ്ട്. എന്നാല്‍ ഇവരുടെ നിലവിലെ ഫോം വിജയ പ്രതീക്ഷക്കൊത്തുള്ളതല്ലെന്നാണ് സഞ്ജയ് അഭിപ്രായപ്പട്ടത്. ' ഇന്ത്യയുടെ ബൗളര്‍മാര്‍ നിലവില്‍ മികച്ച ഫോമിലല്ല. പ്രത്യേകിച്ച് മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും അല്‍പ്പം നിറം മങ്ങിയിരിക്കുന്ന അവസ്ഥയിലാണ്. പന്ത് പിച്ച് ചെയ്തുപോകുന്നു അല്ലാതെ സ്വിങ് കണ്ടെത്താനാവുന്നില്ല. ഇന്ത്യക്ക് മികച്ച ബൗളര്‍മാരുണ്ട്. നാലാം ദിനം മികച്ച ബൗളിങ് നടത്താനാവുമെന്ന് തന്നെ പ്രതീക്ഷിക്കാം'-സഞ്ജയ് കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications