
പല പ്രമുഖ താരങ്ങളും രണ്ടാം പാദം കളിക്കാനില്ല. ക്വാറന്റെയ്‌നിന്റെ ബുദ്ധിമുട്ടും കൂടാതെ രണ്ടാം പാദത്തിന് പിന്നാലെ ടി20 ലോകകപ്പും എത്തുന്നു എന്നതാണ് പല താരങ്ങളും വിട്ടുനില്‍ക്കാനുള്ള കാരണം. രാജസ്ഥാന്‍ റോയല്‍സിനെയാണ് സൂപ്പര്‍ താരങ്ങളുടെ അഭാവം ഏറ്റവും ബാധിക്കുക. ജോഫ്രാ ആര്‍ച്ചര്‍,ബെന്‍ സ്റ്റോക്‌സ്,ജോസ് ബട്‌ലര്‍ എന്നിവരൊന്നും രണ്ടാം പാദം കളിക്കാന്‍ സാധ്യത വളരെ കുറവാണ്. അതിനാല്‍ത്തന്നെ ഇവര്‍ക്ക് പകരക്കാരെ കണ്ടെത്തേണ്ടതായുമുണ്ട്.

ആദ്യ പാദം അവസാനിക്കുമ്പോള്‍ രാജസ്ഥാന്‍ അഞ്ചാം സ്ഥാനത്താണ്. ഏഴ് മത്സരത്തില്‍ നിന്ന് ആറ് പോയിന്റാണ് രാജസ്ഥാന്‍ റോയല്‍സിനുള്ളത്. സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയിലിറങ്ങിയ രാജസ്ഥാന് ഇനിയുള്ള മത്സരങ്ങളിലെല്ലാം ജയിച്ചാല്‍ മാത്രമെ കിരീട പ്രതീക്ഷയിലേക്കെത്താനാവു. ആദ്യ പകുതിയില്‍ നിരാശപ്പെടുത്തിയ രാജസ്ഥാന് രണ്ടാം പകുതിയില്‍ മികവ് കാട്ടാനാവുമോയെന്നത് കണ്ടറിയാം. എന്തായാലും രണ്ടാം പാദത്തില്‍ ബെന്‍ സ്റ്റോക്‌സിന് പകരക്കാരനായി രാജസ്ഥാന് പരിഗണിക്കാന്‍ സാധിക്കുന്ന അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
Also Read: INDvENG: രണ്ടോവര്‍ വൈകിയതിന് രണ്ടു പോയിന്റ് നഷ്ടം!- നിരാശനെന്നു കോലി

അലെക്‌സ് ഹെയ്ല്‍സ്
ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ടോപ് ഓഡര്‍ ബാറ്റ്‌സ്മാനാണ് അലെക്‌സ് ഹെയ്ല്‍സ്. രാജസ്ഥാനുവേണ്ടി സമീപകാലത്തായി ഓപ്പണറായാണ് സ്റ്റോക്‌സ് കളിച്ചിരുന്നത്. അതിനാല്‍ത്തന്നെ ടോപ് ഓഡറിലേക്ക് അലക്‌സ് ഹെയ്ല്‍സിനെ പരിഗണിക്കാവുന്നതാണ്. നിലവില്‍ ഇംഗ്ലണ്ട് ടീമില്‍ സജീവമല്ലെങ്കിലും ഫ്രാഞ്ചൈസി ക്രിക്കറ്റിലെ മിന്നുന്ന സാന്നിധ്യം തന്നെയാണ് ഹെയ്ല്‍സ്. രണ്ട് വര്‍ഷത്തോളമായി അദ്ദേഹം ഇംഗ്ലണ്ട് ടീമില്‍ നിന്ന് പുറത്തായിട്ട്. അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരങ്ങളിലൊരാള്‍ക്കൂടിയാണ് അദ്ദേഹം.
Also Read: സച്ചിനെ ഞാന്‍ എടുത്തുയര്‍ത്തി, പക്ഷെ നിലത്തു വീണു!- ഭയപ്പെട്ട സംഭവത്തെക്കുറിച്ച് അക്തര്‍

60 ടി20യില്‍ നിന്ന് 1644 റണ്‍സ് ഹെയ്ല്‍സിന്റെ പേരിലുണ്ട്. 31.02 എന്ന ഭേദപ്പെട്ട ശരാശരിയും 136.66 എന്ന സ്‌ട്രൈക്കറേറ്റും ഹെയ്ല്‍സിന്റെ പേരിലുണ്ട്. 2018 സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടിയും അദ്ദേഹം കളിച്ചു. ബട്‌ലറെപ്പോലെയും സ്‌റ്റോക്‌സിനെപ്പോലെയും മത്സരഗതിയെ മാറ്റിമറിക്കാന്‍ ഹെയ്ല്‍സിന്റെ ഇന്നിങ്‌സിന് കഴിയും.
Also Read: IND vs ENG: ഇന്ത്യക്ക് മികച്ച സ്പിന്നറെ വേണമെങ്കില്‍ ജഡേജയേക്കാള്‍ കേമന്‍ അശ്വിനാണ്- സല്‍മാന്‍ ബട്ട്

