Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: മൂന്നാം ടെസ്റ്റില്‍ കോലി തിരിച്ചെത്തിയാല്‍ ആരെ ഒഴിവാക്കും? ഗംഭീറിന്റെ നിര്‍ദേശം ഇങ്ങനെ

1

സൗത്താഫ്രിക്കയ്‌ക്കെതിരേ അടുത്തയാഴ്ച നടക്കാനിരിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ നായകന്‍ വിരാട് കോലി മടങ്ങിയെത്തിയേക്കുമെന്നാണ് സൂചനകള്‍. പുറംഭാഗത്തിനേറ്റ പരിക്കു കാരണം ഇപ്പോള്‍ ജൊഹാനസ്ബര്‍ഗില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ നിന്നും അദ്ദേഹം അവസാന നിമിഷം പിന്‍മാറുകയായിരുന്നു. തുടര്‍ന്ന് കെഎല്‍ രാഹുല്‍ നായകസ്ഥാനമേറ്റെടുക്കുകയായിരുന്നു. കോലിക്കു പകരം ഹനുമാ വിഹാരിയെ ഇന്ത്യ ഈ ടെസ്റ്റില്‍ കളിപ്പിക്കുകയുമായിരുന്നു. രണ്ടിന്നിങ്‌സുകളിലും ബാറ്റിങില്‍ മോശമല്ലാത്ത സംഭാവനകള്‍ താരം നല്‍കിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 20 റണ്‍സും രണ്ടാമിന്നിങ്‌സില്‍ പുറത്താവാതെ 40 റണ്‍സുമായിരുന്നു വിഹാരി സ്‌കോര്‍ ചെയ്തത്.

ഫിറ്റ്‌നസ് വീണ്ടെടുത്ത് കോലി മൂന്നാം ടെസ്റ്റില്‍ തിരിച്ചെടുകയാണെങ്കില്‍ ഇപ്പോഴത്തെ ടീമില്‍ ഇന്ത്യക്കു ഒരു മാറ്റം വരുത്തേണ്ടി വരും. അത് ആരായിരിക്കണമെന്നതിനെക്കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.

 രഹാനെയെ ഒഴിവാക്കാം

രഹാനെയെ ഒഴിവാക്കാം

ഹനുമാ വിഹാരിയെ കേപ്ടൗണില്‍ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റിലും ഇന്ത്യ നിലനിര്‍ത്തണമന്നാണ് ഗൗതം ഗംഭീര്‍ പറയുന്നത്. മുന്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ അജിങ്ക്യ രഹാനായെ ഇന്ത്യക്കു അടുത്ത ടെസ്റ്റില്‍ ഒഴിവാക്കാവുന്നതാണെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.
മൂന്നാം ടെസ്റ്റില്‍ വിഹാരി ഇന്ത്യക്കു വേണ്ടി കളിച്ചില്ലെങ്കില്‍ അതു വളരെയധികം നിര്‍ഭാഗ്യകരമായിരിക്കും. രഹാനെ രണ്ടാമിന്നിങ്‌സില്‍ ഫിഫ്റ്റിയടിച്ചെങ്കില്‍ വിഹാരി പുറത്താവാതെ 40 റണ്‍സുമെടുത്തിരുന്നു. രഹാനെയുടെ പൊസിഷനിലാണ് വിഹാരി ഒരുപക്ഷെ ബാറ്റ് ചെയ്തിരുന്നതെങ്കില്‍ ഫിഫ്റ്റി അടിച്ചിട്ടുണ്ടാവുമായിരുന്നെന്നും ഗംഭീര്‍ നിരീക്ഷിച്ചു.

