Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvENG: ലോര്‍ഡ്‌സിലെ വിജയിയെ തീരുമാനിക്കുക 3 പോരാട്ടങ്ങള്‍! ഏതൊക്കെയെന്നറിയാം

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു വ്യാഴാഴ്ച ലണ്ടനിലെ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ തുടക്കമാവുകയാണ്. നോട്ടിങ്ഹാമില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചതിനാല്‍ ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിലെത്തുകയെന്ന ലക്ഷ്യത്തോടയാണ് ഇരുടീമുകളും ലോര്‍ഡ്‌സിലെത്തുക.
ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്കായിരുന്നു മുന്‍തൂക്കം. ഒരു ഘട്ടത്തില്‍ ഇന്ത്യ വിജയത്തിന് അരികിലുമായിരുന്നു. പക്ഷെ മഴ വില്ലനായതോടെ ടെസ്റ്റ് സമനിലയാവുകയായിരുന്നു.

അഞ്ചാം ദിനം ഒമ്പത് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യക്കു വിജയിക്കാന്‍ 157 റണ്‍സ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. പക്ഷെ ശക്തമായ മഴയെ തുടര്‍ന്നു അവസാന ദിനം ഒരോവര്‍ പോലും കളി നടന്നില്ല. ഇതോടെ മല്‍സരം സമനിലയാവുകയും ചെയ്തു. ഈ പ്രകടനം ലോര്‍ഡ്‌സിലും ആവര്‍ത്തിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുകയെങ്കില്‍ ഇംഗ്ലണ്ട് തിരിച്ചടികളില്‍ നിന്നും പാഠമുള്‍ക്കൊണ്ടാവും തയ്യാറെടുക്കുന്നത്. ചില താരങ്ങള്‍ തമ്മിലുള്ള പോരാട്ടം രണ്ടാം ടെസ്റ്റിന്റെ ഫലം തീരുമാനിക്കുന്നതില്‍ നിര്‍ണായകമായി മാറും. ഏതൊക്കെയാണ് ഇവയെന്നു പരിശോധിക്കാം.

 വിരാട് കോലി x ജെയിംസ് ആന്‍ഡേഴ്‌സന്‍

വിരാട് കോലി x ജെയിംസ് ആന്‍ഡേഴ്‌സന്‍

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സനും തമ്മിലുള്ള കൊമ്പുകോര്‍ക്കലായിരിക്കും ഇതില്‍ ആദ്യത്തേത്. നോട്ടിങ്ഹാമിലെ ആദ്യ ടെസ്റ്റില്‍ കോലിയെ ഗോള്‍ഡന്‍ ഡെക്കായി ഒന്നാമിന്നിങ്‌സില്‍ അദ്ദേഹം പുറത്താക്കിയിരുന്നു. രണ്ടാമിന്നിങ്‌സിലാവട്ടെ കോലിക്കു ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചതുമില്ല.
കോലിയും ആന്‍ഡേഴ്‌സനും തമ്മിലുള്ള കൊമ്പുകോര്‍ക്കലിന്റെ തുടക്കം 2014ലായിരുന്നു. അന്നത്തെ പരമ്പര കോലിയെ സംബന്ധിച്ചു ശരിക്കും ദുരന്തം തന്നെയായിരുന്നു. റണ്ണെടുക്കാന്‍ പാടുപെട്ട അദ്ദേഹം പല തവണ ആന്‍ഡേഴ്‌സനു ഇരയാവുകയും ചെയ്തു. എന്നാല്‍ 2018ലെ അടുത്ത ഇംഗ്ലീഷ് പര്യടനത്തില്‍ ശക്തമായ തിരിച്ചുവരനാണ് കോലി നടത്തിയത്. ആന്‍ഡേഴ്‌സനു ഒരിക്കല്‍പ്പോലും വിക്കറ്റ് നല്‍കാതിരുന്ന അദ്ദേഹം 500ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടി പരമ്പരയിലെ ടോപ്‌സ്‌കോററാവുകയും ചെയ്തു. ഈ വര്‍ഷമാദ്യം ഇംഗ്ലീഷ് ടീം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര കളിച്ചപ്പോഴും കോലിയെ വീഴ്ത്താന്‍ ആന്‍ഡേഴ്‌സനായില്ല. പക്ഷെ ഇപ്പോള്‍ നടക്കുന്ന പരമ്പരയില്‍ ആദ്യ ബോളില്‍ തന്നെ കോലിയെ പുറത്തതാക്കിയ ആന്‍ഡേഴ്‌സനു സ്വപ്‌നതുല്യമായ തുടക്കമാണ് ലഭിച്ചിരിക്കുന്നത്. പരമ്പരയില്‍ അദ്ദേഹത്തിനു ഇതിനും ഇതു തുടരാനാവുമോയെന്നതാണ് അറിയാനുള്ളത്.

