IND vs ENG: 'അവന്റെ കരുത്തെന്തെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല'- ജഡേജയെ പ്രശംസിച്ച് സെവാഗ്
ലോര്‍ഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് നാളെ ആരംഭിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് വളരെ വെല്ലുവിളി നിറഞ്ഞ മത്സരമാണ് ലോര്‍ഡ്‌സില്‍ നടക്കാന്‍ പോകുന്നത്. ലോര്‍ഡ്‌സില്‍ കളിച്ചപ്പോഴെല്ലാം വലിയ ബാറ്റിങ് തകര്‍ച്ച ഇന്ത്യ നേരിട്ടിട്ടുണ്ട്. നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ 30ന് മുകളില്‍ ബാറ്റിങ് ശരാശരിയുടെ പ്രമുഖ ബാറ്റ്‌സ്മാന്‍മാരിലൊരാള്‍ അജിന്‍ക്യ രഹാനെ മാത്രമാണ്.

നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ആദ്യ മത്സരം സമനിലയിലായതിനാല്‍ത്തന്നെ രണ്ടാം മത്സരത്തില്‍ ജയിക്കുന്ന ടീമിന് പരമ്പരയില്‍ മുന്നിലെത്താനാവും. ആദ്യ മത്സരത്തിലെ അതേ ബൗളിങ് നിരയെ രണ്ടാം മത്സരത്തിലും ഇന്ത്യ നിലനിര്‍ത്തുമോയെന്നാണ് കണ്ടറിയേണ്ടത്. ആദ്യ മത്സരത്തില്‍ രവിചന്ദ്ര അശ്വിനെ പുറത്തിരുത്തി രവീന്ദ്ര ജഡേജയെയാണ് സ്പിന്‍ ഓള്‍റൗണ്ടറായി ഇന്ത്യ പരിഗണിച്ചത്. ഇതിനെതിരേ പല തരത്തിലുള്ള വിമര്‍ശനം ഉയര്‍ന്നിരുന്നെങ്കിലും അര്‍ധ സെഞ്ച്വറി പ്രകടനത്തോടെ ജഡേജ എല്ലാവരുടെയും വായടപ്പിച്ചു.
Also Read: IND vs ENG: 'ലോര്‍ഡ്‌സില്‍ ഇന്ത്യ ജയിച്ചാല്‍ ഇംഗ്ലണ്ടിനെ വൈറ്റ്‌വാഷ് ചെയ്യും'- ബ്രാഡ് ഹോഗ്

ഇപ്പോഴിതാ ജഡേജക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ഇന്ത്യന്‍ ടീമിന്റെ നിര്‍ണ്ണായക ഘടകമാണ് ജഡേജയെന്നും ബാറ്റുകൊണ്ടും ഇനിയുമേറെ ജഡേജക്ക് ചെയ്യാനാവുമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് സെവാഗ്. 'നിലവില്‍ രവീന്ദ്ര ജഡേജ ഇന്ത്യയുടെ പ്രധാന ഇടം കൈയന്‍ സ്പിന്നറാണ്. ബാറ്റുകൊണ്ടും നിര്‍ണ്ണായകമായ പ്രകടനം കാഴ്ചവെക്കാന്‍ അവനാകും. അവന്റെ കരുത്തെന്തെന്ന് പൂര്‍ണ്ണമായും ഇതുവരെ തിരിച്ചറിയാന്‍ ജഡേജയ്ക്കായിട്ടില്ല. അവന്‍ ആദ്യമായിട്ട് ടീമിലേക്ക് വന്ന സമയം ഞാന്‍ ഓര്‍ക്കുന്നു. അന്ന് ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു ഞാന്‍. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങാന്‍ കെല്‍പ്പുള്ള താരമെന്ന നിലയിലേക്കാണ് അവനെ പരിഗണിച്ചത്'-സെവാഗ് പറഞ്ഞു.
Also Read: INDvENG: ലോര്‍ഡ്‌സില്‍ ഇന്ത്യ രക്ഷപ്പെട്ടത് രണ്ടു തവണ മാത്രം! മൂന്നാമത്തേത് കോലിക്കൊപ്പമോ?

ബാറ്റുകൊണ്ട് തിളങ്ങാനുള്ള കെല്‍പ്പാണ് മറ്റുള്ളവരില്‍ നിന്ന് ജഡേജയെ വ്യത്യസ്തനാക്കുന്നത്. പ്രത്യേകിച്ച് വിദേശ സാഹചര്യങ്ങളില്‍ നന്നായി ബാറ്റ് ചെയ്യാന്‍ അവനാകും. 2012ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിക്കുന്നത്. നാലാം സ്പിന്നറായാണ് ജഡേജയെ അന്ന് ടീമിലേക്ക് പരിഗണിച്ചത്. ആര്‍ അശ്വിന്‍,പ്രഗ്യാന്‍ ഓജ,പീയൂഷ് ചൗള എന്നിവരെല്ലാം അന്ന് പ്ലേയിങ് 11ല്‍ ഉണ്ടായിരുന്നു.
Also Read: IND vs ENG: ഇന്ത്യക്ക് തകര്‍ക്കാന്‍ അഞ്ച് റെക്കോഡുകള്‍, കപിലിനെ മറികടക്കാന്‍ ഇഷാന്തിന് അവസരം

Also Read: INDvENG: ലോര്‍ഡ്‌സിലെ വിജയിയെ തീരുമാനിക്കുക 3 പോരാട്ടങ്ങള്‍! ഏതൊക്കെയെന്നറിയാം
നിലവിലെ ഇന്ത്യന്‍ ടീമില്‍ ജഡേജയപ്പോലൊരു താരം വേണമെന്നാണ് സെവാഗ് അഭിപ്രായപ്പെട്ടത്. പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരഫലത്തെ സ്വാധീനിക്കാന്‍ അവന് സാധിക്കുമെന്നും സെവാഗ് പറഞ്ഞു. 'ടെസ്റ്റ് മത്സരങ്ങളില്‍ രവീന്ദ്ര ജഡേജയെപ്പോലൊരു താരത്തിന്റെ ആവിശ്യം വളരെ പ്രധാനപ്പെട്ടതാണ്. ഒന്നാമതായി 25-30 ഓവറുകള്‍ പന്ത് ചെയ്യും. രണ്ടാമതായി ഏഴാം നമ്പറിലോ എട്ടാം നമ്പറിലോ ഇറങ്ങി നിര്‍ണ്ണായക റണ്‍സ് നേടാന്‍ ജഡേജക്ക് സാധിക്കും. ഒന്നാം ടെസ്റ്റില്‍ 56 റണ്‍സാണ് അവന്‍ നേടിയത്. ഈ നിര്‍ണ്ണായക റണ്‍സാണ് ഇന്ത്യക്ക് മികച്ച ലീഡ് നേടിക്കൊടുത്തത്'-സെവാഗ് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications