Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvENG: ഗോള്‍ഡന്‍ ഡെക്ക്, കോലിക്കു അടുത്ത ഷോക്ക്! ബുംറയ്ക്കും ജഡ്ഡുവിനും കുതിപ്പ്

1

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഗോള്‍ഡന്‍ ഡെക്കായി പുറത്തായതിനു പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു മറ്റൊരു ഷോക്ക്. ഐസിസിയുടെ പുതിയ റാങ്കിലും കനത്ത തിരിച്ചടിയാണ് അദ്ദേഹത്തിനു നേരിട്ടിരിക്കുന്നത്. ടോപ്പ് ഫോറില്‍ നിന്നും പുറത്തായ കോലി അഞ്ചാംസ്ഥാനത്തേക്കു വീണിരിക്കുകയാണ്. നേരത്തേ നാലാംസ്ഥാനത്തായിരുന്ന കോലിക്കു ഒരു റാങ്കാണ് നഷ്ടമായിരിക്കുന്നത്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടാണ് അദ്ദേഹത്തെ പിന്തള്ളിയത്. ആദ്യ ടെസ്റ്റില്‍ റൂട്ട് ഒന്നാമിന്നിങ്‌സില്‍ ഫിഫ്റ്റിയും രണ്ടാമിന്നിങ്‌സില്‍ സെഞ്ച്വറിയുമടിച്ചിരുന്നു. സമനിലയില്‍ കലാശിച്ച ടെസ്റ്റില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും റൂട്ടിനായിരുന്നു.

ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ ടോപ്പ് ത്രീയില്‍ ഇളക്കമൊന്നും സംഭവിച്ചിട്ടില്ല. ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ തന്നെയാണ് നമ്പര്‍ വണ്‍. 901 റേറ്റിങാണ് അദ്ദേഹത്തിനുള്ളത്. ഓസ്‌ട്രേലിയന്‍ ജോടികളായ സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. കോലിയെക്കൂടാതെ ഇന്ത്യയുടെ മറ്റു രണ്ടു പേര്‍ കൂടി ആദ്യ പത്തിലുണ്ട്. രോഹിത് ശര്‍മ ആറാംസ്ഥാനത്തും റിഷഭ് പന്ത് ഏഴാംസ്ഥാനത്തും നില്‍ക്കുകയാണ്.

ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍, സൗത്താഫ്രിക്കയുടെ ക്വിന്റണ്‍ ഡികോക്ക് എന്നിവര്‍ എട്ടും ഒമ്പതും റാങ്കുകളിലുണ്ടെങ്കില്‍ പത്താംസ്ഥാനം രണ്ടു പേര്‍ പങ്കിടുകയാണ്. ന്യൂസിലാന്‍ഡിന്റെ ഹെന്റി നിക്കോളും പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസവുമാണ് പത്താംസ്ഥാനത്തിന്റെ അവകാശികള്‍.

എന്നാല്‍ നോട്ടിങ്ഹാം ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലായി ഒമ്പത് വിക്കറ്റുകള്‍ പിഴുത സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ റാങ്കിങില്‍ വന്‍ നേട്ടമുണ്ടാക്കി. ബൗളര്‍മാരുടെ ലിസ്റ്റില്‍ അദ്ദേഹം ആദ്യത്തെ പത്തിനുള്ളില്‍ എത്തിയിട്ടുണ്ട്. ഒറ്റയടിക്കു പത്ത് സ്ഥാനങ്ങളാണ് ബുംറ മെച്ചപ്പെടുത്തിയത്. മിച്ചെല്‍ സ്റ്റാര്‍ക്ക് (ഓസ്‌ട്രേലിയ), ജാസണ്‍ ഹോള്‍ഡര്‍ (വെസ്റ്റ് ഇന്‍ഡീസ്), ട്രെന്റ് ബോള്‍ട്ട് (ന്യൂസിലാന്‍ഡ്), കെമര്‍ റോച്ച് (വെസ്റ്റ് ഇന്‍ഡീസ്), കൈല്‍ ജാമിസണ്‍ (ന്യൂസിലാന്‍ഡ്), ഹസന്‍ അലി, മുഹമ്മദ് അബ്ബാസ് (ഇരുവരും പാകിസ്താന്‍), ടീമംഗമായ ഇഷാന്ത് ശര്‍മ എന്നിവരെ ബുംറ പിന്തള്ളുകയായിരുന്നു. പുതിയ റാങ്കിങില്‍ ഒമ്പതാമനാണ് ബുംറ.

2

ഓസ്‌ട്രേലിയയുടെ മിച്ചെല്‍ സ്റ്റാര്‍ക്കിനെ പിന്തള്ളിയാണ് അദ്ദേഹം ഒരു റാങ്ക് മെച്ചപ്പെടുത്തിയത്. റാങ്കിങില്‍ ആദ്യത്തെ ആറു സ്ഥാനങ്ങൡ മാറ്റമില്ല. ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സ്, ഇന്ത്യയുടെ ആര്‍ അശ്വിന്‍, ന്യൂസിലാന്‍ഡിന്റെ ടിം സൗത്തി, ഓസ്‌ട്രേലിയയുടെ ജോഷ് ഹേസല്‍വുഡ്, ന്യൂസിലാന്‍ഡിന്റെ നീല്‍ വാഗ്നര്‍, സൗത്താഫ്രിക്കയുടെ കാഗിസോ റബാഡ എന്നിവരാണ് ഒന്നു മുതല്‍ ആറു വരെ റാങ്കുകളിലുള്ളത്. ഇംഗ്ലീഷ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സന്‍ ടീമംഗമായ സ്റ്റുവര്‍ട്ട് ബ്രോഡിനെ പിന്തള്ളി റാങ്കിങില്‍ എട്ടാംസ്ഥാനത്തേക്കു കയറി. ഇന്ത്യക്കെതിരായ കഴിഞ്ഞ ടെസ്റ്റിലെ നാലു വിക്കറ്റ് പ്രകടനമാണ് അദ്ദേഹത്തിനു തുണയായത്.

ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങില്‍ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയും മുന്നേറി. ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരം ബെന്‍ സ്റ്റോക്‌സിനെ പിന്തള്ളി ജഡ്ഡു രണ്ടാംസ്ഥാനത്തെത്തി. മാനസികസമ്മര്‍ദ്ദത്തെ തുടര്‍ന്നു ക്രിക്കറ്റില്‍ നിന്നും സ്റ്റോക്‌സ് അനിശ്ചിതകാലത്തേക്കു ബ്രേക്കെടുത്തിരിക്കുകയാണ്. ഇതു കാരണം ഇന്ത്യക്കെതിരായ പരമ്പരയില്‍ അദ്ദേഹം കളിക്കുന്നില്ല. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ജഡേജ ബാറ്റിങില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്കു 95 റണ്‍സിന്റെ ലീഡ് നേടിത്തരുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു. 56 റണ്‍സാണ് ജഡ്ഡു ഒന്നാമിന്നിങ്‌സില്‍ നേടിയത്. സ്പിന്നര്‍മാരെ തുണയ്ക്കാതിരുന്ന പിച്ചില്‍ രണ്ടിന്നിങ്‌സുകളിലായി അധികം റണ്‍സ് വിട്ടുകൊടുക്കാതെ 16 ഓവറുകള്‍ അദ്ദേഹം ബൗള്‍ ചെയ്യുകയും ചെയ്തിരുന്നു.

Story first published: Wednesday, August 11, 2021, 17:51 [IST]
Other articles published on Aug 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+