IPL 2022: ഇതുവരെ അവസരം ലഭിച്ചില്ല, ഇത്തവണ കന്നി വിളിയെത്തിയേക്കും, എട്ട് വിദേശതാരങ്ങളിതാ
മുംബൈ: അടിമുടി മാറ്റങ്ങളോടെയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ എത്താന്‍ പോകുന്നത്. പുതിയ രണ്ട് ടീമുകള്‍ക്കൂടി എത്തുന്നതോടെ മത്സരത്തിന്റെ ദൈര്‍ഘ്യവും പോരാട്ട ആവേശവും കൂടും. ലഖ്‌നൗ,അഹമ്മദാബാദ് ടീമുകളുടെ വരവോടെ 10 ടീമുകളാവും ഐപിഎല്ലിന്റെ 15ാം സീസണില്‍ മാറ്റുരയ്ക്കുക. പുതിയ ടീമുകള്‍ എത്തുന്നതോടെ കൂടുതല്‍ താരങ്ങള്‍ക്കും അവസരം ലഭിച്ചേക്കും. അത് കൂടുതല്‍ യുവതാരങ്ങള്‍ക്ക് വളര്‍ന്നുവരാനുള്ള വഴിവെക്കും.

താരലേല നിയമപ്രകാരം നിലവിലെ ടീമുകള്‍ക്ക് നാല് താരങ്ങളെ വീതമാണ് നിലനിര്‍ത്താനാവുക. പുതിയ ടീമുകള്‍ക്ക് മൂന്ന് താരങ്ങളെ നേരത്തെ സ്വന്തമാക്കാനും അവസരം ലഭിക്കും. പല പ്രമുഖ താരങ്ങളും അടുത്ത സീസണില്‍ പുതിയ തട്ടകത്തിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ്. ടീമുകളിലെല്ലാം വലിയ മാറ്റങ്ങള്‍ അടുത്ത സീസണില്‍ കാണാനാവും.
ലോകത്തിലെ ഏത് താരവും ഐപിഎല്ലില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ പല വിദേശ താരങ്ങള്‍ക്കും ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. ഇതില്‍ പല പ്രമുഖ താരങ്ങളും ഉള്‍പ്പെടുമെന്നതാണ് വസ്തുത. ഇതുവരെ ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ലെങ്കിലും അടുത്ത സീസണിലൂടെ കന്നി ഐപിഎല്‍ കളിക്കാനുള്ള അവസരം ലഭിക്കാന്‍ സാധ്യതയുള്ള എട്ട് വിദേശ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
Also Read: T20 World Cup 2021: ഇന്ത്യ x ന്യൂസീലന്‍ഡ്, കാത്തിരിക്കുന്ന എല്ലാ റെക്കോഡുകളും നാഴികക്കല്ലുകളുമറിയാം

ഡെവോന്‍ കോണ്‍വെ
ന്യൂസീലന്‍ഡ് താരം ഡെവോന്‍ കോണ്‍വെ ഇതുവരെ ഐപിഎല്ലില്‍ കളിച്ചിട്ടില്ല. സമീപകാലത്തായി ശ്രദ്ധേയ പ്രകടനം നടത്തുന്ന കോണ്‍വെ ടി20 ലോകകപ്പില്‍ ന്യൂസീലന്‍ഡിന്റെ മധ്യനിരയിലും സ്ഥാനം പിടിച്ചിട്ടുള്ള താരമാണ്. മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരം 15 ടി20 കളിച്ചപ്പോള്‍ 55 ശരാശരിയും 148.36 എന്ന മികച്ച സ്‌ട്രൈക്കറേറ്റും സ്വന്തമാക്കി. ടി20 ഫോര്‍മാറ്റില്‍ 3582 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. 27 അര്‍ധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.ഓപ്പണറെന്ന നിലയിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാന്‍ കെല്‍പ്പുള്ള കോണ്‍വെയെ വരുന്ന സീസണില്‍ ഏതെങ്കിലുമൊരു ഐപിഎല്‍ ടീം സ്വന്തമാക്കുമെന്ന കാര്യം ഉറപ്പാണ്.
Also Read: T20 World Cup 2021: ട്രന്റ് ബോള്‍ട്ടല്ല, ഇന്ത്യക്ക് ഭീഷണി ഇഷ് സോധി, കാരണങ്ങളറിയാം