 ഒരുപാട് അവസരങ്ങള്‍ നല്‍കണം

ഒരുപാട് അവസരങ്ങള്‍ നല്‍കണം

രണ്ടാം ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും ഇന്ത്യക്കു വേണ്ടി വളരെ നിയന്ത്രണത്തോടെയുള്ള ബാറ്റിങായിരുന്നു ഹനുമാ വിഹാരി കാഴ്ചവച്ചത്. ഇതുപോലെയുള്ള ബാറ്റര്‍മാര്‍ക്കു നിങ്ങള്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കേണ്ടതുണ്ട്. ഒരു മല്‍സരത്തില്‍ മാത്രം കളിപ്പിച്ച് ഇങ്ങനെയുള്ളവരെ ഒഴിവാക്കുകയും തുടര്‍ന്ന് ആറു മാസമോ, ഒരു വര്‍ഷമോ കഴിഞ്ഞ ശേഷം അടുത്ത ടെസ്റ്റില്‍ കളിപ്പിക്കുന്നത് ശരിയല്ലെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.
ഒരു വര്‍ഷത്തിനു ശേഷമാണ് വിഹാരി ഇന്ത്യക്കു വേണ്ടി ഒരു ടെസ്റ്റില്‍ ഇപ്പോള്‍ കളിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരേ സിഡ്‌നിയില്‍ നടന്ന ടെസ്റ്റിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. ഈ ടെസ്റ്റിനിടെ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പക്ഷെ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടും വിഹാരിക്കു കളിക്കാന്‍ അവസരം ലഭിച്ചില്ല. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ അദ്ദേഹം ടീമിലുണ്ടായിരുന്നെങ്കിലും ഒരു ടെസ്റ്റ് പോലും കളിപ്പിച്ചില്ല. ന്യൂസിലാന്‍ഡിനെതിരായ അവസാനത്തെ ടെസ്റ്റ് പരമ്പരയില്‍ വിഹാരി തഴയപ്പെടുകയും ചെയ്തിരുന്നു.

കോലി നാലാം നമ്പറിലും വിഹാരി അഞ്ചാമനായും കളിക്കണം

കോലി നാലാം നമ്പറിലും വിഹാരി അഞ്ചാമനായും കളിക്കണം

സൗത്താഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ക്യാപ്റ്റന്‍ വിരാട് കോലി തന്റെ സ്ഥിരം പൊസിഷനായ നാലാം നമ്പറില്‍ തന്നെ കളിക്കണം. അജിങ്ക്യ രഹാനെയുടെ പൊസിഷനായ അഞ്ചില്‍ ഹനുമാ വിഹാരിയെയും ഇറക്കണമെന്നും ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ടു.
ദീര്‍ഘകാലമായി രഹാനെയില്‍ നിന്നും കാര്യമായ പ്രകടനമൊന്നും നമ്മള്‍ കണ്ടിട്ടില്ല. വിരാട് കോലി അടുത്ത ടെസ്റ്റില്‍ തിരിച്ചെത്തുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അങ്ങനെയാണെങ്കില്‍ അദ്ദേഹം നാലാം നമ്പറില്‍ തന്നെ തുടരട്ടെ, രഹാനെയെ പുറത്തിരുത്തി പകരം വിഹാരിയെ അഞ്ചാം നമ്പറിലും കളിപ്പിക്കണമെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

 വിഹാരിക്കു പിന്തുണ നല്‍കണം

വിഹാരിക്കു പിന്തുണ നല്‍കണം

അജിങ്ക്യ രഹാനെയ്ക്കു ലഭിച്ചതു പോലെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റില്‍ നിന്നും കൂടുതല്‍ പിന്തുണ ഹനുമാ വിഹാരിക്കും ആവശ്യമാണെന്നു ഗൗതം ഗംഭീര്‍ പറഞ്ഞു. ശരിയായ ദിശയില്‍, ശരിയായ നീക്കമാണ് ടീം മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നുമുണ്ടാവേണ്ടത്. അജിങ്ക്യ രഹാനെയെ ടീം മാനേജ്‌മെന്റ് ഇത്രയുമധികം പിന്തുണച്ചിട്ടുണ്ടെങ്കില്‍ അത് ഇനി ഹനുമാ വിഹാരിക്കും ലഭിക്കേണ്ട സമയമായിരിക്കുകയാണ്. കാരണം ജൊഹാനസ്ബര്‍ഗില്‍ രണ്ടിന്നിങ്‌സുകളിലും വളരെ മികച്ച രീതിയിലാണ് വിഹാരി ബാറ്റ് ചെയ്തതെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.

Story first published: Thursday, January 6, 2022, 17:35 [IST]
Other articles published on Jan 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+