
ഇന്ത്യയുടെ പ്രതീക്ഷകള്‍ തകര്‍ക്കാന്‍ കെല്‍പ്പുള്ള നിരവധി താരങ്ങള്‍ ന്യൂസീലന്‍ഡിനൊപ്പമുണ്ട്. ഇടം കൈയന്‍ പേസര്‍ ട്രന്റ് ബോള്‍ട്ട്, സീനിയര്‍ പേസര്‍ ടിം സൗത്തി, ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ എന്നിവരെല്ലാം ഇന്ത്യക്ക് വലിയ തലവേദന ഉയര്‍ത്തുന്ന താരങ്ങളാണ്. എന്നാല്‍ ഇന്ത്യക്ക് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന താരം ഇവരാരുമല്ല. അത് സ്പിന്നര്‍ ഇഷ് സോധിയാണ്. ഇന്ത്യയെ കറക്കിവീഴ്ത്താന്‍ സോധിക്ക് മികവുണ്ട്. ഇന്ത്യയുടെ സോധിയെ കരുതിയിരിക്കണമെന്ന് പറയാനുള്ള കാരണങ്ങളറിയാം.
പവര്‍പ്ലേയിലടക്കം പന്തെറിഞ്ഞ് മിടുക്കുകാട്ടിയിട്ടുള്ള സ്പിന്നറാണ് സോധി. ഇന്ത്യയുടെ ഓപ്പണര്‍മാരായ രോഹിത് ശര്‍മക്കും കെ എല്‍ രാഹുലിനും സ്പിന്‍ ദൗര്‍ബല്യമാണ്. മൂന്നാം നമ്പറിലെത്തുന്ന നായകന്‍ വിരാട് കോലിയും സ്പിന്നിനെ നേരിടാന്‍ പ്രയാസപ്പെടും. ഈ സാഹചര്യത്തില്‍ ഇഷ് സോധിയെ നേരത്തെ കളത്തിലിറക്കിയാല്‍ ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റിങ് നിരക്കത് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പ്.

ഇന്ത്യക്കെതിരേ മികച്ച ബൗളിങ് റെക്കോഡ് സോധിക്കുണ്ട്. 12 മത്സരത്തില്‍ നിന്ന് 7.53 ഇക്കോണമിയില്‍ 17 വിക്കറ്റുകള്‍ അദ്ദേഹം ഇന്ത്യക്കെതിരേ നേടിയിട്ടുണ്ട്. കൂടാതെ നിലവിലെ താരത്തിന്റെ ഫോമും വളരെ പ്രധാനപ്പെട്ടതാണ്. ഈ വര്‍ഷം 8 മത്സരത്തില്‍ നിന്ന് 18 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിന്ന് മാത്രം അഞ്ച് വിക്കറ്റാണ് നേടിയത്. ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തില്‍ മൂന്ന് വിക്കറ്റും പാകിസ്താനെതിരേ രണ്ട് വിക്കറ്റുമാണ് നേടിയത്.
വിരാട് കോലിക്കും വലിയ വെല്ലുവിളിയാണ് സോധി. ഇതിനോടകം അഞ്ച് തവണ പരിമിത ഓവറില്‍ കോലിയെ സോധി പുറത്താക്കി. ഇതില്‍ രണ്ട് തവണ ടി20 ഫോര്‍മാറ്റിലായിരുന്നു. കെ എല്‍ രാഹുലിനെ ടി20യില്‍ രണ്ട് തവണയും പുറത്താക്കാന്‍ സോധിക്ക് സാധിച്ചിട്ടുണ്ട്. രോഹിത് ശര്‍മയെ ഒരു തവണയും പുറത്താക്കിയിട്ടുണ്ട്. തുടക്കത്തിലേ സോധിയെ കെയ്ന്‍ വില്യംസന്‍ പന്തേല്‍പ്പിച്ചാല്‍ ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റിങ് നിര വിറക്കുമെന്നുറപ്പ്.

ട്രന്റ് ബോള്‍ട്ടിന്റെ ഇടം കൈയന്‍ പേസ് ഇന്ത്യയുടെ ടോപ് ഓഡറിന് വലിയ വെല്ലുവിളിയാണ്. പാകിസ്താന്റെ ഷഹീന്‍ അഫ്രീദി ഇന്ത്യയുടെ ടോപ് ഓഡറിനെ തകര്‍ത്തതുപോലെ ബോള്‍ട്ടിനും ഇന്ത്യയെ തകര്‍ക്കാന്‍ സാധിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. ടോസ് മത്സരത്തില്‍ നിര്‍ണ്ണായകമാവും. ആദ്യം പന്തെറിയുന്നവര്‍ക്ക് കൂടുതല്‍ പേസും സ്വിങ്ങും പിച്ചില്‍ ലഭിക്കും. ടൂര്‍ണമെന്റിലെ ഇതുവരെയുള്ള കണക്കുകള്‍ നോക്കുമ്പോള്‍ ഭൂരിപക്ഷം മത്സരവും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്തവരാണ്. അതിനാല്‍ ഇന്ത്യ-കിവീസ് പോരാട്ടത്തിലും ടോസ് നിര്‍ണ്ണായകമാവും.
ഇന്ത്യ ടീമില്‍ ചില മാറ്റങ്ങളോടെയാവും കിവീസിനെതിരേ ഇറങ്ങുക. മോശം ഫോമിലുള്ള ഭുവനേശ്വര്‍ കുമാറിന് പകരം ശര്‍ദുല്‍ ഠാക്കൂര്‍ ടീമിലെത്തിയേക്കും. ഹര്‍ദിക് പാണ്ഡ്യ പൂര്‍ണ്ണ ഫിറ്റാണെന്ന് നായകന്‍ വിരാട് കോലി തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ അദ്ദേഹം ടീമില്‍ തുടര്‍ന്നേക്കും. നെറ്റ്‌സില്‍ ബൗളിങ് പരിശീലനവും ഹര്‍ദിക് നടത്തിയത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു.


Click it and Unblock the Notifications











