For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: പുജാര 'പ്രതിമ'യെന്ന്! വിക്കറ്റെടുക്കുക എളുപ്പം-പകരക്കാരനെ നിര്‍ദേശിച്ച് മുന്‍ ഓസീസ് താരം

ബ്രാഡ് ഹോഗിന്റേതാണ് നിര്‍ദേശം

ഇംഗ്ലണ്ടിനെതിരായ ഒന്നം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നിരാശപ്പെടുത്തിയ താരങ്ങളിലൊരാളായിരുന്നു പരിചയസമ്പന്നനായ ചേതേശ്വര്‍ പുജാര. രണ്ടിന്നിങ്‌സുകളിലും അദ്ദേഹത്തില്‍ നിന്നും കാര്യമായ സംഭാവന ടീമിനു ലഭിച്ചിരുന്നില്ല. ഒന്നാമിന്നിങ്‌സില്‍ നാലു റണ്‍സിന് പുറത്തായ പുജാര രണ്ടാമിന്നിങ്‌സില്‍ 12 റണ്‍സെടുത്തു നില്‍ക്കെയാണ് മഴ കളി കവര്‍ന്നത്. ഇതോടെ ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയുമായിരുന്നു.

ഇതോടെ വ്യാഴാഴ്ച ലോര്‍ഡ്‌സില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ പുജാരയെ ഇന്ത്യ മാറ്റിനിര്‍ത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഈ പരമ്പരയില്‍
പുജാരയ്ക്കു പകരം മൂന്നാംനമ്പറില്‍ ഇന്ത്യക്കു മറ്റൊരാളെ നിര്‍ദേശിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്.

 പുജാര 'പ്രതിമ' പോലെ നില്‍ക്കുന്നു

പുജാര 'പ്രതിമ' പോലെ നില്‍ക്കുന്നു

ഒന്നാം ടെസ്റ്റില്‍ പുജാരയുടെ ബാറ്റിങിനെ ഹോഗ് വിമര്‍ശിച്ചു. ബോള്‍ നന്നായി സ്വിങ് ചെയ്യുന്ന ഇംഗ്ലണ്ടിലെ വിക്കറ്റില്‍ പുജാരയുടെ കാല്‍ മൂവ് ചെയ്യുന്നില്ലെന്നും പ്രതിമ കണക്കെയാണ് അദ്ദേഹം ഷോട്ടിനു ശ്രമിക്കുന്നതെന്നും ഹോഗ് ചൂണ്ടിക്കാട്ടി.
ബോള്‍ മൂവ് ചെയ്യുന്ന ഇവിടുത്തെ പിച്ചുകളില്‍ ഫുട്ട് മൂവ്‌മെന്റ് വളരെ പ്രധാനമാണ്. ഫ്രണ്ട് ഫൂട്ടിലേക്കു കയറി ഷോട്ട് കളിക്കാന്‍ ശ്രമിക്കണം. ഒരു താറാവിനെപ്പോലെ പുജാര ക്രീസില്‍ ഇളകാതെ നില്‍ക്കുകയാണ്. ഇതു കാരണം ബൗളര്‍മാര്‍ക്കു അദ്ദേഹത്തെ പുറത്താക്കുക കൂടുതല്‍ എളുപ്പവുമായിരിക്കും. ഒരുപാട് തവണ ബാറ്റില്‍ എഡ്ജ് ചെയ്ത് പുജാര പുറത്താവാന്‍ സാധ്യത കൂടുതലാണെന്നും ഹോഗ് നിരീക്ഷിച്ചു.

 സൂര്യ കളിക്കട്ടെ

സൂര്യ കളിക്കട്ടെ

പുജാരയ്ക്കു പകരം ഇന്ത്യക്കു വേണ്ടി മൂന്നാം നമ്പറില്‍ പുതുമുഖമായ സൂര്യകുമാര്‍ യാദവ് കളിക്കുന്നതാണ് നല്ലതെന്നു ഹോഗ് അഭിപ്രായപ്പെട്ടു. നോട്ടിങ്ഹാം ടെസ്റ്റില്‍ രാഹുലിന്റെ പ്രകടനം മികച്ചതായിരുന്നു. അതുകൊണ്ടു തന്നെ പുജാരയെക്കുറിച്ച് ഇന്ത്യ ആശങ്കപ്പെടേണ്ടതില്ല. കണ്‍കഷനെ തുടര്‍ന്നു ആദ്യ ടെസ്റ്റില്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ ഇന്ത്യക്കു നഷ്ടമായിരുന്നു.
രണ്ടാം ടെസ്റ്റിലും രോഹിത് ശര്‍മ- രാഹുല്‍ ജോടി തന്നെ ഓപ്പണര്‍മാരായി തുടരുന്നതാവും ഉചിതം. മൂന്നാം നമ്പറില്‍ പുജാരയെ ഒഴിവാക്കി സൂര്യകുമാറിനെ ഇന്ത്യക്കു പരീക്ഷിച്ചു നോക്കാവുന്നതാണെന്നും ഹോഗ് ചൂണ്ടിക്കാട്ടി.

