IPL 2022: 'ലോര്‍ഡ് ടാക്കൂര്‍' പുതിയ സീസണില്‍ ആര്‍ക്കൊപ്പം? സാധ്യത ഈ ടീമുകള്‍ക്ക്
ഐപിഎല്ലിന്റെ പുതിയ സീസണിനു മുന്നോടിയായി നടക്കാനിരിക്കുന്ന മെഗാ ലേലത്തില്‍ ഏറ്റവുമധികം ഡിമാന്റുണ്ടാവാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് ഇന്ത്യയുടെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് തീര്‍ത്തും അപ്രതീക്ഷിതമായാണ് മെഗാ ലേലത്തിനു മുന്നോടിയായി അദ്ദേഹത്തെ നിലനിര്‍ത്തേണ്ടതില്ലെന്നു തീരുമാനിച്ചത്. കഴിഞ്ഞ സീസണില്‍ സിഎസ്‌കെയുടെ നാലാം കിരീടവിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരങളിലൊരാള്‍ കൂടിയാണ് ശര്‍ദ്ദുല്‍. 2018 മുതല്‍ ടീമിന്റെ ഭാഗമായിരുന്ന അദ്ദേഹം 48 മല്‍സരങ്ങളില്‍ നിന്നും 55 വിക്കറ്റുകളും വീഴ്ത്തിയിടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ സിഎസ്‌കെയുടെ ബ്രേക്ക്രത്രൂ സ്‌പെഷ്യലിസ്റ്റ് കൂടിയായിരുന്നു ശര്‍ദ്ദുല്‍.
ലോര്‍ഡ് ടാക്കൂറെന്നു ആരാധകര്‍ വിശേഷിപ്പിക്കുന്ന താരം ഇപ്പോള്‍ സൗത്താഫ്രിക്കയ്‌ക്കെതിര നടക്കുന്ന രണ്ടാം ക്രിക്കറ്റില്‍ ടെസ്റ്റില്‍ മിന്നുന്ന പ്രകടനമാണ് നടത്തിയത്. ആദ്യ ഇന്നിങ്‌സില്‍ ഏഴു വിക്കറ്റുകള്‍ ശര്‍ദ്ദുല്‍ വീഴ്ത്തിയിരുന്നു. ടെസ്റ്റില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ഒരു ഇന്ത്യന്‍ ബൗളറുടെ എക്കാലത്തെയും മികച്ച പ്രകടനം കൂടിയായിരുന്നു അദ്ദേഹം കാഴ്ചവച്ചത്. മെഗാ ലേലത്തില്‍ ശര്‍ദ്ദുലിനെ ടീമിലെത്തിക്കാന്‍ സാധ്യതയുള്ള ഫ്രാഞ്ചൈസികള്‍ ആരൊക്കെയാണെന്നു നോക്കാം.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
ഐപിഎല്ലില്‍ ഇതുവരെ ചാംപ്യന്‍മാരാവാന്‍ കഴിഞ്ഞിട്ടില്ലാത്ത ഫ്രാഞ്ചൈസിയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. വിരാട് കോലി സ്ഥാനമൊഴിഞ്ഞതിനാല്‍ പുതിയ ക്യാപ്റ്റനു കീഴിലായിരിക്കും ആര്‍സിബി അടുത്ത സീസണില്‍ ഇറങ്ങുക. ഇന്ത്യന്‍ താരങ്ങളുടെ കാര്യത്തില്‍, പ്രത്യേകിച്ചും ഓള്‍റൗണ്ടര്‍മാരുടെ കാര്യത്തില്‍ ആര്‍സിബി എല്ലായ്‌പ്പോഴും പ്രതിസന്ധി നേരിട്ടിരുന്നു. ഈ കാരണത്താല്‍ വിദേശ ഓള്‍റൗണ്ടര്‍മാരെയാണ് ആര്‍സിബി കൂടുതലായി ആശ്രയിച്ചിരുന്നത്. എന്നാല്‍ ഈ നീക്കം വിജയിച്ചതുമില്ല. അതുകൊണ്ടു തന്നെ പുതിയ സീസണില്‍ മികച്ചൊരു ഇന്ത്യന്‍ ഓള്‍റൗണ്ടറെ ടീമിലേക്കു കൊണ്ടു വരാന്‍ ആര്‍സിബി ശ്രമിക്കുമെന്നുറപ്പാണ്.
ഈ റോളിലേക്കു അവര്‍ തീര്‍ച്ചയായും പരിഗണിക്കാനിടയുള്ള താരമാണ് ശര്‍ദ്ദുല്‍ ടാക്കൂര്‍. ബൗളിങിനൊപ്പം ബാറ്റിങിന് കൂടുതല്‍ ആഴം നല്‍കാനും താരത്തിന്റെ സാന്നിധ്യം ആര്‍സിബിയെ സഹായിക്കും. ശര്‍ദ്ദുല്‍ ടീമിലുണ്ടെങ്കില്‍ വിദേശ താരങ്ങളുടെ കാര്യത്തില്‍ പ്ലാനിങ് കുറേക്കൂടി മികച്ചതാക്കുവാനും ആര്‍സിബിക്കു കഴിയും. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനെ ആര്‍സിബി നിലനിര്‍ത്തിയിട്ടുണ്ട്. സിറാജിനൊപ്പം ശര്‍ദ്ദുല്‍ ചേരുന്നതോടെ മികച്ചൊരു ഇന്ത്യന്‍ പേസ് ബൗളിങ് യൂണിറ്റിനെയും ആര്‍സിബിക്കു ലഭിക്കും.