 സ്റ്റുവര്‍ട്ട് ബ്രോഡ് x അജിങ്ക്യ രഹാനെ

സ്റ്റുവര്‍ട്ട് ബ്രോഡ് x അജിങ്ക്യ രഹാനെ

ഇംഗ്ലണ്ടിന്റെ മറ്റൊരു ഇതിഹാസ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡും ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും തമ്മിലുള്ള പോരാട്ടമാണ് രണ്ടാമത്തേത്. ആദ്യ ടെസ്റ്റില്‍ നിര്‍ഭാഗ്യകരമായ രീതിയില്‍ രഹാനെ റണ്ണൗട്ടാവുകയായിരുന്നു. സിംഗിള്‍ ലഭിക്കില്ലെന്നു ഉറപ്പായിട്ടും അനാവശ്യ റണ്ണിനായി ശ്രമിച്ച രഹാനെയെ ജോണി ബെയര്‍സ്‌റ്റോ നേരിട്ടുള്ള ത്രോയില്‍ പുറത്താക്കുകയായിരുന്നു. അനാവശ്യ ധൃതി കാണിച്ചതായിരുന്നു ദുരന്തത്തില്‍ കലാശിച്ചത്. ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇത്തരമൊരു അബദ്ധം സംഭവിക്കാതിരിക്കാന്‍ രഹാനെ ശ്രമിക്കുമെന്നുറപ്പാണ്.
ടെസ്റ്റില്‍ ഇതുവരെയുള്ള കണക്കുകളെടുത്താല്‍ രഹാനെയെ ആറു തവണ പുറത്താക്കാന്‍ ബ്രോഡിനായിട്ടുണ്ട്. പലപ്പോഴും ക്യാച്ച് സമ്മാനിച്ചായിരുന്നു രഹാനെയുടെ മടക്കം. ഇത്തവണ ബ്രോഡിനെതിരേ അദ്ദേഹം വിജയം കൊയ്യുമോയെന്നാണ് ഉറ്റുനോക്കുന്നത്. ആദ്യ ടെസ്റ്റില്‍ ബ്രോഡ് കാര്യമായ ഇംപാക്ടുണ്ടാക്കിയിരുന്നില്ല. ഒരു വിക്കറ്റ് മാത്രമേ പേസര്‍ക്കു ലഭിച്ചിരുന്നുള്ളൂ.
രഹാനെയെ സംബന്ധിച്ച് ഏറെ നിര്‍ണായകം കൂടിയാണ് ലോര്‍ഡ്‌സ് ടെസ്റ്റ്. കാരണം കരിയറിലെ മോശം ഫോമിലൂടെ കടന്നുപോവുന്ന അദ്ദേഹത്തിനു ടീമില്‍ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ മികച്ചൊരു ഇന്നിങ്‌സ് കളിക്കേണ്ടത് അനിവാര്യമാണ്. ഇല്ലെങ്കില്‍ രഹാനെയെ പുറത്തിരുത്താന്‍ ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരായേക്കും.

 ജോ റൂട്ട് x ജെയിംസ് ആന്‍ഡേഴ്‌സന്‍

ജോ റൂട്ട് x ജെയിംസ് ആന്‍ഡേഴ്‌സന്‍

ആദ്യ ടെസ്റ്റില്‍ ഇംഗ്ലീഷ് ബാറ്റിങിന്റെ അമരക്കാരനായ ക്യാപ്റ്റന്‍ ജോ റൂട്ടും ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ച ജസ്പ്രീത് ബുംറയും തമ്മിലുള്ള ഏറ്റുമുട്ടലാണ് മൂന്നാം ടെസ്റ്റിലെ മറ്റൊരു പ്രധാന ആകര്‍ഷണം. നോട്ടിങ്ഹാമില്‍ ആദ്യ ഇന്നിങ്‌സില്‍ 64ഉം രണ്ടാമന്നിങ്‌സില്‍ 109ഉം റണ്‍സ് റൂട്ട് അടിച്ചെടുത്തിരുന്നു. മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തിനായിരുന്നു. ബുംറയാവട്ടെ ഒന്നാമിന്നിങ്‌സില്‍ നാലും രണ്ടാമിന്നിങ്‌സില്‍ അഞ്ചുമടക്കം ഒമ്പത് വിക്കറ്റുകള്‍ കൊയ്തിരുന്നു.
രണ്ടാമിന്നിങ്‌സില്‍ റൂട്ടിന്റെ വിലപ്പെട്ട വിക്കറ്റ് വീഴ്ത്തിയതും ബുംറയായിരുന്നു. ലോര്‍ഡ്‌സില്‍ റൂട്ടിനെ നേരത്തേ പുറത്താക്കുകയെന്നതാവും ബുംറയ്ക്കു മുന്നിലുള്ള ദൗത്യം. ഇതിനു സാധിച്ചാല്‍ മാത്രമേ ടെസ്റ്റില്‍ ഇന്ത്യക്കു മേല്‍ക്കൈ നേടാന്‍ സാധിക്കുകയുള്ളൂ.

Story first published: Wednesday, August 11, 2021, 13:25 [IST]
Other articles published on Aug 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+