ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് കടുത്ത തിരിച്ചടി നല്‍കി പരിക്ക്. സ്റ്റാര്‍ പേസ് ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ ഠാക്കൂറിന് പരിക്കേറ്റതിനാല്‍ രണ്ടാം ടെസ്റ്റ് കളിക്കില്ലെന്നാണ് വിവരം. ആദ്യ മത്സരത്തില്‍ നാല് വിക്കറ്റുമായി അദ്ദേഹം തിളങ്ങിയിരുന്നു. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെയും അപകടകാരിയായ ജോസ് ബട്‌ലറിന്റെയും വിക്കറ്റും ഇതില്‍ ഉള്‍പ്പെടും. ശര്‍ദുലിന്റെ സാന്നിധ്യം ബാറ്റുകൊണ്ടും ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നതായിരുന്നെങ്കിലും അദ്ദേഹം കളിക്കില്ലെന്ന റിപ്പോര്‍ട്ട് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നതാണ്.
രണ്ടാം ടെസ്റ്റിന് മുന്നോടിയായി ആര്‍ അശ്വിനും ഇഷാന്ത് ശര്‍മയും പരിശീലനം നടത്തിയിരുന്നു. ഇവരിലൊരാള്‍ പകരക്കാരനായി എത്തിയേക്കുമെന്നാണ് വിവരം. ലോര്‍ഡ്‌സിലെ പിച്ച് പേസിന് അനുകൂലമായതിനാല്‍ ഇഷാന്ത് ശര്‍മക്ക് അവസരം ലഭിക്കാനാണ് സാധ്യത. ആദ്യ മത്സരത്തില്‍ ഇഷാന്ത് കളിച്ചിരുന്നില്ല. എന്നാല്‍ ലോര്‍ഡ്‌സില്‍ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ എന്നും പ്രയാസപ്പെട്ടിരുന്നു. അതിനാല്‍ത്തന്നെ അധിക ബാറ്റ്‌സ്മാനെയും ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുണ്ട്.

ലോര്‍ഡ്‌സില്‍ ശര്‍ദുലിന് പകരം ആര്‍ അശ്വിന്‍ കളിക്കണമെന്നാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടത്. അശ്വിന്റെ സാന്നിധ്യം ബൗളിങ് കരുത്ത് ഉയര്‍ത്തുമെന്നാണ് അദ്ദേഹം വിലയിരുത്തിയത്. ആദ്യ മത്സരത്തില്‍ അശ്വിനെ ഇന്ത്യ കളിപ്പിച്ചിരുന്നില്ല. ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി കൗണ്ടി കളിച്ച അശ്വിന്‍ അഞ്ച് വിക്കറ്റ് പ്രകടനമടക്കം നടത്തിയിരുന്നു. എന്നാല്‍ നാല് പേസറും ഒരു സ്പിന്നറുമാണ് ടീമിന്റെ പദ്ധതിയെന്ന തരത്തില്‍ വിരാട് കോലി കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ ബൗളിങ് നിര ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്.
അതേ സമയം പരിക്കിന്റെ പ്രശ്‌നങ്ങള്‍ ഇംഗ്ലണ്ടിനെയും പ്രയാസപ്പെടുത്തുന്നു. സ്റ്റാര്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന് പരിക്കേറ്റതിനാല്‍ രണ്ടാം ടെസ്റ്റ് കളിക്കില്ലെന്നാണ് വിവരം. പരിചയസമ്പന്നനായ ബ്രോഡിന് ആദ്യ മത്സരത്തില്‍ പ്രതീക്ഷക്കൊത്ത് തിളങ്ങാനായിരുന്നില്ല. 150ാം ടെസ്റ്റ് മത്സരം ലോര്‍ഡ്‌സില്‍ കളിക്കാനുള്ള അവസരം ബ്രോഡിന് നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബ്രോഡിന്റെ അഭാവത്തില്‍ മാര്‍ക്ക് വുഡ് ഇംഗ്ലണ്ട് പ്ലേയിങ് 11ലേക്ക് എത്തിയേക്കും. ജോഫ്രാ ആര്‍ച്ചറിന്റെ അഭാവം ഇംഗ്ലണ്ട് നിരയില്‍ പ്രതിഫലിക്കുന്നുണ്ട്. ജെയിംസ് ആന്‍ഡേഴ്‌സന്‍, ഒല്ലി റോബിന്‍സന്‍, സാം കറാന്‍ എന്നിവര്‍ പേസ് നിരയില്‍ തുടര്‍ന്നേക്കും.
മോയിന്‍ അലിയെ ഇംഗ്ലണ്ട് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിചയസമ്പന്നനായ സ്പിന്‍ ഓള്‍റൗണ്ടര്‍ രണ്ടാം ടെസ്റ്റ് കളിക്കുമെന്നാണ് സൂചന. ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയില്‍ അനുഭവസമ്പന്നരായ താരങ്ങളുടെ അഭാവമുണ്ട്. ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ജോസ് ബട്‌ലര്‍ എന്നിവരുടെ ബാറ്റിങ്ങിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. മോയിന്‍ അലി എത്തിയാല്‍ ടീമിന്റെ ബാറ്റിങ് കരുത്തും അത് ഉയര്‍ത്തും.