കോളിന്‍ ഡി ഗ്രാന്റ്‌ഹോം
ന്യൂസീലന്‍ഡ് കാരനായ മീഡിയം പേസ് ഓള്‍റൗണ്ടറാണ് കോളിന്‍ ഡി ഗ്രാന്റ്‌ഹോം. പരിചയസമ്പന്നനായ അദ്ദേഹം കിവീസ് ടീമിലും വിവിധ ഫ്രാഞ്ചൈസി ലീഗുകളിലും കളിച്ച് വലിയ അനുഭവസമ്പത്തുള്ള താരമാണ്. സ്‌റ്റോക്‌സിന് പകരക്കാരനായി രാജസ്ഥാന് പരിഗണിക്കാവുന്ന താരങ്ങളിലൊരാള്‍ക്കൂടിയാണ് അദ്ദേഹം. ടോപ് ഓഡറില്‍ ഇറക്കാനാവില്ലെങ്കിലും മധ്യനിരയില്‍ ഉപയോഗിക്കാം. കഴിഞ്ഞ ദിവസം ന്യൂസീലന്‍ഡ് പ്രഖ്യാപിച്ച ടി20 ലോകകപ്പിനുള്ള ടീമില്‍ ഗ്രാന്റ്‌ഹോമിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.
Also Read: INDvENG: ഗോള്‍ഡന്‍ ഡെക്ക്, കോലിക്കു അടുത്ത ഷോക്ക്! ബുംറയ്ക്കും ജഡ്ഡുവിനും കുതിപ്പ്

എന്നാല്‍ രാജസ്ഥാന്റെ ടീം ഘടനക്ക് അനുയോജ്യനാണ് അദ്ദേഹം. റിയാന്‍ പരാഗ്,ശിവം ദുബെ എന്നിവര്‍ മധ്യനിരയില്‍ നിരാശപ്പെടുത്തുന്നതിനാല്‍ മികച്ചൊരു താരത്തെ രാജസ്ഥാന് ആവിശ്യവുമാണ്. 36 ടി20 മത്സരങ്ങളില്‍ നിന്നായി 485 റണ്‍സ് ഗ്രാന്റ്‌ഹോമിന്റെ പേരിലുണ്ട്. 17.96 മാത്രമാണ് ശരാശരിയെങ്കിലും സ്‌ട്രൈക്കറേറ്റ് 142.65 ആണ്. 11വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. 25 ഐപിഎല്ലില്‍ നിന്ന് 303 റണ്‍സും 6 വിക്കറ്റും താരം വീഴ്ത്തി. അവസാനമായി ആര്‍സിബിക്കുവേണ്ടിയാണ് ഐപിഎല്ലില്‍ കളിച്ചത്.
Also Read: IND vs ENG: 'അവന്റെ കരുത്തെന്തെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല'- ജഡേജയെ പ്രശംസിച്ച് സെവാഗ്

വനിന്‍ഡു ഹസരങ്ക
ഇക്കഴിഞ്ഞ ഇന്ത്യന്‍ പരമ്പരയിലൂടെ ശ്രദ്ധേയനായ താരമാണ് ശ്രീലങ്കയുടെ വനിന്‍ഡു ഹസരങ്ക. സ്പിന്‍ ഓള്‍റൗണ്ടറായ താരം ഇന്ത്യക്കെതിരേ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. പരമ്പരയിലെ താരമായിരുന്നു അദ്ദേഹം. ഇതിന് ശേഷം ഐപിഎല്‍ ടീമുകള്‍ തന്നെ സമീപിച്ചിരുന്നുവെന്ന് ഹസരങ്ക വെളിപ്പെടുത്തിയിരുന്നു. രാജസ്ഥാന് പരിഗണിക്കാവുന്ന താരമാണ് അദ്ദേഹം. മധ്യനിരയില്‍ ഭേദപ്പെട്ട ബാറ്റിങ് പ്രകടനം കാഴ്ചവെക്കാനും ഹസരങ്കക്ക് സാധിക്കും. വിക്കറ്റുകള്‍ വീഴ്ത്താന്‍ ഹസരങ്കക്ക് അസാമാന്യ മികവുണ്ട്. യുഎഇയിലെ സാഹചര്യത്തിന് അനുയോജ്യനാണ് അദ്ദേഹം. 21 ടി20യില്‍ നിന്ന് 33 വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. 6.56 എന്ന മികച്ച ഇക്കോണമിയും ഹസരങ്കയുടെ പേരിലുണ്ട്. എന്നാല്‍ ബാറ്റിങ്ങില്‍ ഒരു പരിധിയില്‍ കൂടുതല്‍ വിശ്വാസം അര്‍പ്പിക്കാന്‍ സാധിക്കുന്ന താരമല്ല ഹസരങ്ക.
Also Read: IND vs ENG: 'ലോര്‍ഡ്‌സില്‍ ഇന്ത്യ ജയിച്ചാല്‍ ഇംഗ്ലണ്ടിനെ വൈറ്റ്‌വാഷ് ചെയ്യും'- ബ്രാഡ് ഹോഗ്

