For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: വരുണിനെ കൈവിടരുത്, പക്ഷെ രണ്ടു മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമില്‍ വേണമെന്നു ഭാജി

ഞായറാഴ്ചയാണ് ഇന്ത്യ-കിവീസ് പോരാട്ടം

ടി20 ലോകകപ്പില്‍ ഞായറാഴ്ച ന്യൂസിലാന്‍ഡുമായി നടക്കാനിരിക്കുന്ന നിര്‍ണായക മല്‍സരത്തില്‍ ഇന്ത്യന്‍ ടീമില്‍ രണ്ടു മാറ്റങ്ങള്‍ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ സ്റ്റാര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ചിരവൈരികളായ പാകിസ്താനെതിരേയുള്ള ആദ്യ പോരാട്ടത്തില്‍ ഇന്ത്യ പത്തു വിക്കറ്റിനു തകര്‍ന്നടിഞ്ഞിരുന്നു. അന്നത്തെ ടീമില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തിയാവണം കിവികള്‍ക്കെതിരേ ഇന്ത്യയിറങ്ങേണ്ടതെന്നു ഭാജി പറഞ്ഞു.

മികച്ച ഫോമിലുള്ള ഇഷാന്‍ കിഷനെയും ഫാസ്റ്റ് ബൗളര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനെയും ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ തീര്‍ച്ചയായും കളിപ്പിക്കണമെന്നാണ് ഭാജിയുടെ അഭിപ്രായം. ഭുവനേശ്വര്‍ കുമാറിനു പകരം ശര്‍ദ്ദുല്‍ വരണമെന്നു പറഞ്ഞ അദ്ദേഹം പക്ഷെ ആര്‍ക്കു പകരമാണ് ഇഷാനെ കളിപ്പിക്കേണ്ടതെന്നു വ്യക്തമാക്കിയില്ല. സ്വന്തം യൂട്യൂബ് ചാനലിലാണ് ഭാജി ഇന്ത്യയുടെ ടീം കോമ്പിനേഷനെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയത്.

 മൂന്നു സ്പിന്നര്‍മാര്‍ വേണ്ട

മൂന്നു സ്പിന്നര്‍മാര്‍ വേണ്ട

മൂന്നു സ്പിന്നര്‍മാരെ ന്യൂസിലാന്‍ഡിനെതിരേ കളിപ്പിക്കണമോയെന്ന ചില ഫാന്‍സിന്റെ ചോദ്യത്തിന് വേണ്ടെന്നായിരുന്നു ഹര്‍ഭജന്റെ മറുപടി. ഇന്ത്യ മൂന്നു സ്പിന്നര്‍മാരെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണോയെന്നതിനെക്കുറിച്ച് ഒരുപാട് ആളുകള്‍ക്കു അറിയാന്‍ ആഗ്രഹമുണ്ട്. എന്റെ മറുപടി വേണ്ടയെന്നാണ്. കാരണം അത്രയും സ്പിന്നര്‍മാര്‍ കൂടുതലാണ്. നിങ്ങള്‍ക്കു ടോസ് നഷ്ടപ്പെടുകയാണെങ്കില്‍ ഇതൊരു വലിയ പ്രശ്‌നമായി മാറുകയും ചെയ്യും. രണ്ടാമിന്നിങ്‌സില്‍ മഞ്ഞുവീഴ്ചയുണ്ടാവുമെന്നതിനാല്‍ സ്പിന്നര്‍മാര്‍ക്കു അത്ര വിജയം നേടാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ രണ്ടു സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയുള്ള അതേ കോമ്പിനേഷന്‍ തന്നെ ഇന്ത്യ തുടരുന്നതാണ് നല്ലത്. മുന്‍നിരയിലേക്കു ഇഷാന്‍ കിഷന്‍ വരികയാണെങ്കില്‍ അതു മികച്ച കാര്യമായിരിക്കും. ഭുവനേശ്വറിനു പകരം ശര്‍ദ്ദുലിനെയും ഇറക്കണം. രണ്ടു സ്പിന്നര്‍മാരെ മാത്രം കളിപ്പിച്ചാല്‍ മതിയെന്നും ഭാജി നിരീക്ഷിച്ചു.

