Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: 'റിഷഭിന് പണി വരുന്നുണ്ട്', ഇങ്ങനെ പോയാല്‍ ശരിയാകില്ലെന്ന് ദ്രാവിഡ്, ശൈലി മാറ്റുമോ?

ജോഹാനസ്ബര്‍ഗ്: ബോക്‌സിങ് ഡേ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയില്‍ ചരിത്ര ജയം നേടിയ ഇന്ത്യക്ക് ജോഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ അടി പതറി. സെഞ്ച്വൂറിയനില്‍ ചരിത്ര ജയം നേടിയത് അഭിമാന നേട്ടമായപ്പോള്‍ വാണ്ടറേഴ്‌സില്‍ ആദ്യമായി തോല്‍ക്കുന്ന ഇന്ത്യയുടെ ടെസ്റ്റ് നിരയെന്ന നാണക്കേടും ദ്രാവിഡിനും ശിഷ്യന്മാര്‍ക്കും ഏറ്റുവാങ്ങേണ്ടി വന്നു. ഇതോടെ മൂന്ന് മത്സര പരമ്പരയില്‍ 1-1 എന്ന നിലയിലേക്കെത്തിയിരിക്കുകയാണ്.

1

വിരാട് കോലിയുടെ അഭാവവും മുഹമ്മദ് സിറാജിന് മത്സരത്തിനിടെ പരിക്കേറ്റ് പുറത്തുപോവേണ്ടി വന്നതുമെല്ലാം ഇന്ത്യക്ക് വലിയ തിരിച്ചടിയായി. ഏഴ് വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം. മഴമൂലം നാലാം ദിനം ആദ്യ രണ്ട് സെക്ഷനോളം കളി തടസപ്പെട്ടെങ്കിലും ദക്ഷിണാഫ്രിക്കയുടെ വിജയത്തെ തടുത്തുനിര്‍ത്താന്‍ ഇതിനൊന്നിനുമായില്ല.

Also Read: IND vs SA: മൂന്നാം ടെസ്റ്റില്‍ കോലി തിരിച്ചെത്തിയാല്‍ ആരെ ഒഴിവാക്കും? ഗംഭീറിന്റെ നിര്‍ദേശം ഇങ്ങനെ

2

ഇന്ത്യയെ സംബന്ധിച്ച് ബാറ്റിങ് നിരയുടെ പ്രകടനമാണ് എടുത്തുപറയേണ്ടത്. ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്യാന്‍ ആരുമുണ്ടായില്ല. മോശം ഷോട്ട് കളിച്ച് പുറത്തായ റിഷഭ് പന്താണ് ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടുന്നത്. ദക്ഷിണാഫ്രിക്കയുടെ പ്രകോപനത്തില്‍ റിഷഭ് വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. വെറും മൂന്ന് പന്ത് മാത്രമാണ് അദ്ദേഹം ക്രീസില്‍ നിന്നത്. പൂജ്യത്തിന് മടങ്ങുകയും ചെയ്തു.

Also Read: ഓള്‍ടൈം ബെസ്റ്റ് 11നുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രോഹിത്തിനും ധോണിക്കും കോലിക്കും ഇടമില്ല

3

ഇന്ത്യന്‍ ടീമിന്റെ എക്‌സ് ഫാക്ടറെന്ന് വിളിക്കപ്പെടുന്ന റിഷഭ് വിദേശ പിച്ചുകളില്‍ വലിയ റെക്കോഡുള്ള താരങ്ങളിലൊരാള്‍ക്കൂടിയാണ്. എന്നാല്‍ സമീപകാലത്തായി അദ്ദേഹത്തിന്റെ പ്രകടനം പഴയ മികവിനൊത്ത് ഉയരുന്നില്ലെന്നതാണ് വസ്തുത. ഇപ്പോഴിതാ റിഷഭിന്റെ ബാറ്റിങ് ശൈലിയെക്കുറിച്ച് അവനുമായി സംസാരിക്കാനിരിക്കുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. രണ്ടാം ടെസ്റ്റിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: 'കരുതലും കാവലുമാണ് ധോണി', തറയില്‍ കിടന്നപ്പോള്‍ കിടക്ക നല്‍കി, സംഭവം വെളിപ്പെടുത്തി ഹര്‍ദിക്

