Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

62ന് ഓള്‍ഔട്ട്! ഓസീസിന്റെ മാനംപോയി- ബംഗ്ലാ കടുവകള്‍ കുറിച്ചത് ചരിത്രവിജയം

ഐസിസിയുടെ ടി20 ലോകകപ്പ് ടൂര്‍ണമെന്റ് പടിവാതില്‍ക്കെ എത്തിനില്‍ക്കെ ഓസ്‌ട്രേലിയയെ സംബന്ധിച്ച് കാര്യങ്ങള്‍ അത്ര ശുഭകരമല്ല. ബംഗ്ലാദേശിനെതിരേ അവരുടെ നാട്ടില്‍ നടന്ന ടി20 പരമ്പരയില്‍ നാണംകെട്ട തോല്‍വിയേറ്റുവാങ്ങിയിരിക്കുകയാണ് കംഗാരുപ്പട. അഞ്ചു മല്‍സരങ്ങളുടെ പരമ്പര 4-1നാണ് ബംഗ്ലാ കടുവകള്‍ സ്വന്തമാക്കി. ഓസീസിനെതിരേ ബംഗ്ലാദേശിന്റെ കന്നി പരമ്പര നേട്ടം കൂടിയാണിത്.

ആദ്യ മൂന്നു മല്‍സരങ്ങളിലും ജയിച്ച് നേരത്തേ തന്നെ പരമ്പര കൈക്കലാക്കിയ ബംഗ്ലാദേശ്ല് അവസാനത്തെ കളിയും ജയിച്ച് തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിക്കുകയായിരുന്നു. നാലാം ഏകദിനത്തിലെ ആശ്വാസ ജയം മാത്രമാണ് ഓസീസിന് സമാധാനിക്കാനുള്ളത്. ബംഗ്ലാദേശിന്റെ ബൗളിങ് ആക്രമണത്തിനു മുന്നില്‍ അഞ്ചാം ടി20യിലും ഓസീസിനു മറുപടിയില്ലായിരുന്നു.

 ഏറ്റവും ചെറിയ ടോട്ടല്‍

ഏറ്റവും ചെറിയ ടോട്ടല്‍

ടി20 ഫോര്‍മാറ്റില്‍ തങ്ങളുടെ ഏറ്റവും ചെറിയ ടോട്ടല്‍ കൂടിയാണ് അവസാന മല്‍സരത്തില്‍ ഓസീസിന് കുറിച്ചത്. വെറും 62 റണ്‍സിനു ഓസീസ് കൂടാരംകയറിയിരുന്നു. 60 റണ്‍സിന്റെ ആധികാരിക വിജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്.
123 റണ്‍സെന്ന ചെറിയ വിജയലക്ഷ്യമായിരുന്നു ഓസീസിനു മുന്നിലുണ്ടായിരുന്നത്. പക്ഷെ ഓസീസ് ചീട്ടുകൊട്ടാരം കണക്കം തകര്‍ന്നടിഞ്ഞു. വെറും 13.4 ഓവറില്‍ 62 റണ്‍സിന് അവര്‍ ഓള്‍ഔട്ടാവുകയായിരുന്നു.

 രണ്ടക്കം രണ്ടു പേര്‍ മാത്രം

രണ്ടക്കം രണ്ടു പേര്‍ മാത്രം

ഓസീസ് നിരയില്‍ വെറും രണ്ടു പേര്‍ മാത്രമേ രണ്ടക്ക സ്‌കോര്‍ നേടിയുള്ളൂ. 22 റണ്‍സോടെ ക്യാപ്റ്റനും ഓപ്പണറുമായ മാത്യു വെയ്ഡ് ടീമിന്റെ ടോപ്‌സ്‌കോററായി മാറി. 22 ബോളില്‍ രണ്ടു സിക്‌സറുകളോടെയായിരുന്നു ഇത്.
നാലാമനായി ക്രീസിലെത്തിയ ബെന്‍ മക്‌ഡെര്‍മോട്ടാണ് (17) മറ്റൊരു പ്രധാന സ്‌കോറര്‍. മക്‌ഡെര്‍മോട്ട് 16 ബോളില്‍ ഒരു സിക്‌സറടക്കമായിരുന്നു 17 റണ്‍സെടുത്തത്. ഡാനിയേല്‍ ക്രിസ്റ്റ്യന്‍ (4), മിച്ചെല്‍ മാര്‍ഷ് (4), അലെക്‌സ് ക്യാരി (3), മോയ്‌സസ് ഹെന്റിക്വസ് (3), ആഷ്ടണ്‍ ടേര്‍ണര്‍ (1), ആഷ്ടണ്‍ ഏഗര്‍ (2), നതാന്‍ എല്ലിസ് (1), ആദം സാംപ (4), മിച്ചെല്‍ സ്വെപ്‌സണ്‍ (1*) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ പ്രകടനം.

 സ്റ്റാറായി ഷാക്വിബ്

സ്റ്റാറായി ഷാക്വിബ്

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസന്റെ മാജിക്കല്‍ ബൗളിങാണ് ഓസീസിന്റെ കഥ കഴിച്ചത്. 3.4 ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ ഒമ്പതു റണ്‍സ് മാത്രം വിട്ടുകൊടുത്ത് അദ്ദേഹം നാലു പേരെ പുറത്താക്കി. മൂന്നോവറില്‍ 12 റണ്‍സിന് മൂന്നു വിക്കറ്റുകളെടുത്ത മുഹമ്മദ് സൈഫുദ്ദീന്‍, രണ്ടോവറില്‍ എട്ടു റണ്‍സിനു രണ്ടു പേരെ പുറത്താക്കിയ നസും അഹമ്മദ് എന്നിവര്‍ മികച്ച പിന്തുണയേകി.
ഷാക്വിബാണ് കളിയിലെ താരമായി തിരഞ്ഞടുക്കപ്പെട്ടത്. മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും അദ്ദേഹത്തിനു തന്നെ ലഭിച്ചു.

ബംഗ്ലാദേശ് ഇന്നിങ്‌സ്

ബംഗ്ലാദേശ് ഇന്നിങ്‌സ്

നേരത്തേ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഇന്നിങ്‌സിലും ആര്‍ക്കും ബാറ്റിങില്‍ കാര്യമായ പ്രകടനം നടത്താനായില്ല. അവരുടെ നിരയില്‍ ഒരാള്‍ പോലും 25 റണ്‍സ് തികച്ചില്ല. ഓപ്പണര്‍ മുഹമ്മദ് നയീമാണ് ആതിഥേയരുടെ ടോപ്‌സ്‌കോറര്‍. 23 ബോളില്‍ ഓരോ ബൗണ്ടറിയും സിക്‌സറുമടക്കം താരം നേടിയത് 23 റണ്‍സായിരുന്നു. മറ്റാരും 20 റണ്‍സ് പൂര്‍ത്തിയാക്കിയില്ല. ക്യാപ്റ്റന്‍ മഹമ്മുദുല്ല (19), സൗമ്യ സര്‍ക്കാര്‍ (16), മെഹദി ഹുസൈന്‍ (13), അഫീഫ് ഹുസൈന്‍ (10) എന്നിവരാണ് രണ്ടക്ക സ്‌കോര്‍ നേടിയവര്‍.
ഓസീസിനു വേണ്ടി നതാന്‍ എല്ലിസും ഡാന്‍ ക്രിസ്റ്റിയനും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു. ടേര്‍ണര്‍, ആഗര്‍, സാംപ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടി.

Story first published: Tuesday, August 10, 2021, 11:04 [IST]
Other articles published on Aug 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+