റീസ ഹെന്‍ഡ്രിക്‌സ്
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിലെ സമീപകാല പ്രകടനംകൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് റീസ ഹെന്‍ഡ്രിക്‌സ്. 32കാരനായ താരം ഇതുവരെ ഐപിഎല്ലില്‍ കളിച്ചിട്ടില്ല. എന്നാല്‍ വരുന്ന സീസണില്‍ താരത്തിന് അവസരം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. 37 മത്സരത്തില്‍ നിന്ന് 1032 റണ്‍സാണ് ഹെന്‍ഡ്രിക്‌സിന്റെ പേരിലുള്ളത്. 30 ശരാശരിയില്‍ കളിക്കുന്ന അദ്ദേഹത്തിന് ഭേദപ്പെട്ട സ്‌ട്രൈക്കറേറ്റുമുണ്ട്. ടി20 ഫോര്‍മാറ്റില്‍ 148 മത്സരത്തില്‍ നിന്ന് 4195 റണ്‍സാണ് ഹെന്‍ഡ്രിക്‌സിന്റെ പേരിലുള്ളത്. പുതിയ ടീമുകളിലൊന്ന് ഹെന്‍ഡ്രിക്‌സിനെ സ്വന്തമാക്കാനാണ് സാധ്യത.
Also Read: T20 World Cup 2021: ഇന്ത്യ Vs ന്യൂസീലന്‍ഡ്, 'ജഡേജയെ നാലാം നമ്പറില്‍ കളിപ്പിക്കൂ' - മനോജ് തിവാരി

അവിഷ്‌ക ഫെര്‍ണാണ്ടോ
ശ്രീലങ്കന്‍ താരം അവിഷ്‌ക ഫെര്‍ണാണ്ടോ ഇതുവരെയും ഐപിഎല്‍ കളിച്ചിട്ടില്ല. ടോപ് ഓഡര്‍ താരമായ അവിഷ്‌ക അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരങ്ങളിലൊരാളാണ്. 23കാരനായ താരം 67 ടി20കളില്‍ നിന്നായി 1531 റണ്‍സാണ് ഇതുവരെ നേടിയിട്ടുള്ളത്. പവര്‍പ്ലേ മുതലാക്കി കളിക്കാന്‍ കളിക്കാന്‍ കെല്‍പ്പുള്ള താരമാണ്. യുവതാരമെന്ന നിലയിലെ അനുഭവസമ്പത്ത് കുറവുണ്ടെങ്കിലും ഫ്രാഞ്ചൈസികള്‍ക്ക് മുതല്‍ക്കൂട്ടാവാന്‍ അവിഷ്‌ക ഫെര്‍ണാണ്ടോയ്ക്ക് സാധിച്ചേക്കും.
Also Read: T20 World Cup: ഇന്ത്യക്കു ജയിക്കാം! ഈ കണക്കുകള്‍ മാത്രം നോക്കൂ, മറ്റേത് മറക്കാം

റാസി വാന്‍ ഡെര്‍ ഡൂസന്‍
ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരമായ റാസി വാന്‍ ഡെര്‍ ഡൂസനെ അടുത്ത സീസണില്‍ ഏതെങ്കിലുമൊരു ടീം പരിഗണിച്ചേക്കുമെന്നുറപ്പ്. 32കാരനായ താരം മധ്യ ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ളവനാണ്. 31 മത്സരത്തില്‍ നിന്ന് 35 ശരാശരിയില്‍ 801 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. സ്‌ട്രൈക്കറേറ്റ് 130. 137 ടി20യില്‍ നിന്ന് 4000ത്തിനോടടുത്ത് റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. മൂന്ന് സെഞ്ച്വറികളും റാസിയുടെ പേരിലുണ്ട്. നിലയുറപ്പിച്ച് കളിക്കാനും ആഞ്ഞടിച്ച് റണ്‍സുയര്‍ത്താനും മികവുള്ള താരമായതിനാല്‍ ലേലത്തില്‍ വാശിയേറിയ പോരാട്ടം തന്നെ റാസിക്കായി നടക്കാന്‍ സാധ്യത കൂടുതലാണ്.
Also Read: T20 World Cup: വരുണിനെ കൈവിടരുത്, പക്ഷെ രണ്ടു മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമില്‍ വേണമെന്നു ഭാജി

