For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: 'കോലിയുടെ റെക്കോഡുകളെല്ലാം ബാബര്‍ തകര്‍ക്കും'- പാക് നായകനെ പ്രശംസിച്ച് ആകാശ്

ദുബായ്: ടി20 ലോകകപ്പിലെ പോരാട്ടങ്ങള്‍ പുരോഗമിക്കവെ ഏറ്റവും കൂടുതല്‍ കൈയടി നേടുന്നത് പാകിസ്താന്‍ ടീമാണ്. ബാബര്‍ ആസം നയിക്കുന്ന പാകിസ്താന്‍ ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യ,ന്യൂസീലന്‍ഡ്,അഫ്ഗാനിസ്ഥാന്‍ ടീമുകളെ തോല്‍പ്പിച്ച് ഇതിനോടകം സെമി ഉറപ്പാക്കിക്കഴിഞ്ഞു. യുഎഇയിലെ അനുഭവസമ്പത്ത് നന്നായി മുതലാക്കി കളിക്കാന്‍ പാകിസ്താന് സാധിക്കുന്നുണ്ട്. ബാബറിന്റെ പ്രകടനമാണ് ഇതില്‍ എടുത്തുപറയേണ്ടത്.

ആധുനിക കാലഘട്ടത്തിലെ മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ വിരാട് കോലിയോട് പാക് ആരാധകര്‍ താരതമ്യപ്പെടുത്തുന്ന താരമാണ് ബാബര്‍. കണക്കുകള്‍ നിരത്തി കോലിയേക്കാള്‍ മികവ് ബാബറിനുണ്ടെന്നാണ് പാക് ആരാധകരുടെ വിലയിരുത്തല്‍. ബാബറിന്റെ പല കണക്കുകളും കോലിയോട് കിടപിടിക്കുന്നതുമാണ്. ഇന്ത്യന്‍ നായകന്റെ ഒട്ടുമിക്ക റെക്കോഡുകള്‍ക്കും ഇതിനോടകം ഭീഷണി ഉയര്‍ത്താന്‍ ബാബറിനായിട്ടുണ്ട്.

1

ഇപ്പോഴിതാ കോലിയുടെ എല്ലാ റെക്കോഡുകളും പിന്നില്‍ നിന്നെത്തി ബാബര്‍ ആസം തകര്‍ക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. 'കഴിഞ്ഞ ഇന്നിങ്‌സിലൂടെ വേഗത്തില്‍ 1000 ടി20 റണ്‍സ് നേടുന്ന നായകനായ ബാബര്‍ ആസമിനെ സാധിച്ചു. നേരത്തെ ഈ റെക്കോഡ് വിരാട് കോലിയുടെ പേരിലായിരുന്നു. ബാബര്‍ കോലിയെ പിന്തുടരുന്നതുപോലെയാണ് തോന്നുന്നത്. കോലി ഏതൊക്കെ റെക്കോഡുകള്‍ നേടിയിട്ടുണ്ടോ ബാബര്‍ പിന്നില്‍ നിന്നെത്തി അതെല്ലാം മറികടക്കുകയാണ്. പ്രതിഭയാണവന്‍.

റണ്‍ചേസിലും അവന്‍ മികവ് കാട്ടുന്നു. ബാബര്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും ധൈര്യമാണ്. തങ്ങളുടേതായ ശൈലിയില്‍ കളിക്കാന്‍ അവര്‍ക്ക് സാധിക്കുന്നു. അഫ്ഗാനിസ്ഥാനെതിരേ മുഹമ്മജദ് റിസ്വാന്‍ പുറത്തായതോടെ ആംഗര്‍ റോളിലേക്ക് ബാബര്‍ മാറി. ഫഖര്‍ സമാന്‍ തന്റെ സ്വാഭാവിക ശൈലിയില്‍ കളിച്ചെങ്കിലും പാതിവഴിയില്‍ താളം നഷ്ടപ്പെട്ടു. ഈ സമയത്ത് ബാബര്‍ റണ്‍സുയര്‍ത്തി'- ആകാശ് പറഞ്ഞു.

