Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്‍സിഎക്ക് പുതിയ തലവനെത്തേടി ബിസിസിഐ; ദ്രാവിഡ് ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്കോ?

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡ് എത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തിപ്പെടുത്തി ബിസിസിഐ. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തല്‍വന്‍ സ്ഥാനത്തേക്ക് ബിസിസി ഐ അപേക്ഷ ക്ഷണിച്ചതോടെയാണ് ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകസ്ഥാനത്തേക്ക് എത്തുന്നതായുള്ള അഭ്യൂഹങ്ങള്‍ എത്തിയത്. 2019 ജൂലൈ മുതല്‍ മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായിരുന്ന രാഹുല്‍ ദ്രാവിഡായിരുന്നു എന്‍സിഎയുടെ തലപ്പത്തുണ്ടായിരുന്നു. ഇപ്പോള്‍ പെട്ടെന്ന് ദ്രാവിഡ് ഈ പദവി ഒഴിയുന്നത് ഇന്ത്യയുടെ മുഖ്യ പരിശീലകനാവാന്‍ വേണ്ടിയാണെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.

1

ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പോടെ ഇന്ത്യയുടെ മുഖ്യ പരിശീലകസ്ഥാനത്ത് നിന്ന് രവി ശാസ്ത്രി പടിയിറങ്ങിയേക്കും. ഇതുവരെ ഇന്ത്യക്ക് ഐസിസി ട്രോഫി നേടിക്കൊടുക്കാന്‍ ശാസ്ത്രിക്കായിട്ടില്ല. ഒരു തവണ അദ്ദേഹത്തിന്റെ പരിശീലക കാലാവധി നീട്ടിക്കൊടുത്തതാണ്. അതിനാല്‍ത്തന്ന ഇനിയും രവി ശാസ്ത്രിക്ക് അത്തരമൊരു പരിഗണന ലഭിച്ചേക്കില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ അടുത്ത പരിശീലകനായി ഏറ്റവും കൂടുതല്‍ ഉയര്‍ന്ന് കേള്‍ക്കുന്നത് ദ്രാവിഡിന്റെ പേരാണ്.

Also Read: INDvENG: കോലിയെ കാത്തിരിക്കുന്നത് മറ്റൊരു ഡെക്ക്! ഈ കണക്കുകളെ ഭയക്കണം

2

ഇക്കഴിഞ്ഞ അവസാന ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യയുടെ പരിശീലകസ്ഥാനത്ത് ദ്രാവിഡായിരുന്നു. ഏകദിന പരമ്പര അലമാരയിലെത്തിക്കാന്‍ ദ്രാവിഡിന് സാധിച്ചു. എന്നാല്‍ ഇന്ത്യന്‍ താരങ്ങളില്‍ കോവിഡ് പടര്‍ന്നുപിടിച്ചതോടെ ടി20 പരമ്പര സ്വന്തമാക്കാനായില്ല. പരിശീലകനെന്ന നിലയില്‍ ഐപിഎല്ലിലടക്കം ഇതിനോടകം മികവ് കാട്ടാന്‍ ദ്രാവിഡിനായിട്ടുണ്ട്. ഇന്ത്യ അണ്ടര്‍ 19 ടീമിനെ ലോകകപ്പ് കിരീടം ചൂടിച്ച പരിശീലകനാണ് അദ്ദേഹം. കൂടാതെ ഇന്ത്യ എ ടീമിന്റെ പരിശീലകനായും ദ്രാവിഡ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Also Read: എവിടെ ധോണി? റിഷഭ് പന്ത് വരെ ലിസ്റ്റില്‍!- ഇന്ത്യയുടെ ഓള്‍ടൈം ടോപ്പ് 10 ബാറ്റ്‌സ്മാന്‍മാര്‍

3

അതേ സമയം കാലാവധി കഴിഞ്ഞതിനാല്‍ മാത്രമാണ് പുതിയ പരിശീലകനായുള്ള അപേക്ഷ ക്ഷണിച്ചതെന്നും ദ്രാവിഡിന് വീണ്ടും ഈ സ്ഥാനത്തേക്ക് അപേക്ഷിക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യക്കായി 25 ടെസ്റ്റ് കളിച്ചവരും അഞ്ച് വര്‍ഷത്തെ അന്താരാഷ്ട്ര,ഇന്ത്യ എ,ഇന്ത്യ അണ്ടര്‍ 19,ഐപിഎല്‍ പരിശീലക അനുഭവസമ്പത്തുള്ളവര്‍ക്കുമാണ് അപേക്ഷിക്കാനാവുന്നത്.

Also Read: INDvENG: പറയും, പിന്നെ ചിന്തിക്കും; നിങ്ങളുടെ ലൊക്കേഷന്‍ അറിയണം!- മഞ്ജരേക്കര്‍ക്കു ട്രോള്‍

4

ഇന്ത്യയുടെ ഭാവി താരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ എന്‍സിഎയുടെ പങ്ക് വലുതാണ്. കൂടാതെ പരിക്കേറ്റ താരങ്ങളെ കായിക ക്ഷമതയിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികളും എന്‍സിഎയുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. അതിനാല്‍ത്തന്നെ വലിയ അനുഭവസമ്പത്തുള്ള ഒരാള്‍ത്തന്നെ ഈ സ്ഥാനത്തേക്ക് വരേണ്ടതായുണ്ട്.

Also Read: INDvENG: പുജാര 'പ്രതിമ'യെന്ന്! വിക്കറ്റെടുക്കുക എളുപ്പം-പകരക്കാരനെ നിര്‍ദേശിച്ച് മുന്‍ ഓസീസ് താരം

5

Also Read: 62ന് ഓള്‍ഔട്ട്! ഓസീസിന്റെ മാനംപോയി- ബംഗ്ലാ കടുവകള്‍ കുറിച്ചത് ചരിത്രവിജയം

നേരത്തെ രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകസ്ഥാനത്തേക്കെത്തുമെന്ന റിപ്പോര്‍ട്ട് വന്നപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം വസിം ജാഫറടക്കം തീരുമാനത്തോട് വിയോജിപ്പ് അറിയിച്ചിരുന്നു. ഇന്ത്യയുടെ യുവതാരങ്ങളെ വളര്‍ത്തുന്നതില്‍ ദ്രാവിഡിന് നിര്‍ണ്ണായക പങ്കുള്ളതിനാല്‍ അദ്ദേഹം എന്‍സിഎ തലവനായി തുടരുന്നതാണ് നല്ലതെന്നായിരുന്നു ജാഫര്‍ അഭിപ്രായപ്പെട്ടത്. എന്തായാലും വരും ദിവസങ്ങളില്‍ ഇക്കാര്യങ്ങളിലെല്ലാം വ്യക്തവരുമെന്നുറപ്പാണ്.

Story first published: Tuesday, August 10, 2021, 17:59 [IST]
Other articles published on Aug 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+