For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG:'കുംബ്ലെയെ പുറത്തിരുത്തി ഹര്‍ഭജന് ഇടം നല്‍കിയിട്ടുണ്ട്', അശ്വിനെക്കുറിച്ച് മുന്‍ ഇന്ത്യന്‍ താരം

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മുന്നില്‍ വിജയിക്കാനുള്ള അവസരം ഉണ്ടായിരുന്നെങ്കിലും മഴ വില്ലനായതോടെ മത്സരം സമനിലയില്‍ കലാശിച്ചു. ഇന്ത്യ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടിയപ്പോഴും സീനിയര്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിന് ഇടം നല്‍കാത്തത് വലിയ ചര്‍ച്ചയായിരുന്നു. ഒരു സ്പിന്നറെയും നാല് പേസറെയും പരിഗണിച്ച് ഇന്ത്യ ഇറങ്ങിയപ്പോള്‍ അശ്വിനെ മറികടന്ന് രവീന്ദ്ര ജഡേജയാണ് ടീമില്‍ ഇടം പിടിച്ചത്.

1

അശ്വിന്റെ മികച്ച ബൗളിങ് പ്രകടനങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹത്തെ ഒഴിവാക്കിയ നടപടിയെ വിമര്‍ശിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. കൂടുതല്‍ ആളുകളും അശ്വിനെ ഒഴിവാക്കിയതിനെ വിമര്‍ശിച്ചപ്പോള്‍ അതില്‍ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വെങ്കടാപതി രാജു. അനില്‍ കുംബ്ലെയെ ഒഴിവാക്കി ഹര്‍ഭജന്‍ സിങ്ങിനെ സൗരവ് ഗാംഗുലി ടീമിലേക്ക് പരിഗണിച്ചത് ചൂണ്ടിക്കാട്ടിയതാണ് രാജു അശ്വിനെ ഒഴിവാക്കിയതിനെ ന്യായീകരിച്ചത്.

Also Read: IND vs ENG: ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് നിരക്ക് 'മുട്ടിടിക്കും', മുന്‍ കണക്കുകള്‍ ദയനീയം

2

'ക്രിക്കറ്റിനെ നിരീക്ഷിക്കുന്ന ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായമാണുള്ളത്. 400 വിക്കറ്റിന് മുകളില്‍ നേടിയ ഒരാള്‍ക്ക് അവസരം ലഭിക്കാതിരുന്നാല്‍ ചോദ്യം ഉയരുന്നത് സ്വാഭാവികം മാത്രമാണ്. ഇപ്പോള്‍ത്തന്നെ അത് ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ടീം മാനേജ്‌മെന്റ് മികച്ചത് നോക്കിയാണ് തിരഞ്ഞെടുത്തത്. ഇംഗ്ലണ്ട് ഒരു സ്പിന്നറെപ്പോലും പരിഗണിക്കാതെ ഇറങ്ങിയപ്പോള്‍ നാല് പേസറെയും ഒരു സ്പിന്നറെയുമാണ് ഇന്ത്യ പരിഗണിച്ചത്.

Also Read: IND vs ENG: പരിക്കില്‍ വലഞ്ഞ് ഇന്ത്യ, രണ്ടാം ടെസ്റ്റില്‍ ശര്‍ദുല്‍ കളിച്ചേക്കില്ല, ഇഷാന്ത് തിരിച്ചെത്തിയേക്കും

3

അശ്വിനെ ഒഴിവാക്കിയത് സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ജഡേജ ഓള്‍റൗണ്ടറെന്ന നിലയില്‍ മികച്ച് നില്‍ക്കുന്നതിനാലാണ് ടീമിലേക്കെത്തിയത്. ഹര്‍ഭജന്‍ സിങ് മികച്ച പ്രകടനം നടത്തിയിരുന്നപ്പോള്‍ അനില്‍ കുംബ്ലെയെ പുറത്തിരുത്തി സൗരവ് ഗാംഗുലി ഹര്‍ഭജനെ കളിപ്പിച്ചിട്ടുണ്ട്. അശ്വിന്‍ പ്ലേയിങ് 11ല്‍ ഇടം പിടിക്കണമായിരുന്നുവെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കാരണം അവന്‍ വിക്കറ്റ് നേടാന്‍ കെല്‍പ്പുള്ള ബൗളറാണ്'-വെങ്കടാപതി രാജു പറഞ്ഞു.

Also Read: INDvENG: ലോര്‍ഡ്‌സ് പിടിക്കാന്‍ ഇന്ത്യയും ഇംഗ്ലണ്ടും- രണ്ടാമങ്കത്തിലും മഴ വില്ലനാവുമോ? എല്ലാമറിയാം

4

രണ്ടാം ടെസ്റ്റില്‍ അശ്വിനെ പരിഗണിക്കാന്‍ ഇന്ത്യ തയ്യാറാവുമോയെന്ന് കണ്ടറിയണം. ലോര്‍ഡ്‌സില്‍ ഒരു ടെസ്റ്റ് മാത്രം കളിച്ചിട്ടുള്ള അശ്വിന്‍ ഭേദപ്പെട്ട ബാറ്റിങ് പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും ഒരു വിക്കറ്റ് പോലും നേടിയിട്ടില്ല. ജഡേജ മൂന്ന് വിക്കറ്റും ഭേദപ്പെട്ട ബാറ്റിങ് പ്രകടനവും നടത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രണ്ടാം മത്സരത്തിലും ജഡേജക്ക് മുന്‍തൂക്കം ലഭിക്കാനാണ് സാധ്യത.

Also Read: 2023 ലോകകപ്പ്: ഇന്ത്യ ഇവരെ കൈവിടരുത്- കോലി പിന്തുണയ്‌ക്കേണ്ട താരങ്ങളെ അറിയാം

5

Also Read: എന്‍സിഎക്ക് പുതിയ തലവനെത്തേടി ബിസിസിഐ; ദ്രാവിഡ് ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്കോ?

വിരാട് കോലി-ജെയിംസ് ആന്‍ഡേഴ്‌സന്‍ നേര്‍ക്കുനേര്‍ പോരാട്ടത്തെക്കുറിച്ചും രാജു പ്രതികരിച്ചു. 'നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനും ബൗളറും തമ്മിലുള്ള പോരാട്ടമാണിത്. 2014ല്‍ കോലിയെ ആന്‍ഡേഴ്‌സന്‍ നാല് തവണ പുറത്താക്കി. അടുത്ത പര്യടനത്തില്‍ കോലിക്കെതിരേ മികവ് കാട്ടാന്‍ ആന്‍ഡേഴ്‌സനായില്ല. ഇത്തരത്തിലുള്ള കളികള്‍ തുടരുക തന്നെ ചെയ്യും. നേരിടുന്ന ആദ്യ പന്തില്‍ കാര്യമായൊന്നും ചെയ്യാനാവില്ല.90കളില്‍ അത് സച്ചിനും ഷെയ്ന്‍ വോണും തമ്മിലായിരുന്നു. ചാമ്പ്യന്മാര്‍ തിരിച്ചുവരവ് നടത്തുക തന്നെ ചെയ്യും'-രാജു കൂട്ടിച്ചേര്‍ത്തു. ഒന്നാം ടെസ്റ്റില്‍ ഗോള്‍ഡന്‍ ഡെക്കായാണ് കോലി പുറത്തായത്.

Story first published: Wednesday, August 11, 2021, 13:09 [IST]
Other articles published on Aug 11, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+