 അഗ്രസീവ് ബാറ്റിങ്

അഗ്രസീവ് ബാറ്റിങ്

സൂര്യകൂമാറിന്റെ സാന്നിധ്യം ഇന്ത്യന്‍ ബാറ്റിങില്‍ കൂടുതല്‍ വൈവിധ്യം നല്‍കും. കാരണം വളരെ അഗ്രസീവായി, ഒഴുക്കോടെ ബാറ്റ് ചെയ്യുന്ന ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍. മറ്റുള്ളവരെ അപേക്ഷിച്ച് കളിയെ വളരെ വ്യത്യസ്തമായി സമീപിക്കുന്ന താരം കൂടിയാണ് അദ്ദേഹം. ഇതു ഇംഗ്ലീഷ് ബൗളര്‍മാരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയും അവരുടെ ലൈനിലും ലെങ്ത്തിലുമെല്ലാം മാറ്റങ്ങള്‍ കൊണ്ടു വരാന്‍ നിര്‍ബന്ധിതരായി തീരുമെന്നും ഹോഗ് അഭിപ്രായപ്പെട്ടു.

 ഇംഗ്ലീഷ് ബൗളിങ് നിര

ഇംഗ്ലീഷ് ബൗളിങ് നിര

ഇംഗ്ലീഷ് ബൗളിങ് നിരയില്‍ അനുഭവസമ്പത്ത് കുറഞ്ഞ ബൗളര്‍മാരായ സാം കറെന്‍, ഓലി റോബിന്‍സണ്‍ എന്നിവര്‍ക്കെതിരേ റണ്ണെടുക്കാന്‍ സൂര്യകുമാറിന് അധികം ബുദ്ധിമുട്ടുണ്ടാവുമെന്നു കരുതുന്നില്ലെന്നും ഹോഗ് പറഞ്ഞു.
ജെയിംസ് ആന്‍ഡേഴ്‌സനും ബ്രാഡ് ഹോഗും ഒരുപാട് അനുഭവസമ്പത്തുള്ള ബൗളര്‍മാരാണ്. എന്നാല്‍ കറെന്‍, റോബിന്‍സണ്‍ എന്നിവര്‍ക്കു അനുഭവസമ്പത്തത് തീരെ കുറവുമാണ്. സൂര്യകുമാറിന് മധ്യനിരയില്‍ കൂടുതലായും നേരിടേണ്ടി വരിക ഇവരെയായിരിക്കും. അവര്‍ക്കെതിരേ നന്നായി കളിക്കാനും അദ്ദേഹത്തിനായേക്കും. പുജാരയ്ക്കു മൂന്നാം നമ്പറില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ കഴിയുന്നില്ലെങ്കില്‍ മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ നല്ലൊരു ഓപ്ഷനാണെന്നും ഹോഗ് കൂട്ടിച്ചേര്‍ത്തു.

 ആദ്യ ടെസ്റ്റ്

ആദ്യ ടെസ്റ്റ്

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കു ഉറച്ച വിജയപ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ വില്ലനായെത്തിയ മഴ ഇംഗ്ലണ്ടിനെ രക്ഷിക്കുകയും ടെസ്റ്റ് സമനിലയിലാക്കുകയുമായിരുന്നു. അഞ്ചാമത്തെയും അവസാനത്തെയും ദിനം ഒമ്പത് വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യക്കു ജയിക്കാന്‍ 152 റണ്‍സ് മാത്രം മതിയായിരുന്നു. പക്ഷെ മഴയെ തുടര്‍ന്നു ഒരോവര്‍ പോലും കളി നടന്നില്ല.
ഒന്നാമിന്നിങ്‌സില്‍ നേടിയ 95 റണ്‍സിന്റെ നിര്‍ണായക ലീഡാണ് മല്‍സരത്തില്‍ ഇന്ത്യക്കു മുന്‍തൂക്കം സമ്മാനിച്ചത്. 209 റണ്‍സായിരുന്നു ഇംഗ്ലണ്ട് ഇന്ത്യക്കു നല്‍കിയ വിജയലക്ഷ്യം.

Story first published: Tuesday, August 10, 2021, 11:40 [IST]
Other articles published on Aug 10, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+