Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനെ ഞാന്‍ എടുത്തുയര്‍ത്തി, പക്ഷെ നിലത്തു വീണു!- ഭയപ്പെട്ട സംഭവത്തെക്കുറിച്ച് അക്തര്‍

കളിക്കളത്തില്‍ പരസ്പരം വിട്ടുകൊടുക്കാന്‍ തയ്യാറാവാതെ മല്‍സരിച്ചിരുന്നവരായിരുന്നുവെങ്കിലും ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും പാകിസ്താന്റെ മുന്‍ പേസ് വിസ്മയം ശുഐബ് അക്തറും തമ്മില്‍ ഗ്രൗണ്ടിനു പുറത്ത് നല്ല സുഹൃദ് ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്. സച്ചിനുള്‍പ്പെട്ട രസകരമായ ഒരു സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിരിക്കുകയാണ് റാവല്‍പിണ്ടി എക്‌സ്പ്രസെന്നു ആരാധകര്‍ വിശേഷിപ്പിക്കുന്ന അക്തര്‍.

നിലവില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ പരമ്പരകള്‍ കളിക്കാറില്ലെങ്കിലും നേരത്തേ ഇരുരാജ്യങ്ങളും തമ്മില്‍ ഇടയ്ക്കിടെ ഏറ്റുമുട്ടിയിരുന്നു. അത്തരമൊരു പരമ്പരയ്ക്കിടെയുണ്ടായ സംഭവമാണ് അക്തര്‍ ഓര്‍ത്തെടുത്തത്. 2007ല്‍ പാകിസ്താന്‍ ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോഴായിരുന്നു ഇത്. അഞ്ചു ഏകദിനങ്ങളും മൂന്നു ടെസ്റ്റുകളുമുള്‍പ്പെട്ടതായിരുന്നു പരമ്പര.

 ഇന്ത്യക്കാരുടെ സ്‌നേഹം

ഇന്ത്യക്കാരുടെ സ്‌നേഹം

പാകിസ്താന്‍ കഴിഞ്ഞാല്‍ എനിക്കു ഏറ്റവുമധികം സ്‌നേഹവും പിന്തുണയും ലഭിച്ചിട്ടുള്ളത് ഇന്ത്യക്കാരില്‍ നിന്നാണ്. ഇന്ത്യയിലേക്കുള്ള ഓരോ സന്ദര്‍ശനത്തിലും എനിക്കു ഒരുപാട് നല്ല ഓര്‍മകളാണുള്ളത്. 2007ലെ പര്യടനത്തിനിടെ ഒരു അവാര്‍ഡ്ദാന ചടങ്ങുണ്ടായിരുന്നു. ഇതിനു ശേശേഷം ഇരുടീമുകളിലെയും താരങ്ങളുടെ ഗെറ്റ് ടുഗെതറും നടന്നിരുന്നു. അപ്പോഴായിരുന്നു വ്യത്യസ്തമായി എന്തെങ്കലും ചെയ്യണമെന്നു ഞാന്‍ ആഗ്രഹിച്ചത്. അങ്ങനെയാണ് സച്ചിനെ എടുത്തുയര്‍ത്തുന്നതിനെക്കുറിച്ച് താന്‍ ആലോചിച്ചതെന്നും അക്തര്‍ മനസ്സ് തുറന്നു.

 സച്ചിന്‍ നിലത്തുവീണു

സച്ചിന്‍ നിലത്തുവീണു

ഒരാവേശത്തില്‍ സച്ചിനെ താന്‍ എടുത്തുയര്‍ത്തിയതായും പക്ഷെ പക്ഷെ ബാലന്‍സ് ചെയ്യാനായില്ലെന്നും സച്ചിന്‍ നിലത്തുവീണതായും പാക് ഇതിഹാസം പറയുന്നു. ഒരു വിധത്തില്‍ സച്ചിനെ എടുത്തുയര്‍ത്താന്‍ എനിക്കു കഴിഞ്ഞു. പക്ഷെ എന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. കൈകളില്‍ നിന്നും സ്ലിപ്പായി സച്ചിന്‍ താഴെ വീഴുകയും ചെയ്തു. വീഴ്ച അത്ര സാരമുള്ളതായിരുന്നില്ല.
പക്ഷെ ഞാന്‍ ഭയന്നുപോയി. എനിക്കു മരണഭയം പോലും തോന്നി. സച്ചിനു വീഴ്ചയില്‍ പരിക്കേല്‍ക്കുകയാണെങ്കില്‍ ഇന്ത്യന്‍ വിസ എനിക്കൊരിക്കലും ലഭിക്കില്ലെന്നു ഞാന്‍ ഭയന്നു. ഇന്ത്യയിലേക്കു ഇനിയൊരിക്കലും എനിക്കു വരാന്‍ കഴിയില്ലെന്നും ഇവിടെയുള്ളവര്‍ ജീവനോടെ എന്നെ കത്തിക്കുമെന്നും ഭയപ്പെട്ടതായി അക്തര്‍ വെളിപ്പെടുത്തി.

