For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഇന്ത്യക്കു ജയിക്കാം! ഈ കണക്കുകള്‍ മാത്രം നോക്കൂ, മറ്റേത് മറക്കാം

ഇരുടീമുകള്‍ക്കും ജയിക്കേണ്ടതുണ്ട്

ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമായ മല്‍സരത്തിലാണ് ഞായറാഴ്ച രാത്രി കൊമ്പുകോര്‍ക്കുന്നത്. സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടില്‍ ഇരുടീമുകള്‍ക്കും സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ വിജയിക്കേണ്ടതുണ്ട്. ആദ്യ മല്‍സരത്തില്‍ ഇന്ത്യയും കിവീസും പാകിസ്താനു മുന്നില്‍ മുട്ടുമടക്കിയിരുന്നു.

ഐസിസി ടൂര്‍ണമെന്റുകളില്‍ പല തവണ ഇന്ത്യയുടെ വഴി മുടക്കിയിട്ടുള്ള ടീം കൂടിയാണ് ബ്ലാക്ക് കാപ്‌സ്. ഏറ്റവും അവസാനമായി ഈ വര്‍ഷം ജൂണില്‍ ഐസിസിയുയെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ എട്ടു വിക്കറ്റിനു തകര്‍ത്ത് ന്യൂസിലാന്‍ഡ് ജേതാക്കളായിരുന്നു. ടി20യിലും അതുപോലെ തന്നെ ടി20 ലോകകപ്പുകളിലും ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ചരിത്രം നമുക്കൊന്നു പരിശോധിക്കാം.

 ടി20യില്‍ ഒപ്പത്തിനൊപ്പം

ടി20യില്‍ ഒപ്പത്തിനൊപ്പം

ഐസിസി ടൂര്‍ണമെന്റുകളില്‍ ഇതുവരെയുള്ള കണക്കുകളെടുത്താല്‍ ഇന്ത്യക്കെതിരേ ന്യൂസിലാന്‍ഡിനെതിരേ വ്യക്തമായ ആധിപത്യമുണ്ടെന്നത് യാഥാര്‍ഥ്യമാണ്. പക്ഷെ ടി20യില്‍ ഇതുവരെയുള്ള ചരിത്രം നോക്കിയാല്‍ ഇന്ത്യയും കിവികളും ഒപ്പത്തിനൊപ്പമാണ്. 18 തവണയാണ് ടി20യില്‍ ഇരുടീമുകളും ഇതിനകം ഏറ്റുമുട്ടിയത്. എട്ടു മല്‍സരങ്ങളില്‍ വീതം ഇന്ത്യയും ന്യൂസിലാന്‍ഡും ജയിക്കുകയും ചെയ്തു. ഒരു കളി ഉപേക്ഷിക്കപ്പെടുകയായിരുന്നു. 2019ല്‍ ന്യൂസിലാന്‍ഡിനെ അവരുടെ നാട്ടില്‍ വച്ച് അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ഇന്ത്യ തൂത്തുവാരിയിരുന്നു.
ഞായറാഴ്ചത്തെ നിര്‍ണായക പോരാട്ടത്തില്‍ ഐസിസി ടൂര്‍ണമെന്റുകളിലെ കണക്കുകള്‍ മറന്ന് ഇതില്‍ നിന്നും പ്രചോദമുള്‍ക്കൊണ്ടായിരിക്കണം ഇന്ത്യ കളിക്കേണ്ടത്. എങ്കില്‍ അമിതസമ്മര്‍ദ്ദമില്ലാതെ, കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിക്കാന്‍ വിരാട് കോലിക്കും സംഘത്തിനും കഴിയും.

 ലോകകപ്പില്‍ നിരാശ

ലോകകപ്പില്‍ നിരാശ

പക്ഷെ ടി20 ലോകകപ്പിലെ ചരിത്രം നോക്കിയാല്‍ ഇന്ത്യക്കു കണക്കുകള്‍ അത്ര സുഖകരമല്ല. രണ്ടു തവണയാണ് ടി20 ലോകകപ്പില്‍ ഇരുടീമുകളും മാറ്റുരച്ചത്. ഇവ രണ്ടിലും ന്യൂസിലാന്‍ഡ് ജയിക്കുകയും ചെയ്തു. ഹാട്രിക് വിജയം ലക്ഷ്യമിട്ടായിരിക്കും ഞായറാഴ്ച കെയ്ന്‍ വില്ല്യംസണും സംഘവും ഇറങ്ങുക. പക്ഷെ അതു തടയാനായിരിക്കും ഇന്ത്യയുടെ ശ്രമം.
2007ലെ പ്രഥമ ടി20 ലോകകപ്പിലായിരുന്നു ആദ്യമായി ഇന്ത്യ- കിവീസ് പോരാട്ടം നടന്നത്. അന്നു 10 റണ്‍സിന് ഇന്ത്യയെ ന്യൂസിലാന്‍ഡ് മറികടക്കുകയായിരുന്നു. 2016ലെ അവസാനത്തെ ടൂര്‍ണമെന്റിലും ഇരുടീമുകളും മുഖാമുഖം വന്നു. അന്നു 47 റണ്‍സിന് കിവീസ് ഇന്ത്യയെ തകര്‍ത്തുവിട്ടു. അന്നു നാഗ്പൂരില്‍ നടന്ന കളിയില്‍ ന്യൂസിലാന്‍ഡിനെ ഏഴു വിക്കറ്റിനു 126 റണ്‍സിലൊതുക്കാന്‍ ഇന്ത്യക്കായിരുന്നു. പക്ഷെ റണ്‍ചേസില്‍ എംഎസ് ധോണി നയിച്ച ടീമിനു പിഴച്ചു. വെറും 79 റണ്‍സിന് ഓള്‍ഔട്ടായ ഇന്ത്യ നാണംകെട്ട തോല്‍വിയേറ്റു വാങ്ങുകയായിരുന്നു.

 മികച്ച പ്രകടനം നടത്തിയര്‍

മികച്ച പ്രകടനം നടത്തിയര്‍

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി20 പോരാട്ടങ്ങളില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ള താരം ന്യൂസിലാന്‍ഡ് ബാറ്റ്‌സ്മാന്‍ കോളിന്‍ മണ്‍റോയാണ്. 426 റണ്‍സാണ് ഇന്ത്യക്കെതിരേ അദ്ദേഹം അടിച്ചെടുത്തത്. ന്യൂസിലാന്‍ഡിന്റെ തന്നെ മുന്‍ ക്യാപ്റ്റനും മധ്യനിര ബാറ്റ്‌സ്മാനുമായ റോസ് ടെയ്‌ലറാണ് റണ്‍വേട്ടയില്‍ രണ്ടാംസ്ഥാനത്ത്. അദ്ദേഹം 349 റണ്‍സെടുത്തിട്ടുണ്ട്.
ഇന്ത്യക്കു വേണ്ടി കിവീസിനെതിരേ കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ളത് വൈസ് ക്യാപ്റ്റനും സൂപ്പര്‍ താരവുമായ രോഹിത് ശര്‍മയാണ്. 338 റണ്‍സാണ് ഹിറ്റ്മാന്റെ സമ്പാദ്യം.
ബൗളര്‍മാരിലേക്കു വന്നാല്‍ ആദ്യത്തെ മൂന്നു പേരും ന്യൂസിലാന്‍ഡ് താരങ്ങളാണ്. ഇന്ത്യ- ന്യൂസിലാന്‍ഡ് ടി20യില്‍ കൂടുതല്‍ വിക്കറ്റെടുത്തിട്ടുള്ള ബൗളര്‍ ഇന്ത്യന്‍ വംശജന്‍ കൂടിയായ കിവീസ് സ്പിന്നര്‍ ഇഷ് സോധിയാണ്. 17 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. ഈ ലോകകപ്പ് സംഘത്തിലും സോധിയുണ്ട്. മിച്ചെല്‍ സാന്റ്‌നര്‍ (12 വിക്കറ്റ്), ടിം സൗത്തി (10) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ 10 വിക്കറ്റുകളോടെ നാലാംസ്ഥാനത്താണ്.

Story first published: Saturday, October 30, 2021, 23:48 [IST]
Other articles published on Oct 30, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+