For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ഇന്ത്യ Vs ന്യൂസീലന്‍ഡ്, 'ജഡേജയെ നാലാം നമ്പറില്‍ കളിപ്പിക്കൂ' - മനോജ് തിവാരി

ദുബായ്: ടി20 ലോകകപ്പില്‍ ഗ്രൂപ്പ് രണ്ടില്‍ ഇന്ന് നിര്‍ണ്ണായക പോരാട്ടം. ഇന്ത്യയും ന്യൂസീലന്‍ഡും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ രണ്ട് ടീമിനും ജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാനില്ല. ആദ്യ മത്സരത്തില്‍ ഇന്ത്യയും ന്യൂസീലന്‍ഡും പാകിസ്താനോട് തോറ്റിരുന്നു. അതിനാല്‍ സെമി സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമാണ്. ഹാട്രിക് ജയത്തോടെ പാകിസ്താന്‍ ഏറെക്കുറെ സെമി ഉറപ്പിച്ചുകഴിഞ്ഞു. രണ്ടാം സ്ഥാനക്കാരായി ആര് സെമിയിലേക്കെന്നതാണ് ഇനി അറിയേണ്ടത്.

1

ഇന്ത്യ, ന്യൂസീലന്‍ഡ് എന്നിവരില്‍ ഒരു ടീം സെമിയില്‍ പ്രവേശിക്കാനാണ് സാധ്യത. അഫ്ഗാനിസ്ഥാന്‍ അട്ടിമറിച്ച് സെമിയില്‍ കടക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പാകിസ്താനോട് 10 വിക്കറ്റിന് തോറ്റ ഇന്ത്യ ന്യൂസീലന്‍ഡിനോട് ടീമില്‍ മാറ്റങ്ങളുമായി ഇറങ്ങാനാണ് സാധ്യത. പല അഭിപ്രായങ്ങളും ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെങ്കിലും വ്യത്യസ്തമായൊരു അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി.

'പാകിസ്താനെതിരേ ഇന്ത്യക്ക് മത്സരം നഷ്ടപ്പെടുത്തിയത് ടോപ് ഓഡറിന്റെ മോശം പ്രകടനമാണ്. ബാറ്റിങ് ഓഡര്‍ കൂടുതല്‍ ഫ്‌ളക്‌സിബിള്‍ ആകേണ്ടതായുണ്ട്. നാലാം നമ്പറില്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ വേണമെന്നാണ് ഞാന്‍ പറയുന്നത്. കാരണം ഇന്ത്യയുടെ നിലവിലെ ടോപ് ഫോര്‍ ബാറ്റ്‌സ്മാന്‍മാര്‍ വലം കൈയന്‍മാരാണ്. നാലാം നമ്പറില്‍ ഇടം കൈയനെ അയച്ചാല്‍ ബൗളര്‍മാര്‍ക്ക് കൂടുതല്‍ ചിന്തിക്കേണ്ടി വരും. അവരുടെ ലൈനും ലെങ്തും പിഴക്കും.

2

രവീന്ദ്ര ജഡേജയെ നാലാം നമ്പറില്‍ ഇറക്കാമെന്നാണ് കരുതുന്നത്. കാരണം അവന്‍ മികച്ച ഫോമിലാണ്. അവര്‍ സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് എന്നിവരെയാണ് കൂടുതലും പരിഗണിക്കുന്നതെങ്കിലും എന്റെ അഭിപ്രായം ജഡേജയെ ഇറക്കണമെന്നാണ്. സ്‌ട്രൈക്ക് മാറി കളിക്കാനും വലിയ ഷോട്ടുകള്‍ കളിക്കാനും അവന് സാധിക്കും.എതിരാളികള്‍ക്കനുസരിച്ച് ടീമിന്റെ തീരുമാനങ്ങളില്‍ മാറ്റം വരുത്തേണ്ടതായുണ്ട്'- മനോജ് തിവാരി പറഞ്ഞു.