പഞ്ചാബ് കിങ്‌സ്
ആര്‍സിബിയെപ്പോലെ തന്നെ ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത മറ്റൊരു ഫ്രാഞ്ചൈസിയാണ് പഞ്ചാബ് കിങ്‌സ്. വരാനിരിക്കുന്ന സീസണില്‍ അടിമുടി ഉടച്ചുവാര്‍ക്കലാണ് പഞ്ചാബ് ലക്ഷ്യമിടുന്നത്. ലേലത്തിനു മുമ്പ് മായങ്ക് അഗര്‍വാള്‍, അര്‍ഷ്ദീപ് സിങ് എന്നിവരെ മാത്രമേ പഞ്ചാബ് നിലനിര്‍ത്തിയിട്ടുള്ളൂ. അതുകൊണ്ടു തന്നെ ശക്തമായൊരു ടീമിനെ വാര്‍ത്തെടുക്കാന്‍ ഒരുപാട് കളിക്കാരെ പഞ്ചാബ് കണ്ടെത്തേണ്ടതുണ്ട്. അക്കൂട്ടത്തില്‍ ഇടം പിടിച്ചേക്കാവുന്നയാളാണ് ശര്‍ദ്ദുല്‍ ടാക്കൂര്‍.
പരിചയസമ്പന്നരായ മുഹമ്മദ് ഷമി, ക്രിസ് ജോര്‍ഡന്‍ എന്നിവരെ ഒഴിവാക്കിയതിനാല്‍ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കാന്‍ അവര്‍ക്കൊരാളെ വേണം. അത് ഇന്ത്യന്‍ താരമാവുന്നതാവും കൂടുതല്‍ നല്ലത്. ഈ സ്ഥാനത്തേക്കു ശര്‍ദ്ദുലിനെ പഞ്ചാബ് കണ്ണുവയ്ക്കാന്‍ സാധ്യതയുണ്ട്. അനുഭവസമ്പത്തും പ്രതിഭയുമുള്ള താരമായ അദ്ദേഹത്തിനു ലോവര്‍ ഓര്‍ഡറില്‍ ബാറ്റിങിലും നിര്‍ണായക ഇന്നിങ്‌സുകള്‍ കളിക്കാന്‍ കഴിയും. മെഗാ ലേലത്തിനു മുന്നോടിയായി പഴ്‌സില്‍ ഏറ്റവുമധികം തുക ബാക്കിയുള്ള ടീം കൂടിയാണ് പഞ്ചാബ്. 72 കോടി രൂപ അവര്‍ക്കു ലേലത്തില്‍ കളിക്കാര്‍ക്കു വേണ്ടി ചെലവഴിക്കാനാവും. അതിനാല്‍ തന്നെ ശര്‍ദ്ദുലിനായി ഏതറ്റവും വരെ അവര്‍ പോവാനുമിടയുണ്ട്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്
പുതിയ സീസണിനു മുമ്പ് കൈവിട്ട കളിക്കാരില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തീര്‍ച്ചയായും തിരികെ കൊണ്ടുവരാന്‍ ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്യുന്ന താരങ്ങളിലൊരാളും ശര്‍ദ്ദുല്‍ ടാക്കൂര്‍. ടീമിനൊപ്പം നേരത്തേ പ്രവര്‍ത്തിച്ചതിനാല്‍ തന്നെ ശര്‍ദ്ദുലിന് വളരെ പെട്ടെന്നു സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും കഴിയും.
ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ ഏറ്റവും വിശ്വസ്തനായ ബൗളര്‍മാരില്‍ ഒരാളായിരുന്നു ശര്‍ദ്ദുല്‍. കൂട്ടുകെട്ടുകള്‍ തകര്‍ക്കാന്‍ ധോണി ആശ്രയിക്കാറുള്ളത് അദ്ദേഹത്തെയായിരുന്നു. ഈ പ്രതീക്ഷ ശര്‍ദ്ദുല്‍ തെറ്റിച്ചിട്ടുമില്ല. കഴിഞ്ഞ സീസണില്‍ 16 മല്‍സരങ്ങളില്‍ നിന്നും 21 വിക്കറ്റകളുമായി ടീമിനു വേണ്ടി കൂടുതല്‍ വിക്കറ്റെടുത്ത ബൗളറും അദ്ദേഹമായിരുന്നു.
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലി എന്നിവരെ നിലനിര്‍ത്തിയ സിഎസ്‌കെ പുതിയ സീസണിനു മുമ്പ് തന്നെ സ്പിന്‍ വിഭാഗം ശക്തിപ്പെടുത്തിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ ഇനി പേസ് ബൗളിങിലായിരിക്കും ലേലത്തില്‍ അവര്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications