Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ താരങ്ങളുടെ പൊതുശത്രു 'ധോണിയോ'?, സെവാഗിനും ഗംഭീറിനും കട്ടകലിപ്പ്, കാരണമറിയാം

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റില്‍ എംഎസ് ധോണി നടന്നുകയറിയ നേട്ടങ്ങള്‍ക്കൊപ്പമെത്തുകയെന്നത് എളുപ്പമുള്ള കാര്യമല്ല. നായകനായും വിക്കറ്റ് കീപ്പറായും ഫിനിഷറായുമെല്ലാം തിളങ്ങിയ ധോണി ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടവും നേടിക്കൊടുത്തു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകനെന്ന സല്‍പ്പേരോടെയാണ് ധോണി ഇന്ത്യയുടെ പടിയിറങ്ങിയത്. വ്യക്തികളേക്കാളുപരിയായി ടീമിന് പ്രാധാന്യം നല്‍കിയ നായകനാണ് ധോണി.

1

ധോണി നായകനായി എത്തുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ നിരവധി സീനിയര്‍ താരങ്ങളുണ്ടായിരുന്നു. ഇവരെയെല്ലാം പ്രകടനം വിലയിരുത്തിത്തന്നെ ധോണി ഉള്‍ക്കൊള്ളുകയും തഴയുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ നായകസ്ഥാനം പല സീനിയര്‍ താരങ്ങളും മോഹിച്ചിരുന്നെങ്കിലും അവരെയെല്ലാം മറികടന്നാണ് ധോണിയുടെ വളര്‍ച്ച. ഇതെല്ലാം പല സീനിയര്‍ താരങ്ങളിലും വളരെ അമര്‍ഷമുണ്ടാക്കിയിരുന്നു.

Also Read: 'കോലിക്ക് ഇടമില്ല', 2021ലെ ടോപ് ഫൈവ് ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര

2


കരിയറില്‍ ഇന്ത്യന്‍ ടീമിന്റെ വളര്‍ച്ചക്കൊപ്പം ധോണി മുന്നോട്ട് പോയപ്പോള്‍ ടീമിനുള്ളില്‍ത്തന്നെ ധോണിക്കെതിരേ പടയൊരുക്കം ഉണ്ടായിരുന്നുവെന്ന് തന്നെ പറയാം. പല സീനിയര്‍ താരങ്ങളും പല അവസരങ്ങളിലായി ഇത് തുറന്ന് പറഞ്ഞിട്ടുമുണ്ട്. ധോണിയുമായി ഉടക്കിലുണ്ടായിരുന്ന ഇന്ത്യയുടെ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

Also Read: IND vs SA: വിരാട് കോലിക്ക് മികവ് തെളിയിക്കാനുള്ള അവസാന അവസരമാണിത്; ഡാനിഷ് കനേരിയ

വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ്

എംഎസ് ധോണിയോടുള്ള തന്റെ വിയോജിപ്പ് പരസ്യമായി പറഞ്ഞ് രംഗത്തെത്തിയിട്ടുള്ള താരമാണ് വീരേന്ദര്‍ സെവാഗ്. ഇന്ത്യയുടെ സീനിയര്‍ താരമെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡിന് ശേഷം ഇന്ത്യയുടെ നായകസ്ഥാനം സെവാഗ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ തന്നെ മറികടന്ന് ധോണി നായകസ്ഥാനത്തേക്കെത്തിയതുമുതല്‍ പ്രശ്‌നങ്ങളുണ്ടെന്ന് പറയാം. ധോണി നായകനായപ്പോള്‍ സെവാഗ് വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുണ്ടായിരുന്നു.

Also Read: IPL 2022: സ്‌റ്റോക്‌സിനെ മുംബൈ റാഞ്ചുമോ? ലേലത്തില്‍ മുംബൈ കണ്ണുവയ്ക്കുന്ന ഓള്‍റൗണ്ടര്‍മാര്‍

4

2009ലെ ടി20 ലോകകപ്പിന് തൊട്ട് മുമ്പ് സെവാഗ് പരിക്കേറ്റ് ടീമിന് പുറത്തുപോയി. എന്നാല്‍ സെവാഗിന് പരിക്കില്ലായിരുന്നുവെന്നും ടീമില്‍ നിന്ന് മാറിനിന്നതാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മത്സരശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ സെവാഗിന്റെ പരിക്കിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഫിസിയോയോട് പരിക്കെന്താണെന്ന് സംബന്ധിച്ച് വാര്‍ത്താക്കുറിപ്പ് ഇറക്കാന്‍ പറയൂവെന്നാണ് ധോണി മറുപടി നല്‍കിയത്.

Also Read: ഇന്ത്യയുടെ ബിഗ് ത്രീ ചിത്രത്തില്‍ ഇല്ല- ടി20യില്‍ പുതിയ റണ്‍മെഷീനുകള്‍!

ഗൗതം ഗംഭീര്‍

ഗൗതം ഗംഭീര്‍

ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം അര്‍ഹിച്ചിരുന്ന താരമാണ്. എന്നാല്‍ ധോണിയുടെ വളര്‍ച്ചയില്‍ ഗംഭീറെല്ലാം കാഴ്ചക്കാരായി ഒതുങ്ങി. ഇതില്‍ ഗംഭീറിനും വൈരാഗ്യമുണ്ടായിരുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് തവണ കിരീടം ചൂടിക്കാന്‍ ഗംഭീറിനായിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ നായകപദവി ലഭിച്ചില്ല.

Also Read: 'എന്തൊരത്ഭുതം', ക്രിക്കറ്റിലെ ഈ സാമ്യതകള്‍ കണ്ണുതള്ളിക്കും, എന്തൊക്കെയാണെന്ന് നോക്കാം

6

കൂടാതെ ഗംഭീറിനെ ടീമിലേക്ക് പരിഗണിക്കാന്‍ ധോണിക്ക് താല്‍പ്പര്യം കുറവായിരുന്നു. സച്ചിനും സെവാഗും ഗംഭീറും ഒരുമിച്ച പ്ലേയിങ് 11ല്‍ വേണ്ടെന്ന് ധോണി പറഞ്ഞിട്ടുണ്ട്. ഇതില്ലെല്ലാം ഗംഭീറിന് അതൃപ്തിയുണ്ട്. 2007ലെ ടി20 ലോകകപ്പ് ഫൈനലില്‍ അര്‍ധ സെഞ്ച്വറിയുമായി ഇന്ത്യയുടെ ജയത്തില്‍ ഗംഭീര്‍ നിര്‍ണ്ണായക പങ്കുവഹിച്ചെങ്കിലും കൈയടി നേടിയത് ധോണിയാണ്.

Also Read: IPL 2022: അവസാന സീസണില്‍ കളിച്ചത് ഒരു മത്സരം, ഇത്തവണ അണ്‍സോള്‍ഡാവും, മൂന്ന് താരങ്ങളിതാ

7


2011ലെ ഏകദിന ലോകകപ്പ് ഫൈനലിലും ഗംഭീറിന്റെ 97 റണ്‍സ് പ്രകടനത്തെ മുക്കി ഒറ്റ സിക്‌സില്‍ ധോണി പേരെടുത്തു. ഇതെല്ലാം ഗംഭീറിനെ സംബന്ധിച്ച് വൈരാഗ്യം ഉണ്ടാക്കുന്ന കാര്യമായി മാറി. ലഭിക്കുന്ന അവസരങ്ങളിലെല്ലാം ഗംഭീര്‍ ധോണിക്കെതിരേ രംഗത്തെത്താറുണ്ടെന്നതാണ് വസ്തുത. ഇരുവരും തമ്മിലുള്ള ശത്രുത എല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണ്.

Also Read: രോഹിത്തുമായി ഉടക്കോ?- 2019ലെ ലോകകപ്പിനു ശേഷം കലികയറി കോലി! അന്നു പറഞ്ഞത് ഇതായിരുന്നു

ഇര്‍ഫാന്‍ പഠാന്‍

ഇര്‍ഫാന്‍ പഠാന്‍

ധോണിയോട് അല്‍പ്പം വിരോധമുള്ള ഇന്ത്യന്‍ താരങ്ങളിലൊരാളാണ് ഇര്‍ഫാന്‍ പഠാനും. മുന്‍ പേസ് ഓള്‍റൗണ്ടര്‍ ധോണിയെ വളരെയധികം പ്രശംസിക്കാറുണ്ടെങ്കിലും നേരത്തെ ധോണിയുമായുള്ള അഭിപ്രായ ഭിന്നത അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ട്. ധോണിയുടെ ക്യാപ്റ്റന്‍സിയുടെ കാലത്ത് വേണ്ടത്ര അവസരം ലഭിച്ചില്ലെന്ന പരാതി ഇര്‍ഫാന്‍ പറഞ്ഞിട്ടുണ്ട്. ഗാംഗുലി,ദ്രാവിഡ് എന്നിവരുടെ ക്യാപ്റ്റന്‍സിയിലൂടെ വളര്‍ന്ന ഇര്‍ഫാന് ധോണി വലിയ അവസരങ്ങള്‍ നല്‍കിയിരുന്നില്ല. അതിനുള്ള കാരണം ഇര്‍ഫാന്റെ മോശം പ്രകടനം തന്നെയായിരുന്നു.

Also Read: ഗ്രാമത്തില്‍ ക്രിക്കറ്റ് മൈതാനമൊരുക്കി ടി നടരാജന്‍, സ്വപ്‌ന സാക്ഷാത്കാരമെന്ന് ഇന്ത്യന്‍ പേസര്‍

9

യുവരാജ് സിങ്ങും ധോണിയും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ്. എന്നാല്‍ ധോണി യുവരാജിന്റെ കരിയര്‍ നശിപ്പിച്ചെന്ന് യുവരാജിന്റെ പിതാവ് ആരോപിച്ചിരുന്നു. 2007ലെ ടി20 ലോകകപ്പില്‍ തന്നെ നായകനാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് യുവരാജും കഴിഞ്ഞിടെ വെളിപ്പെടുത്തിയിരുന്നു.

Story first published: Saturday, December 18, 2021, 10:50 [IST]
Other articles published on Dec 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+