നിലവില്‍ രവീന്ദ്ര ജഡേജ ആറാം നമ്പറിലാണ് ഇന്ത്യക്കായി ബാറ്റ് ചെയ്യുന്നത്. ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കായി ഗംഭീര പ്രകടനമാണ് അദ്ദേഹം നടത്തിയത്. പാകിസ്താനെതിരേ പ്രതീക്ഷക്കൊത്ത വെടിക്കെട്ട് നടത്താന്‍ അദ്ദേഹത്തിനായിരുന്നില്ല. ജഡേജയെ നേരത്തെ ബാറ്റിങ്ങിനിറക്കാനുള്ള സാധ്യത കുറവാണ്. നിലവില്‍ ഇന്ത്യക്ക് കരുത്തുറ്റ ബാറ്റിങ് നിരയുള്ളതിനാല്‍ ജഡേജക്ക് നാലാം നമ്പറില്‍ അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്.

3

ഇന്ത്യയുടെ പ്ലേയിങ് 11ല്‍ മാറ്റം വേണോ എന്നതിനെക്കുറിച്ചും മനോജ് പ്രതികരിച്ചു. 'ഇന്ത്യയുടെ പ്ലേയിങ് 11 മാറ്റം വേണമെന്ന് തോന്നുന്നില്ല. രവീന്ദ്ര ജഡേജയെ നേരത്തെ ഇറക്കാന്‍ മാത്രം മതിയെന്നാണ് തോന്നുന്നത്. സൂര്യകുമാര്‍ യാദവിനെക്കാള്‍ ഫോം ഇഷാന്‍ കിഷന്‍ ഇപ്പോള്‍ കാട്ടുന്നുണ്ട്. എന്നാല്‍ ഇഷാന്‍ കൂടുതല്‍ മികവ് കാട്ടുന്നത് ഓപ്പണിങ്ങിലാണ്. ഹര്‍ദിക് പാണ്ഡ്യക്ക് അനുയോജ്യമായ ബാറ്റിങ് ഓഡറാണിത്. ടി20യിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ഹര്‍ദിക്. അതിനാല്‍ ഒരു മത്സരം കൊണ്ട് അവനെ എഴുതിത്തള്ളാനാവില്ല. ഭുവനേശ്വര്‍ കുമാറിന് പകരം ശര്‍ദുല്‍ ഠാക്കൂറിനെ പരിഗണിക്കാം. വിക്കറ്റ് വീഴ്ത്താന്‍ കഴിവുള്ള ബൗളറാണ് ശര്‍ദുല്‍'-മനോജ് തിവാരി കൂട്ടിച്ചേര്‍ത്തു.

ന്യൂസീലന്‍ഡിനെതിരേ ഇന്ത്യ ഒരു മാറ്റം വരുത്താനാണ് സാധ്യത. ഭുവനേശ്വറിന് പകരം ശര്‍ദുലിന് അവസരം ലഭിക്കാനാണ് സാധ്യത. സ്പിന്‍ നിരയില്‍ വരുണ്‍ ചക്രവര്‍ത്തി തുടര്‍ന്നേക്കും. അങ്ങനെ വന്നാല്‍ ആര്‍ അശ്വിന് ഇനിയും കാത്തിരിക്കേണ്ടി വരും. ഹര്‍ദിക് പാണ്ഡ്യ ടീമില്‍ തുടര്‍ന്നേക്കും. നെറ്റ്‌സില്‍ പന്തെറിയാന്‍ ആരംഭിച്ച ഹര്‍ദിക്ക് ന്യൂസീലന്‍ഡിനെതിരേ പന്തെറിഞ്ഞേക്കുമെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ ആറാം ബൗളറെക്കൂടി ഇന്ത്യക്ക ലഭിക്കും. അതിനാല്‍ ഹര്‍ദിക്കിനെ ഇന്ത്യ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയേക്കില്ല.

Story first published: Sunday, October 31, 2021, 10:55 [IST]
Other articles published on Oct 31, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+