For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എവിടെ ധോണി? റിഷഭ് പന്ത് വരെ ലിസ്റ്റില്‍!- ഇന്ത്യയുടെ ഓള്‍ടൈം ടോപ്പ് 10 ബാറ്റ്‌സ്മാന്‍മാര്‍

ദി ടെലഗ്രാഫാണ് തിരഞ്ഞെടുത്തിരിക്കുന്നത്

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച പത്ത് ബാറ്റ്‌സ്മാന്‍മാരെ തിരഞ്ഞെടുത്തിരിക്കുകയാണ് ദി ടെലഗ്രാഫ്. ഈ പത്തു പേരില്‍ ഏഴു പേരും മുന്‍ താരങ്ങളാണെന്നതാണ് എടുത്തു പറയേണ്ട കാര്യം. നിലവില്‍ ടീമിലുള്ള മൂന്നു പേര്‍ മാത്രമേ ഈ ലിസ്റ്റില്‍ ഇടം നേടിയിട്ടുള്ളൂ.

ഒരു ക്രിക്കറ്റ് പ്രേമി പ്രതീക്ഷിക്കുന്ന എല്ലാ താരങ്ങളും ഈ ലിസ്റ്റിലുണ്ടെന്നത് ശ്രദ്ധേയമാണ്. പക്ഷെ അക്കൂട്ടത്തില്‍ ഒരു വമ്പന്‍ താരം ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നതാണ് ഞെട്ടിക്കുന്ന കാര്യം. ഉറപ്പായിട്ടും ഈ ലിസ്റ്റില്‍ സ്ഥാനമര്‍ഹിച്ചിരുന്ന ഒരാള്‍ കൂടിയാണ് അവഗണിക്കപ്പെട്ടിരിക്കുന്നത്.

 എംഎസ് ധോണിയില്ല

എംഎസ് ധോണിയില്ല

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറും ലോകം കണ്ട ഏറ്റവും മികച്ച ഫിനിഷറുമായ എംഎസ് ധോണിയാണ് ഈ ലിസ്റ്റില്‍ നിന്നും തഴയപ്പെട്ടിരിക്കുന്ന വമ്പന്‍ താരം. നിരവധി മല്‍സരങ്ങൡ ഇന്ത്യയെ തോല്‍വിയുടെ വക്കില്‍ നിന്നും രക്ഷിച്ചിട്ടുള്ള ധോണിയെ ഒഴിവാക്കിയത് തീര്‍ച്ചയായും ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യക്കു രണ്ടു ലോകകപ്പുകളും ഒരു ഐസിസി ചാംപ്യന്‍സ് ട്രോഫിയും സമ്മാാനിച്ചിട്ടുള്ള ധോണി 2011ല്‍ ഇന്ത്യ അവസാനമായി ചാംപ്യന്‍മാരായ ലോകകപ്പ് ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ച് കൂടിയായിരുന്നു.

 റിഷഭ് പന്ത് വരെ ലിസ്റ്റില്‍

റിഷഭ് പന്ത് വരെ ലിസ്റ്റില്‍

അമ്പരപ്പിക്കുന്ന ഒരു കാര്യം ധോണി പുറത്തായെങ്കിലും ഇപ്പോള്‍ ടീമിന്റെ ഭാഗമായ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് മികച്ച പത്ത് ബാറ്റ്‌സ്മാന്‍മാരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നുവെന്നതാണ്. കരിയറില്‍ തുടക്കക്കാരന്‍ മാത്രമായ റിഷഭിനെ വരെ ഉള്‍പ്പെടുത്തിയിട്ടും ഒരുപാട് മല്‍സരങ്ങളില്‍ ബാറ്റിങ് മിടുക്ക് തെളിയിച്ച ധോണിക്കു എലൈറ്റ് ലിസ്റ്റില്‍ ഇടം നേടാനായില്ല.
റിഷഭിനെക്കൂടാതെ നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലി, വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മ എന്നിവരാണ് ഈ ലിസ്റ്റിലേക്കു തിരഞ്ഞെടുക്കപ്പെട്ട നിലവില്‍ മല്‍സരരംഗത്തുള്ള കളിക്കാര്‍.