റോഷ്ടന്‍ ചേസ്
വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ മാറ്റിനിര്‍ത്താനാവാത്ത താരങ്ങളാണ്. ഒട്ടുമിക്ക വെസ്റ്റ് ഇന്‍ഡീസ് താരങ്ങളും ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ റോഷ്ടന്‍ ചേസിന് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. അടുത്ത സീസണില്‍ ചേസിന് അവസരം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ഇക്കഴിഞ്ഞ സിപിഎല്ലില്‍ 12 മത്സരത്തില്‍ നിന്ന് 446 റണ്‍സടിച്ചാണ് ചേസ് ഞെട്ടിച്ചത്.50നോടടുത്ത് ശരാശരിയിലും 130 സ്‌ട്രൈക്കറേറ്റിലുമാണ് ചേസിന്റെ പ്രകടനം. പന്തെറിയാനും സാധിക്കുന്ന താരമാണ് ചേസ്. ടോപ് ഓഡറില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള ചേസ് പുതിയൊരു ടീമിനൊപ്പം ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുമെന്നുറപ്പാണ്.
Also Read: T20 World Cup 2021: ഇന്ത്യ x ന്യൂസീലന്‍ഡ്, ഒരിക്കലും മറക്കാനാവാത്ത നേര്‍ക്കുനേര്‍ പോരാട്ടങ്ങളിതാ

ജോ റൂട്ട്
ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകനാണ് ജോ റൂട്ട്. ഇംഗ്ലണ്ടിന്റെ ടി20 ടീമില്‍ അവസരം കുറവാണെങ്കിലും കുട്ടിക്രിക്കറ്റ് ഫോര്‍മാറ്റില്‍ മാറ്റിനിര്‍ത്തേണ്ട താരമല്ല റൂട്ട്. നേരത്തെ തന്നെ ഐപിഎല്‍ കളിക്കാനുള്ള ആഗ്രഹം അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ അവസരം ലഭിച്ചിരുന്നില്ല. അടുത്ത സീസണില്‍ റൂട്ട് കളിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. 32 ടി20യില്‍ നിന്ന് 35.72 ശരാശരിയില്‍ 893 റണ്‍സാണ് അദ്ദേഹം നേടിയിട്ടുള്ളത്. വലിയ സിക്‌സുകള്‍ പറത്താന്‍ കഴിവുള്ള താരമല്ലെങ്കിലും ടോപ് ഓഡറില്‍ നിര്‍ണ്ണായക പ്രകടനം നടത്താന്‍ അദ്ദേഹത്തിന് മികവുണ്ട്. ടി20 ഫോര്‍മാറ്റില്‍ 83 മത്സരത്തില്‍ നിന്ന് 1994 റണ്‍സാണ് റൂട്ടിന്റെ പേരിലുള്ളത്.
Also Read: T20 World Cup: 'കോലിയുടെ റെക്കോഡുകളെല്ലാം ബാബര്‍ തകര്‍ക്കും'- പാക് നായകനെ പ്രശംസിച്ച് ആകാശ്

ആന്‍ഡ്രേ ഫ്‌ളച്ചര്‍
വെസ്റ്റ് ഇന്‍ഡീസ് താരം ആന്‍ഡ്രേ ഫ്‌ളച്ചര്‍ ഇതുവരെ ഐപിഎല്ലില്‍ കളിച്ചിട്ടില്ലാത്ത താരമാണ്. 33കാരനായ താരം 233 മത്സരത്തില്‍ നിന്ന് 5453 റണ്‍സ് നേടിയിട്ടുണ്ട്. 26.47 റണ്‍സെന്ന ഭേദപ്പെട്ട ശരാശരിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. ബിബിഎല്ലിലും സിപിഎല്ലിലുമെല്ലാം കളിച്ച് മികവ് കാട്ടിയിട്ടുള്ള ഫ്‌ളച്ചര്‍ വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ മികവുള്ള താരമാണ്. അതിനാല്‍ത്തന്നെ അടുത്ത സീസണില്‍ താരത്തിന് ഏതെങ്കിലും ഒരു ടീമില്‍ ഫ്‌ളച്ചറിന് അവസരം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. ടി20 ലോകകപ്പിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിലും അദ്ദേഹം ഉള്‍പ്പെട്ടിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications