Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 'ലോര്‍ഡ്‌സില്‍ ഇന്ത്യ ജയിച്ചാല്‍ ഇംഗ്ലണ്ടിനെ വൈറ്റ്‌വാഷ് ചെയ്യും'- ബ്രാഡ് ഹോഗ്

സിഡ്‌നി: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് നാളെ ലോര്‍ഡ്‌സില്‍ ആരംഭിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ് മുന്നിലുള്ളത്. ലോര്‍ഡ്‌സിലെ സാഹചര്യത്തില്‍ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കുക എന്നത് തന്നെയാണ് ഇന്ത്യക്ക് മുന്നിലുള്ള പ്രധാന പ്രശ്‌നം. പേസ് ബൗളിങ് നിര തിളങ്ങാന്‍ കെല്‍പ്പുള്ളവരാണെങ്കിലും സീനിയര്‍ ബാറ്റ്‌സ്മാന്മാരുടെ പ്രകടനം കണ്ടറിയണം. ലോര്‍ഡ്‌സില്‍ 30ന് മുകളില്‍ ശരാശരിയുള്ള നിലവിലെ ഇന്ത്യയുടെ ഏക പ്രമുഖ ബാറ്റ്‌സ്മാന്‍ അജിന്‍ക്യ രഹാനെയാണ്.

ഇപ്പോഴിതാ ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യ ജയിച്ചാല്‍ ഇംഗ്ലണ്ടിനെ വൈറ്റ് വാഷ് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ്. ലോര്‍ഡ്‌സിലെ സാഹചര്യത്തിലെ ജയം വളരെ പ്രധാനപ്പെട്ടതാണെന്നാണ് ഹോഗ് വിലയിരുത്തിയത്. 'പേപ്പറില്‍ ഇന്ത്യയാണ് ഇംഗ്ലണ്ടിനെക്കാള്‍ മികച്ച ടീം. ഈ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുന്നത് ലോര്‍ഡ്‌സിലെ മത്സരത്തിലാണ്. ഇന്ത്യക്ക് ലോര്‍ഡ്‌സില്‍ ജയിക്കാനായാല്‍ ഇംഗ്ലണ്ടിനെ വൈറ്റ് വാഷ് ചെയ്യാനുള്ള സാധ്യത കൂടുതലാണ്. തോറ്റാല്‍ ഇന്ത്യയുടെ സാധ്യതകള്‍ മങ്ങും.പരമ്പരയിലെ വലിയ മത്സരമാണിത്'-ബ്രാഡ് ഹോഗ് പറഞ്ഞു.

indvsengtest

ആദ്യ മത്സരം സമനിലയിലാണ് അവസാനിച്ചത്. അതിനാല്‍ത്തന്നെ രണ്ടാം മത്സരത്തില്‍ ജയിക്കുന്ന ടീമിന് അഞ്ച് മത്സര പരമ്പരയില്‍ മുന്നിലെത്താനാവും. ഇംഗ്ലണ്ടിനെ സംബന്ധിച്ച് തട്ടകത്തില്‍ പരമ്പര കൈവിടാതിരിക്കാന്‍ രണ്ടാം മത്സരത്തിലെ ജയം വളരെ നിര്‍ണ്ണായകമാണ്. ലോര്‍ഡ്‌സിലെ ഇതുവരെയുള്ള ഇന്ത്യയുടെ ബാറ്റിങ് പ്രകടനം വളരെ ദയനീയമായതിനാല്‍ ഇത്തവണ അത്ഭുതം തന്നെ പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു.

ലോര്‍ഡ്‌സില്‍ ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി ഇംഗ്ലണ്ട് ബൗളര്‍മാരുടെ കരുത്താണെന്നും ഹോഗ് അഭിപ്രായപ്പെട്ടു. 'ജെയിംസ് ആന്‍ഡേഴ്‌സണിന്റെ ബൗളിങ്ങാണ് ഇന്ത്യക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. രണ്ട് ഭാഗത്തേക്കും പന്ത് സ്വിങ് ചെയ്യിക്കാനുള്ള മികവ് ആന്‍ഡേഴ്‌സനുണ്ട്. നേരിടുന്നതിനെക്കാള്‍ കൂടുതല്‍ ഇന്ത്യ ഒഴിവാക്കുന്ന പന്തുകളായിരിക്കും കൂടുതല്‍. ഇന്‍സ്വിങ് പന്തുകള്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ആശങ്കയുണ്ടാക്കും'-ഹോഗ് പറഞ്ഞു.

അവസാനമായി ലോര്‍ഡ്‌സില്‍ കളിച്ചപ്പോള്‍ രണ്ട് ഇന്നിങ്‌സിലും ഇന്ത്യയുടെ പ്രകടനം ദയനീയമായിരുന്നു. 107,130 എന്നിങ്ങനെയായിരുന്നു ഇന്ത്യയുടെ രണ്ട് ഇന്നിങ്‌സിലെ സ്‌കോര്‍. ആന്‍ഡേഴ്‌സന്‍ ഒമ്പത് വിക്കറ്റാണ് അന്ന് ലോര്‍ഡ്‌സില്‍ നേടിയത്. ഇന്ത്യയുടെ പേസ് നിര കരുത്തുറ്റതാണെങ്കിലും ബാറ്റിങ് നിരയുടെ പ്രകടനം കണ്ടറിയണം.

Story first published: Wednesday, August 11, 2021, 16:22 [IST]
Other articles published on Aug 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+