For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇന്ത്യക്ക് തകര്‍ക്കാന്‍ അഞ്ച് റെക്കോഡുകള്‍, കപിലിനെ മറികടക്കാന്‍ ഇഷാന്തിന് അവസരം

ലോര്‍ഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് നാളെ ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീം വലിയ പ്രതീക്ഷയിലാണ്. ഒന്നാം ടെസ്റ്റില്‍ വിജയത്തോടടുത്ത ഇന്ത്യയെ മഴയാണ് സമനിലയിലേക്കൊതുക്കിയത്. ഈ അവസരത്തില്‍ ജയം സ്വന്തമാക്കി പരമ്പരയില്‍ മുന്നിലെത്താനുള്ള അവസരമാണ് രണ്ടാം ടെസ്റ്റിലുള്ളത്. കരുത്തുറ്റ താരനിരയുമായി ഇറങ്ങുന്ന ഇന്ത്യക്ക് 14 വര്‍ഷത്തെ ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാനുള്ള അവസരമാണ് മുന്നിലുള്ളത്.

1

വിരാട് കോലിയെ സംബന്ധിച്ച് ഇംഗ്ലണ്ടില്‍ പരമ്പര നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ നായകനെന്ന റെക്കോഡിലേക്കും എത്തിപ്പെടാനാവും. ലോര്‍ഡ്‌സ് മൈതാനം ഇന്ത്യക്ക് വലിയ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത പിച്ചാണ്. അതിനാല്‍ത്തന്നെ കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പവുമല്ല. എങ്കിലും രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഇറങ്ങുമ്പോള്‍ അഞ്ച് ചരിത്ര റെക്കോഡുകള്‍ മറികടക്കാന്‍ ഇന്ത്യക്ക് മുന്നില്‍ അവസരമുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

Also Read: INDvENG: ലോര്‍ഡ്‌സിലെ വിജയിയെ തീരുമാനിക്കുക 3 പോരാട്ടങ്ങള്‍! ഏതൊക്കെയെന്നറിയാം

ഇന്ത്യയുടെ ലോര്‍ഡ്‌സിലെ ഉയര്‍ന്ന ടോട്ടല്‍

ഇന്ത്യയുടെ ലോര്‍ഡ്‌സിലെ ഉയര്‍ന്ന ടോട്ടല്‍

ലോര്‍ഡ്‌സിലെ നിലവിലെ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ കണക്കുകള്‍ വളരെ ദയനീയമാണ്. വിരാട് കോലി,ചേതേശ്വര്‍ പുജാര,കെ എല്‍ രാഹുല്‍ എന്നിവരുടെ ലോര്‍ഡ്‌സിലവെ ശരാശരി 30ല്‍ താഴെയാണ്. പ്രധാന ബാറ്റ്‌സ്മാന്‍മാരില്‍ അജിന്‍ക്യ രഹാനെക്ക് മാത്രമാണ് 35 മുകളില്‍ ശരാശരിയുള്ളത്. 1990ല്‍ ഇന്ത്യ നേടിയ 454 റണ്‍സാണ് ലോര്‍ഡ്‌സിലെ ഇന്ത്യയുടെ ഉയര്‍ന്ന ഇന്നിങ്‌സ് ടോട്ടല്‍. ഈ റെക്കോഡ് തകര്‍ക്കാന്‍ ഇന്ത്യക്ക് മുന്നില്‍ അവസരമുണ്ട്. രോഹിത് ശര്‍മ ലോര്‍ഡ്‌സില്‍ കളിക്കുന്ന ആദ്യ ടെസ്റ്റാണിത്. ഇന്ത്യയുടെ സീനിയര്‍ നിരയും മധ്യനിരയും അവസരത്തിനൊത്ത് ഉയര്‍ന്നാല്‍ ഇന്ത്യയുടെ ലോര്‍ഡ്‌സിലെ ഉയര്‍ന്ന ഇന്നിങ്‌സ് ടോട്ടലെന്ന റെക്കോഡ് തിരുത്താന്‍ സാധിച്ചേക്കും.