2

ടി20 ഫോര്‍മാറ്റില്‍ കോലിയേക്കാള്‍ മികവ് ബാബര്‍ കാട്ടുന്നുണ്ട്. എന്നാല്‍ ടെസ്റ്റില്‍ ഇതുവരെ വലിയൊരു താരമെന്ന നിലയിലേക്ക് വളരാന്‍ ബാബറിനായിട്ടില്ല. മൂന്ന്‌ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള നിലവിലെ ഏക സൂപ്പര്‍ താരം കോലിയാണ്. എന്നാല്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി ഒരു സെഞ്ച്വറി പോലും നേടാന്‍ കോലിക്കായിട്ടില്ല.

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഏകദിന സെഞ്ച്വറി റെക്കോഡ് തകര്‍ക്കുമെന്ന് വിലയിരുത്തപ്പെടുന്ന താരമാണ് കോലി. ഒരുകാലത്ത് തുടര്‍ സെഞ്ച്വറികളുമായി കോലി ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു. എന്നാല്‍ പതിയെ കോലിക്ക് ഈ മികവ് നഷ്ടമായെന്ന് പറയാം. നിലവിലെ കോലിയുടെ പ്രകടനം വിലയിരുത്തുമ്പോള്‍ സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡ് കോലി തകര്‍ക്കാനുള്ള സാധ്യത കുറവാണ്.

3

ബാബറിന്റെ പ്രകടനം കോലിയുടെ റെക്കോഡുകള്‍ക്ക് വലിയ ഭീഷണി തന്നെയാണ്. പ്രധാനമായും പരിമിത ഓവര്‍ ക്രിക്കറ്റില്‍. കോലിയേക്കാളും കുറഞ്ഞ ഇന്നിങ്‌സുകള്‍ക്കൊണ്ട് റെക്കോഡുകളിലേക്കെത്താന്‍ ബാബറിന് സാധിക്കുന്നുണ്ട്. അധികം വൈകാതെ കോലിയുടെ മറ്റ് പല റെക്കോഡുകളും ബാബര്‍ സ്വന്തം പേരിലാക്കുമെന്നുറപ്പാണ്.

പാകിസ്താന്റെ ബൗളിങ് നിര ഇത്തവണ മികച്ച പ്രകടനം നടത്തുന്നുണ്ട്. എന്നാല്‍ ഹസന്‍ അലി നിരാശപ്പെടുത്തുന്നുവെന്നാണ് ആകാശ് അഭിപ്രായപ്പെട്ടത്. 'അഫ്ഗാന്റെ മുഹമ്മദ് നബിയുടെയും ഗുല്‍ബാഡിന്‍ നെയ്ബിന്റെയും പ്രകടനം ചൂണ്ടിക്കാട്ടുന്നത് ഹസന്‍ അലിയുടെ മോശം ബൗളിങ് ഫോമിനെയാണ്. 20 റണ്‍സിനടുത്താണ് അവന്‍ പല ഓവറുകളിലും വഴങ്ങുന്നത്. അവന്‍ നന്നായി പ്രയാസപ്പെടുന്നുണ്ടെന്ന് ഉറപ്പാണ്. എന്നാല്‍ ആകെ നോക്കുമ്പോള്‍ അതിശക്തമായ ബൗളിങ് മികവ് പാകിസ്താനുണ്ട്. മുഹമ്മദ് ഹഫീസിന്റെ ബാറ്റിങ് ഫോമും പ്രശ്‌നമാണ്'- ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു. നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ഇത്തവണ പാകിസ്താന്‍ കപ്പടിക്കാനുള്ള സാധ്യത കൂടുതലാണ്.

Story first published: Saturday, October 30, 2021, 20:22 [IST]
Other articles published on Oct 30, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+