 ധോണിയുടെ കരിയര്‍

ധോണിയുടെ കരിയര്‍

ടെസ്റ്റ് ഫോര്‍മാറ്റിനേക്കാള്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലാണ് ധോണി കൂടുതല്‍ ഇംപാക്ടുണ്ടാക്കിയിട്ടുള്ളത്. നിശ്ചിത ഓവര്‍ കരിയര്‍ ദീര്‍ഘിപ്പിക്കുന്നതിനു വേണ്ടി ടെസ്റ്റില്‍ നിന്നും നേരത്തേ തന്നെ അദ്ദേഹം വിരമിക്കുകയും ചെയ്തിരുന്നു.
ഇന്ത്യക്കു വേണ്ടി 350 ഏകദിനങ്ങളില്‍ ധോണി കളിച്ചിട്ടുണ്ട്. 50.53 ശരാശരിയില്‍ 10,773 റണ്‍സും അദ്ദേഹം നേടി. 10 സെഞ്ച്വറികളും 73 ഫിഫ്റ്റികളുമടക്കമായിരുന്നു ഇത്. പാകിസ്താനെതിരേ കരിയറിന്റെ തുടക്കത്തില്‍ പുറത്താവാതെ നേടി 183 റണ്‍സാണ് ധോണിയുടെ ഉയര്‍ന്ന സ്‌കോര്‍.
ടി20യിലേക്കു വരികയാണെങ്കില്‍ 98 മല്‍സരങ്ങളിലാണ് ധോണി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. 37.60 ശരാശരിയില്‍ 1617 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തു. രണ്ടു ഫിഫ്റ്റികളാണ് ധോണി കുറിച്ചത്. ഉയര്‍ന്ന സ്‌കോര്‍ 56 ആണ്.

 ഗാംഗുലിക്കും ഇടമില്ല

ഗാംഗുലിക്കും ഇടമില്ല

ധോണിയെക്കൂടാതെ ദി ടെലഗ്രാഫിന്റെ ഓള്‍ടൈം ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെട്ട മറ്റൊരു പ്രധാനപ്പെട്ട താരം മുന്‍ ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലിയാണ്. ദേശീയ ടീമിനു വേണ്ടി നാട്ടിലും വിദേശത്തും ഒരുപാട് മികച്ച ഇന്നിങ്‌സുകള്‍ ദാദ കളിച്ചിട്ടുണ്ട്.
113 ടെസ്റ്റുകളില്‍ നിന്നും 7212ഉം 311 ഏകദിനങ്ങളില്‍ നിന്നും 11,363 റണ്‍സും നേടിയ താരമാണ് ഗാംഗുലി. ഏകദിനത്തില്‍ 22ഉം ടെസ്റ്റില്‍ 16ഉം സെഞ്ച്വറികളും അദ്ദേഹം കണ്ടെത്തി. ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍ 239 ആണെങ്കില്‍ ഏകദിനത്തിലേത് 183 റണ്‍സാണ്.

 ദി ടെലഗ്രാഫിന്റെ ഓള്‍ടൈം ടോപ്പ് 10

ദി ടെലഗ്രാഫിന്റെ ഓള്‍ടൈം ടോപ്പ് 10

വീരേന്ദര്‍ സെവാഗ്, റിഷഭ് പന്ത്, രോഹിത് ശര്‍മ, സുനില്‍ ഗവാസ്‌കര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, വിരാട് കോലി,. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍, രാഹുല്‍ ദ്രാവിഡ്, ഗുണ്ടപ്പ വിശ്വനാഥ്.

Story first published: Tuesday, August 10, 2021, 14:22 [IST]
Other articles published on Aug 10, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+