Also Read: ടെസ്റ്റില്‍ കോലിയുടെ സുവര്‍ണകാലം എപ്പോള്‍? കരിയര്‍ നാലാക്കിയാല്‍ ഇങ്ങനെയിരിക്കും

ഇഷാന്ത് ശര്‍മയുടെ ബൗളിങ് റെക്കോഡ് തകര്‍ക്കാം

ഇഷാന്ത് ശര്‍മയുടെ ബൗളിങ് റെക്കോഡ് തകര്‍ക്കാം

ഒരു ഇന്നിങ്‌സിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം എന്ന റെക്കോഡ് ഇഷാന്ത് ശര്‍മയുടെ പേരിലാണ്. 2014ലെ പരമ്പരയില്‍ ലോര്‍ഡ്‌സില്‍ ഏഴ് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ആദ്യ മത്സരത്തില്‍ അവസരം ലഭിക്കാതിരുന്ന ഇഷാന്തിന് രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്തുമോയെന്ന് കണ്ടറിയണം. പരിചയസമ്പത്തിന്റെ കരുത്തില്‍ ഇഷാന്തിന് അവസരം ലഭിക്കാനാണ് സാധ്യത. ആദ്യ മത്സരത്തില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ ഒമ്പത് വിക്കറ്റുകള്‍ ജസ്പ്രീത് ബുംറ വീഴ്ത്തിയിരുന്നു.

Also Read: IND vs ENG:'കുംബ്ലെയെ പുറത്തിരുത്തി ഹര്‍ഭജന് ഇടം നല്‍കിയിട്ടുണ്ട്', അശ്വിനെക്കുറിച്ച് മുന്‍ ഇന്ത്യന്‍ താരം

2

മുഹമ്മദ് ഷമി,മുഹമ്മദ് സിറാജ് എന്നിവരും ഭേദപ്പെട്ട ബൗളിങ് പ്രകടനമാണ് നടത്തിയത്. അതിനാല്‍ത്തന്നെ ഇവരിലാര്‍ക്കെങ്കിലും ഇഷാന്തിന്റെ ലോര്‍ഡ്‌സിലെ വ്യക്തിഗത പ്രകടത്തിന്റെ റെക്കോഡ് തകര്‍ക്കാന്‍ അവസരമുണ്ട്. ലോര്‍ഡ്‌സിലെ പന്ത് നന്നായി സ്വിങ് ചെയ്യുന്ന സാഹചര്യത്തില്‍ ഇഷാന്തിന്റെ റെക്കോഡ് മറികടക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോയെന്ന് കണ്ടറിയാം.

Also Read: പടിയിറങ്ങാനൊരുങ്ങി രവി ശാസ്ത്രിയും സംഘവും, ടി20 ലോകകപ്പിന് ശേഷം തുടരില്ല, റിപ്പോര്‍ട്ട്

കപിലിനെയും ബിഷന്‍ സിങ്ങിനെയും ഇഷാന്തിന് മറികടക്കാം

കപിലിനെയും ബിഷന്‍ സിങ്ങിനെയും ഇഷാന്തിന് മറികടക്കാം

ലോര്‍ഡ്‌സില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ താരമെന്ന റെക്കോഡ് ബിഷന്‍ സിങ് ബേദി,കപില്‍ ദേവ് എന്നിവരുടെ പേരിലാണ്. ഇരുവരും 17 വിക്കറ്റുകള്‍ വീതം ലോര്‍ഡ്‌സില്‍ വീഴ്ത്തിയിട്ടുണ്ട്. ഈ റെക്കോഡ് തകര്‍ക്കാന്‍ ഇഷാന്തിന് അവസരമുണ്ട്. നിലവില്‍ 12 വിക്കറ്റുകള്‍ ലോര്‍ഡ്‌സില്‍ ഇഷാന്ത് വീഴ്ത്തിയിട്ടുണ്ട്. ആറ് വിക്കറ്റുകള്‍ കൂടി നേടാനായാല്‍ ഇഷാന്തിന് ഈ റെക്കോഡില്‍ തലപ്പത്തെത്താം. നേരത്തെ അഞ്ച് വിക്കറ്റ് പ്രകടനം ലോര്‍ഡ്‌സില്‍ നടത്തിയിട്ടുള്ളതിനാല്‍ ചരിത്ര നേട്ടത്തിലേക്കെത്താന്‍ അദ്ദേഹത്തിന് സാധിച്ചേക്കും.