 ഇഷാനു വേണ്ടി നേരത്തേയും രംഗത്ത്

ഇഷാനു വേണ്ടി നേരത്തേയും രംഗത്ത്

ഇതാദ്യമായല്ല ഇഷാന്‍ കിഷന്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ വേണമെന്നു ഹര്‍ഭജന്‍ അഭിപ്രായപ്പെടുന്നത്. പാകിസ്താനെതിരായ ആദ്യ കളിയില്‍ ഇന്ത്യ പരാജയപ്പെട്ടതിനു തൊട്ടുപിന്നാലെയും അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നു. സൂര്യകുമാര്‍ യാദവിനു പകരം ഇഷാന്‍ മതിയെന്നായിരുന്നു ഭാജിയുടെ നിര്‍ദേശം. കെഎല്‍ രാഹുല്‍ ഓപ്പണിങില്‍ നിന്നും മധ്യനിരയിലേക്കു മാറണമെന്നും രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി ഇഷാന്‍ കളിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ഇഷാന്‍ ഇപ്പോള്‍ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്. ഐപിഎല്ലിലെ അവസാനത്തെ രണ്ടു മല്‍സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയും പിന്നീട് കളിച്ച സന്നാഹത്തിലും താരം അതിവേഗ ഫിഫ്റ്റികള്‍ നേടിയിരുന്നു. സന്നാഹത്തില്‍ ഓസ്‌ട്രേലിയക്കെതിരേയായിരുന്നു ഇഷാന്റെ ഫിഫ്റ്റി. ശര്‍ദ്ദുലിന്റെ കാര്യമെടുത്താല്‍ വിക്കറ്റെടുക്കാന്‍ ശേഷിയുള്ള ബൗളറും വാലറ്റത്ത് ബാറ്റിങില്‍ സംഭാവന ചെയ്യാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനുമാണ് ശര്‍ദ്ദുല്‍. നിര്‍ണായക ഘട്ടങ്ങളില്‍ ടീമിനു ബ്രേക്ക്ത്രൂകള്‍ നല്‍കാനും മിടുക്കനാണ് അദ്ദേഹം. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നാലാം കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ അദ്ദേഹത്തിനായിരുന്നു.

വരുണില്‍ വിശ്വാസമര്‍പ്പിക്കണം

വരുണില്‍ വിശ്വാസമര്‍പ്പിക്കണം

പാകിസ്താനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യന്‍ നിരയിലുണ്ടായിരുന്ന ഏക അംഗീകൃത സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയായിരുന്നു. പക്ഷെ അദ്ദേഹത്തിന് ഈ കളിയില്‍ ഒരു ഇംപാക്ടും സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല. പക്ഷെ ഈ പ്രകടനത്തിന്റെ പേരില്‍ ന്യൂസിലാന്‍ഡിനെതിരേ വരുണിനെ മാറ്റിനിര്‍ത്തരുതെന്നാണ് ഹര്‍ഭജന്റെ അഭിപ്രായം. വരുണില്‍ ഇന്ത്യ വിശ്വാസമര്‍പ്പിക്കണമെന്നും ടീമിനെ തീര്‍ച്ചയായും ഒരു കളി അവന്‍ വിജയിപ്പിക്കുമെന്നും ഭാജി അഭിപ്രായപ്പെട്ടു.
വരുണ്‍ ചക്രവര്‍ത്തി വളരെയധികം കഴിവുള്ള സ്പിന്നറാണ്. നമ്മള്‍ അവനെ വിശ്വസിച്ചേ തീരൂ, ഇന്ത്യക്കു വേണ്ടി വരുണ്‍ അധികം വൈകാതെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് എനിക്കുറപ്പുണ്ട്. വളരെ മിടുക്കനായ ബൗളര്‍ കൂടിയായ വരുണ്‍ ഇന്ത്യയെ ഒരു കളിയില്‍ വിജയിപ്പുമെന്ന് തനിക്കുറപ്പുണ്ടെന്നും ഭാജി കൂട്ടിച്ചേര്‍ത്തു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് മിസ്റ്ററി സ്പിന്നറെന്നറിയപ്പെടുന്ന വരുണിനെ ലോകകപ്പ് ടീമിലെത്തിച്ചത്. താരത്തിന്റെ കന്നി ലോകകപ്പ് കൂടിയാണിത്.

Story first published: Saturday, October 30, 2021, 22:06 [IST]
Other articles published on Oct 30, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+