For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇംഗ്ലണ്ടിന് കടുത്ത തിരിച്ചടി, ആന്‍ഡേഴ്‌സന്‍ പരിക്കിന്റെ പിടിയില്‍, രണ്ടാം ടെസ്റ്റ് കളിച്ചേക്കില്ല

ലോര്‍ഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് നാളെ നടക്കാനിരിക്കെ ഇംഗ്ലണ്ടിന് കടുത്ത തിരിച്ചടി നല്‍കി പരിക്ക്. സ്റ്റുവര്‍ട്ട് ബ്രോഡിന് പരിക്കേറ്റന്ന റിപ്പോര്‍ട്ടിന് പിന്നാലെ സൂപ്പര്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനും പരിക്കേറ്റന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. രണ്ടാം ടെസ്റ്റില്‍ ആന്‍ഡേഴ്‌സന് കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇംഗ്ലണ്ടിനെ സംബന്ധിച്ചത് നികത്താനാവാത്ത വിടവാകും. ലോര്‍ഡ്‌സില്‍ മികച്ച ബൗളിങ് റെക്കോര്‍ഡുള്ള ആന്‍ഡേഴ്‌സനെ കേന്ദ്രീകരിച്ചാണ് ഇംഗ്ലണ്ട് തന്ത്രംമെനയുന്നത്. അതിനാല്‍ത്തന്നെ സീനിയര്‍ പേസര്‍ക്ക് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ആതിഥേയര്‍ക്കത് വലിയ തിരിച്ചടിയാവുമെന്നുറപ്പ്.

1

ആദ്യ ടെസ്റ്റില്‍ ചേതേശ്വര്‍ പുജാരയേയും ഇന്ത്യന്‍ നായകന്‍ വിരാട് കോലിയേയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കാന്‍ ആന്‍ഡേഴ്‌സന് സാധിച്ചിരുന്നു. ആദ്യ ടെസ്റ്റിലെ ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്ന കെ എല്‍ രാഹുലിനെയും മധ്യനിരയില്‍ ഇന്ത്യ പ്രതീക്ഷവെച്ചിരുന്ന ശര്‍ദുല്‍ ഠാക്കൂറിനെയും പുറത്താക്കാനും ആന്‍ഡേഴ്‌സന് സാധിച്ചിരുന്നു.

Also Read: INDvENG: ഗോള്‍ഡന്‍ ഡെക്ക്, കോലിക്കു അടുത്ത ഷോക്ക്! ബുംറയ്ക്കും ജഡ്ഡുവിനും കുതിപ്പ്

2

ആന്‍ഡേഴ്‌സന് പരിക്കേറ്റാല്‍ പകരം ആരെന്നത് വലിയ ചോദ്യമാണ്. ബ്രോഡിന് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ മാര്‍ക്ക് വുഡ് പകരക്കാരനായേക്കും. ആന്‍ഡേഴ്‌സന് പകരം സാഖിബ് മഹ്മൂദ് കളിക്കാനാണ് സാധ്യത. കഴിഞ്ഞിടെ പാകിസ്താനെതിരായ ഏകദിനത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം മൂന്ന് മത്സരത്തില്‍ നിന്ന് ഒമ്പത് വിക്കറ്റുമായി തിളങ്ങി. സാഖിബിന് മികച്ച ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് കരിയറുമുണ്ട്. ലാങ്ഷയര്‍ താരമായ അദ്ദേഹം 65 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഇതില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും.

Also Read: IND vs ENG: 'അവന്റെ കരുത്തെന്തെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല'- ജഡേജയെ പ്രശംസിച്ച് സെവാഗ്

3

എന്നാല്‍ ആന്‍ഡേഴ്‌സനിന്റെയും ബ്രോഡിന്റെയും പരിക്ക് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇസിബി നടത്തിയിട്ടില്ല. ഇരുവരുടെയും പരിക്ക് സ്ഥിരീകരിച്ചാല്‍ ഇന്ത്യക്കത് വലിയ ആശ്വാസമാവും. ഇന്ത്യന്‍ പേസര്‍മാര്‍ ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ ഇംഗ്ലണ്ടിന് ഇത്തരമൊരു തിരിച്ചടി നേരിട്ടാല്‍ ഇന്ത്യക്ക് ചരിത്ര ജയം നേടാനുള്ള സുവര്‍ണ്ണാവസരമായി മാറും.

Also Read: IND vs ENG: 'ലോര്‍ഡ്‌സില്‍ ഇന്ത്യ ജയിച്ചാല്‍ ഇംഗ്ലണ്ടിനെ വൈറ്റ്‌വാഷ് ചെയ്യും'- ബ്രാഡ് ഹോഗ്

4

ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിര നിരാശപ്പെടുത്തിയിരുന്നു. ജോ റൂട്ട്,ജോണി ബെയര്‍സ്‌റ്റോ,ജോസ് ബട്‌ലര്‍ എന്നിവരിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. രണ്ടാം മത്സരത്തിനുള്ള ടീമിലേക്ക് മോയിന്‍ അലിയെ ഉള്‍പ്പെടുത്തിയത് താരം കളിച്ചേക്കുമെന്ന സൂചനയാണ് നല്‍കുന്നത്. മോയിന്‍ അലി എത്തിയാല്‍ ഇംഗ്ലണ്ടിന് കൂടുതല്‍ സംതുലിതാവസ്ഥ ലഭിക്കും.

Also Read: INDvENG: ലോര്‍ഡ്‌സില്‍ ഇന്ത്യ രക്ഷപ്പെട്ടത് രണ്ടു തവണ മാത്രം! മൂന്നാമത്തേത് കോലിക്കൊപ്പമോ?

5

Also Read: ഞാന്‍ ചെയ്യുന്നത് ഒന്നുമാത്രം- ഫോമിന്റെ രഹസ്യം ഒടുവില്‍ ജഡേജ വെളിപ്പെടുത്തി

ഇന്ത്യയെ സംബന്ധിച്ച് ലോര്‍ഡ്‌സില്‍ മികച്ച റെക്കോഡില്ല. നിലവിലെ താരങ്ങളില്‍ 30ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള ഏക മുഖ്യ ബാറ്റ്‌സ്മാന്‍ അജിന്‍ക്യ രഹാനെയാണ്. വിരാട് കോലി,ചേതേശ്വര്‍ പുജാര,കെ എല്‍ രാഹുല്‍ എന്നിവരെല്ലാം ലോര്‍ഡ്‌സില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. അതിനാല്‍ത്തന്നെ ഇന്ത്യയുടെ ബാറ്റിങ് പ്രകടനത്തെ ആശ്രയിച്ചാവും ലോര്‍ഡ്‌സിലെ മത്സര ഫലം തീരുമാനിക്കപ്പെടുക.

Story first published: Wednesday, August 11, 2021, 18:27 [IST]
Other articles published on Aug 11, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+