Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvENG: കോലിയെ കാത്തിരിക്കുന്നത് മറ്റൊരു ഡെക്ക്! ഈ കണക്കുകളെ ഭയക്കണം

1

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മല്‍സരം വ്യാഴാഴ്ച ആരംഭിക്കുകയാണ്. ലണ്ടനിലെ വിഖ്യാതമായ ലോര്‍ഡ്‌സ് സ്‌റ്റേഡിയമാണ് ഈ പോരാട്ടത്തിനു വേദിയാവുന്നത്. ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചതിനാല്‍ ലോര്‍ഡ്‌സില്‍ ജയിച്ച് പരമ്പരയില്‍ 1-0ന് ലീഡ് നേടുകയെന്ന ലക്ഷ്യത്തോടെയായിരിക്കും രണ്ടു ടീമുകളും ഇറങ്ങുക. ലോര്‍ഡ്‌സ് ടെസ്റ്റിനു തയ്യാറെടുക്കുമ്പോള്‍ വലിയൊരു ആശങ്ക ഇന്ത്യക്കുണ്ട്. അതു നായകനും സൂപ്പര്‍ താരവുമായ വിരാട് കോലിയെക്കുറിച്ചാണ്. നോട്ടിങ്ഹാമിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ അദ്ദേഹം ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിട്ടിരുന്നു. ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌നായിരുന്നു നേരിട്ട ആദ്യ ബോളില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ മടക്കിയത്.

രണ്ടാംടെസ്റ്റിലും കോലിയില്‍ നിന്നും മികച്ചൊരു ഇന്നിങ്‌സ് ഇന്ത്യ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ നല്‍കുന്ന സൂചന. ഒരുപക്ഷെ രണ്ടാം ടെസ്റ്റിലും അദ്ദേഹം ഡെക്കായോ, ഒറ്റയക്ക സ്‌കോറിനോ പുറത്തായാലും അദ്ഭുതപ്പെടാനില്ല. കാരണം കോലിക്കു ഏറ്റവും മോശം ബാറ്റിങ് ശരാശരിയുള്ള വേദി കൂടിയാണ് ലോര്‍ഡ്‌സ്.

ചുരുങ്ങിയത് നാലു ഇന്നിങ്‌സുകളെങ്കിലും പരിഗണിക്കുകയാണെങ്കില്‍ ലോര്‍ഡ്‌സിനോളം ദയനീയ റെക്കോര്‍ഡ് കോലിക്കു മറ്റൊരു വേദിയിലുമില്ല. വെറും 16.25 മാത്രമാണ് അദ്ദേഹത്തിന്റെ ലോര്‍ഡ്‌സിലെ ബാറ്റിങ് ശരാശരി. 20ല്‍ താഴെ കോലിക്കു ബാറ്റിങ് ശരാശരിയുള്ള മറ്റൊരു വേദിയും ഇംഗ്ലണ്ടില്‍ തന്നെയാണ്. കെന്നിങ്ടണ്‍ ഓവലാണിത്.യ ഇവിടെ കോലിയുടെ ശരാശരി 18.75 ആണ്.

ഈ ലിസ്റ്റിലെ മൂന്നാംസ്ഥാനത്തുള്ളത് സ്വന്തം നാട്ടിലെ ഒരു വേദിയാണ്. അടുത്തിടെ പുതുക്കിപ്പണിത അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയമാണ് ഇന്ത്യന്‍ നായകന്റെ പേടിസ്വപ്‌നമായ മറ്റൊരു സ്റ്റേഡിയം. ഇവിടെ 20 ആണ് അദ്ദേഹത്തിനുള്ള ബാറ്റിങ് ശരാശരി. നാലാമത് വെസ്റ്റ് ഇന്‍ഡീസിലെ കിങ്സ്റ്റണിലുള്ള സബീന പാര്‍ക്കാണ്. 27.80 ബാറ്റിങ് ശരാശരിയാണ് കോലിക്കു ഈ സ്‌റ്റേഡിയത്തിലുള്ളത്.

നേട്ടിങ്ഹാമിലെ ആദ്യ ടെസ്റ്റില്‍ ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിട്ടതോടെ നാണക്കേടിന്റെ പുതിയൊരു റെക്കോര്‍ഡും കോലിക്കു പേറേണ്ടി വന്നിരുന്നു. ടെസ്റ്റില്‍ ഏറ്റവുമധികം തവണ ഗോള്‍ഡന്‍ ഡെക്കായ ഇന്ത്യന്‍ ക്യാപ്റ്റനായി അദ്ദേഹം മാറുകയായിരുന്നു. കരിയറില്‍ കോലിയുടെ എട്ടാമത്തെ ഗോള്‍ഡന്‍ ഡെക്കായിരുന്നു ഇത്. ഇതോടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയെ പിന്തള്ളി കോലി ലിസ്റ്റില്‍ തലപ്പത്തേക്കു കയറുകയായിരുന്നു.

ആന്‍ഡേഴ്‌സന്റെ ഈ വിക്കറ്റിനു മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. 2014നു ശേഷം ആദ്യമായിട്ടാണ് അദ്ദേഹം കോലിയെ പുറത്താക്കിയത്. 2014ലെ ഇംഗ്ലീഷ് പര്യടനത്തില്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന ടെസ്റ്റിലായിരുന്നു ഇതിനു മുമ്പ് ആന്‍ഡേഴ്‌സന് വിലപ്പെട്ട വിക്കറ്റ് ലഭിച്ചത്. 2018ലെ കഴിഞ്ഞ ഇംഗ്ലീഷ് പര്യടനത്തില്‍ ആന്‍ഡേഴ്‌സനെ കോലി വളരെ മികച്ച രീതിയില്‍ നേരിട്ടിരുന്നു. ഇതുകാരണം അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഒരിക്കല്‍പ്പോലും ഇന്ത്യന്‍ നായകനെ പുറത്താക്കാനും ഇംഗ്ലീഷ് ഇതിഹാസത്തിനായില്ല. ഒടുവില്‍ 12 ടെസ്റ്റുകള്‍ക്കു ശേഷം 13ാം ടെസ്റ്റിലെ ആദ്യ ബോളില്‍ തന്നെ കോലിയെ മടക്കി ആന്‍ഡേഴ്‌സന്‍ കാത്തിരിപ്പ് അവസാനിപ്പിച്ചിരിക്കുകയാണ്.

ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ പ്രധാന ആകര്‍ഷണം കോലി- ആന്‍ഡേഴ്‌സന്‍ മാറ്റുരയ്ക്കല്‍ കൂടിയാണ്. കാരണം 2014ലെ പരമ്പരയില്‍ അദ്ദേഹത്തിനു ഏറ്റവുമധികം വെല്ലുവിളി സൃഷ്ടിച്ചത് ആന്‍ഡേഴ്‌സനായിരുന്നു. 2018ല്‍ ഈ കുറവുകള്‍ പരിഹരിച്ച് കോലി ശക്തമായ തിരിച്ചുവരവായിരുന്നു നടത്തിയത്. 500ന് മുകളില്‍ റണ്‍സായിരുന്നു പരമ്പരയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വാരിക്കൂട്ടിയത്. പരമ്പരയിലെ ടോപ്‌സ്‌കോററും കോലി തന്നെയായിരുന്നു.

Story first published: Tuesday, August 10, 2021, 15:27 [IST]
Other articles published on Aug 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+