Also Read: IND vs ENG: ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് നിരക്ക് 'മുട്ടിടിക്കും', മുന്‍ കണക്കുകള്‍ ദയനീയം

വിനോദ് മങ്കാദിന്റെ റെക്കോഡും തകര്‍ക്കാം

വിനോദ് മങ്കാദിന്റെ റെക്കോഡും തകര്‍ക്കാം

ലോര്‍ഡ്‌സിലെ ഇന്ത്യക്കാരന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് വിനോദ് മങ്കാദിന്റെ പേരിലാണ്. 1952ല്‍ 184 റണ്‍സാണ് അദ്ദേഹം നേടിയത്. ഈ റെക്കോഡ് തകര്‍ക്കാന്‍ ഇന്ത്യയുടെ ആര്‍ക്കെങ്കിലും സാധിക്കുമോയെന്ന് കണ്ടറിയാം. വിരാട് കോലി,ചേതേശ്വര്‍ പുജാര,കെ എല്‍ രാഹുല്‍ എന്നിവര്‍ക്കൊന്നും ലോര്‍ഡ്‌സില്‍ മികച്ച ബാറ്റിങ് റെക്കോഡില്ല. അതിനാല്‍ത്തന്നെ വിനോദിന്റെ റെക്കോഡ് മറികടക്കുക എളുപ്പമല്ല. രോഹിത് ശര്‍മയുടെ ലോര്‍ഡ്‌സിലെ ആദ്യ ടെസ്റ്റ് മത്സരമാണ്. അതിനാല്‍ റെക്കോഡ് തകര്‍ക്കാനുള്ള അവസരം അദ്ദേഹത്തിന് മുന്നിലുണ്ട്. ആദ്യ മത്സരത്തില്‍ കെ എല്‍ രാഹുലായിരുന്നു (110) ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

Also Read: IND vs ENG: പരിക്കില്‍ വലഞ്ഞ് ഇന്ത്യ, രണ്ടാം ടെസ്റ്റില്‍ ശര്‍ദുല്‍ കളിച്ചേക്കില്ല, ഇഷാന്ത് തിരിച്ചെത്തിയേക്കും

ദിലീപ് വെങ്‌സര്‍ക്കാരിനെ മറികടക്കാം

ദിലീപ് വെങ്‌സര്‍ക്കാരിനെ മറികടക്കാം

ലോര്‍ഡ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരം ദിലീപ് വെങ്‌സര്‍ക്കാരാണ്. 1979-1980 കാലയളവില്‍ 508 റണ്‍സാണ് അദ്ദേഹം ലോര്‍ഡ്‌സില്‍ നേടിയത്. നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ ഇത് മറികടക്കാന്‍ കെല്‍പ്പുള്ളത് അജിന്‍ക്യ രഹാനെക്ക് മാത്രമാണ്. 139 റണ്‍സാണ് രഹാനെയുടെ പേരിലുള്ളത്. രണ്ട് ഇന്നിങ്‌സിലും ഇരട്ട സെഞ്ച്വറി പ്രകടനം നടത്താനായാല്‍ രഹാനെക്ക് ഈ റെക്കോഡ് തകര്‍ക്കാനായേക്കും. നിലവിലെ സാഹചര്യത്തില്‍ ഈ റെക്കോഡ് മറികടക്കാനുള്ള സാധ്യത വളരെ കുറവാണ്.

Story first published: Wednesday, August 11, 2021, 15:54 [IST]
Other articles published on Aug 11, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+