ഡാര്‍സി ഷോര്‍ട്ട്
ഓസീസ് താരം ഡാര്‍സി ഷോര്‍ട്ടാണ് രാജസ്ഥാന് പരിഗണിക്കാന്‍ കഴിയുന്ന മറ്റൊരു താരം. ടോപ് ഓഡറില്‍ കളിക്കാന്‍ സാധിക്കുന്ന താരമാണ് അദ്ദേഹം. സ്പിന്‍ ബൗളിങ്ങുകൊണ്ട് മികവ് കാട്ടാനും അദ്ദേഹത്തിന് സാധിക്കും. യുഎഇയിലെ സ്പിന്‍ സാഹചര്യത്തിനോട് യോജിച്ച താരമാണ് അദ്ദേഹം. 23 ടി20കളില്‍ നിന്ന് 642 റണ്‍സ് താരത്തിന്റെ പേരിലുണ്ട്. 30.57 എന്ന മികച്ച ശരാശരിയും 118.39 എന്ന സ്‌ട്രൈക്കറേറ്റും താരത്തിന്റെ പേരിലുണ്ട്. മൂന്ന് വിക്കറ്റും താരത്തിന്റെ പേരിലുണ്ട്. 7.95 ആണ് ഇക്കോണമി റേറ്റ്. നേരത്തെ രാജസ്ഥാനുവേണ്ടി കളിച്ചിട്ടുള്ള താരം കൂടിയാണ് ഷോര്‍ട്ട്. അന്ന് വലിയ പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാത്ത താരത്തിന് ഇനിയൊരു അവസരം കൊടുക്കുമോയെന്ന് കണ്ടറിയണം. ബിബിഎല്‍ ഉള്‍പ്പെടെ പല ഫ്രാഞ്ചൈസി ക്രിക്കറ്റിലും സജീവമാണെങ്കിലും അതിവേഗം റണ്‍സുയര്‍ത്താന്‍ വലിയ മികവ് ഷോര്‍ട്ടിനില്ല.
Also Read: INDvENG: ലോര്‍ഡ്‌സില്‍ ഇന്ത്യ രക്ഷപ്പെട്ടത് രണ്ടു തവണ മാത്രം! മൂന്നാമത്തേത് കോലിക്കൊപ്പമോ?

ഡേവിഡ് വില്ലി
ഇംഗ്ലണ്ട് ഓള്‍റൗണ്ടറാണ് ഡേവിഡ് വില്ലി. ന്യൂബോളില്‍ മികച്ച പേസും സ്വിങ്ങുമുള്ള താരം മധ്യ ഓവറില്‍ തകര്‍ത്തടിക്കാന്‍ കെല്‍പ്പുള്ളവന്‍ കൂടിയാണ്. വില്ലിയുടെ സാന്നിധ്യം രാജസ്ഥാനെ സംബന്ധിച്ച് മുതല്‍ക്കൂട്ടാവും. മധ്യനിരയില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ വില്ലിക്ക് സാധിക്കും. നേരത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിച്ചിട്ടുള്ള താരം കൂടിയാണ് അദ്ദേഹം.32 ടി20യില്‍ നിന്ന് 38 വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്. 180 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. 132.85 എന്ന ഭേദപ്പെട്ട സ്‌ട്രൈക്കറേറ്റും വില്ലിക്കുണ്ട്. സിഎസ്‌കെയ്ക്കായി മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. രാജസ്ഥാന്റെ പേസ് ബൗളിങ് നിര ശക്തമായതിനാല്‍ത്തന്നെ വില്ലയെ പരിഗണിക്കാനുള്ള സാധ്യത കുറവാണ്.


Click it and Unblock the Notifications