4

'റിഷഭ് പന്ത് വളരെ പോസിറ്റീവായി കളിക്കുന്ന താരമാണെന്ന് നമുക്കറിയാം. അവന് കൃത്യമായൊരു ശൈലിയുണ്ട്. ആ ശൈലിയിലൂടെയാണ് അവന്‍ ഇത്രയും നേട്ടങ്ങള്‍ സൃഷ്ടിച്ചതും. എന്നാല്‍ ചില സമയങ്ങളില്‍ ഇത് ഉദ്ദേശിച്ച ഫലം നല്‍കണമെന്നില്ല. അതുകൊണ്ട് തന്നെ അവനുമായി ഞങ്ങള്‍ ഇതിനെക്കുറിച്ച് സംസാരിക്കും. വലിയ ഷോട്ടുകള്‍ കളിക്കേണ്ട സാഹചര്യത്തെക്കുറിച്ചും സമയത്തെക്കുറിച്ചുമാണ് സംസാരിക്കേണ്ടത്. റിഷഭ് മോശം താരമാണെന്ന് ആരും പറയില്ല. അവന്‍ ആക്രമണോത്സകതയുള്ള താരമാണെങ്കിലും ഏത് സമയത്താണ് ആക്രമിക്കേണ്ടതെന്നത് പ്രധാനപ്പെട്ട കാര്യമാണ്. ക്രീസിലെത്തി നിലയുറപ്പിക്കാന്‍ അല്‍പ്പം സമയമെടുത്ത ശേഷം ഇത്തരം ഷോട്ടുകള്‍ കളിക്കുന്നതാവും നന്നാവുക'-ദ്രാവിഡ് പറഞ്ഞു.

Also Read: IND vs SA: ഹാര്‍ദിക്കില്‍ നിന്ന് പ്രതീക്ഷിച്ചത് അവന്‍ നല്‍കുന്നു, ശര്‍ദുലിനെ പുകഴ്ത്തി ചോപ്ര

5

റിഷഭ് ആക്രമണ ശൈലി ടെസ്റ്റിലും തുടരുന്ന താരമാണ്. ഓസ്‌ട്രേലിയയില്‍ ഇന്ത്യ രണ്ടാം തവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയപ്പോഴും ഇംഗ്ലണ്ടില്‍ പരമ്പരയില്‍ ലീഡ് നേടിയപ്പോഴും റിഷഭിന്റെ പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. മധ്യനിരയില്‍ റിഷഭ് നേടുന്ന റണ്‍സ് മത്സരഗതിയെ തന്നെ മാറ്റിമറിക്കുന്നതാണ്. വാണ്ടറേഴ്‌സില്‍ റിഷഭ് 30-40 റണ്‍സെങ്കിലും നേടിയിരുന്നെങ്കില്‍ മത്സരഫലത്തെ തന്നെ അത് മാറ്റിമറിക്കുമായിരുന്നു.

Also Read: വനിതാ ഏകദിന ലോകകപ്പ് 2022: ഇന്ത്യന്‍ ടീമിനെ മിതാലി നയിക്കും, ജെമീമ റോഡ്രിഗസ് പുറത്ത്, ടീമിതാ

6

സമ്മര്‍ദ്ദഘട്ടങ്ങളെ അതിജീവിക്കാന്‍ മിടുക്കനാണ് റിഷഭെന്നും ഭാവിയില്‍ മികച്ച താരമായി മാറാനും റിഷഭിന് മികവുണ്ടെന്നും ദ്രാവിഡ് പറഞ്ഞു. 'റിഷഭ് പോസിറ്റീവ് മനോഭാവത്തോടെ കളിക്കുന്ന താരങ്ങളിലൊരാളാണ്. മത്സരത്തെ പെട്ടെന്ന് മാറ്റിമറിക്കാന്‍ കഴിവുള്ളവരിലൊരാളാണ്. അതുകൊണ്ട് തന്നെ അവന്‍ പ്രധാനപ്പെട്ടവനുമാണ്. ഇപ്പോഴും അവന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. അവന്‍ മെച്ചപ്പെടുകയും മികച്ച പ്രകടനം നടത്തുകയും ചെയ്യുമെന്നുമാണ് പ്രതീക്ഷ'-ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

Also Read: IND vs SA: 'ഇതിനെ ധീരതയെന്ന് വിളിക്കരുത്, മണ്ടത്തരമാണ് ചെയ്തത്', റിഷഭിനെതിരേ ഗൗതം ഗംഭീര്‍

7

ദക്ഷിണാഫ്രിക്കയിലെ പേസ് പിച്ചില്‍ ആദ്യമായി കളിക്കുന്ന റിഷഭിന് സാഹചര്യങ്ങളോട് പെട്ടെന്ന് പൊരുത്തപ്പെടാന്‍ സാധിച്ചില്ലെന്നതാണ് വസ്തുത. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ശേഷമുള്ള റിഷഭിന്റെ പ്രകടനം തീര്‍ത്തും നിരാശയുണ്ടാക്കുന്നതാണ്. 13 ഇന്നിങ്‌സില്‍ നിന്ന് 19.23 ശരാശരിയില്‍ 250 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. ഉയര്‍ന്ന സ്‌കോര്‍ 50. ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റ് പരമ്പര ഇന്ത്യയുടെ കൈയെത്തും ദൂരത്താണ്. കേപ്ടൗണില്‍ ജയിക്കുന്ന ടീമാവും പരമ്പര നേടുക.

Story first published: Friday, January 7, 2022, 9:52 [IST]
Other articles published on Jan 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+