 അക്തറിന്റെ കരിയര്‍

അക്തറിന്റെ കരിയര്‍

സ്വപ്‌നതുല്യമായ അന്താരാഷ്ട്ര കരിയറായിരുന്നു അക്തറിന്റേത്. ലോകത്തിലെ ഏറ്റവും വേമേറിയ പന്തെറിഞ്ഞ ബൗളറെന്ന അക്തറിന്റെ ലോക റെക്കോര്‍ഡ് ഇപ്പോഴും ആര്‍ക്കും തകര്‍ക്കാനായിട്ടില്ല. 2003ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ പൂള്‍ മല്‍സരത്തിലായിരുന്നു അദ്ദേഹം 161.3 കിമി വേഗതയില്‍ പന്തെറിഞ്ഞ് ലോകത്തെ അമ്പരപ്പിച്ചത്.
ദേശീയ ടീമിനു വേണ്ടി 46 ടെസ്റ്റുകളില്‍ നിന്നായി 178 വിക്കറ്റുകള്‍ അക്തര്‍ പിഴുതിട്ടുണ്ട്. രണ്ടു തവണ 10 വിക്കറ്റ് നേട്ടവും 12 തവണ അഞ്ചു വിക്കറ്റ് നേട്ടവും അദ്ദേഹം കൊയ്തിട്ടുണ്ട്. കൂടാതെ 163 ഏകദിനങ്ങളില്‍ നിന്നും 247 വിക്കറ്റുകളും റാവല്‍പിണ്ടി എക്‌സ്പ്രസ് കൊയ്തു. ഏകദിനത്തില്‍ നാലു തവണയാണ് അദ്ദേഹം അഞ്ചു വിക്കറ്റുകളെടുത്തത്. 16 റണ്‍സിനു ആറു വിക്കറ്റുകള്‍ പിഴുതതാണ് മികച്ച പ്രകടനം.

വിവാദങ്ങളുടെ തോഴന്‍

വിവാദങ്ങളുടെ തോഴന്‍

കളിക്കളത്തില്‍ ഹീറോയായിരുന്ന അക്തര്‍ പുറത്ത് വിവാദങ്ങളുടെ തോഴനുമായിരുന്നു. പല വിവാദങ്ങളിലും അദ്ദേഹത്തിന്റെ പേര് കാണാമായിരുന്നു. 2003ലെ ഏകദിന ലോകകപ്പില്‍ പാകിസ്താന്റെ മോശം പ്രകടനത്തിനു ശേഷം അന്നത്തെ ക്യാപ്റ്റനും ഇതിഹാസ പേസറുമായ വഖാര്‍ യൂനുസുമായി അക്തര്‍ വാക്‌പോര് നടത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പിന്നീട് അക്തറും യൂനുസുമടക്കം ഈ സംഭവത്തിന്റെ പേരില്‍ നാലു താരങ്ങള്‍ പാക് ടീമില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്തു. 2003ല്‍ ശ്രീലങ്കയില്‍ നടന്ന ഒരു പരമ്പരയ്ക്കിടെ പന്ത് ചുരണ്ടല്‍ വിവാദത്തിന്റെ പേരിലും അക്തര്‍ പ്രതിക്കൂട്ടിലായി. തുടര്‍ന്നു അദ്ദേഹത്തിനു വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരരുന്നു. ഇതേ വര്‍ഷം സൗത്താഫ്രിക്കയുടെ പോള്‍ ആഡംസിനോടു മോശമായി പെരുമാറിയതിന്റെ പേരില്‍ ഒരു ടെസ്റ്റിലും രണ്ടു ഏകദിനങ്ങളിലും വിലക്കുകയും ചെയ്തു.

Story first published: Wednesday, August 11, 2021, 19:21 [IST]
Other articles published on Aug 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+