IND vs ENG: ഇന്ത്യക്ക് മികച്ച സ്പിന്നറെ വേണമെങ്കില്‍ ജഡേജയേക്കാള്‍ കേമന്‍ അശ്വിനാണ്- സല്‍മാന്‍ ബട്ട്
കറാച്ചി: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സര്‍പ്രൈസ് ബൗളിങ് നിരയെയാണ് ഇന്ത്യ പരിഗണിച്ചത്. പേസ് നിരയില്‍ ഇഷാന്ത് ശര്‍മക്ക് പകരം മുഹമ്മദ് സിറാജ് എത്തിയപ്പോള്‍ സ്പിന്‍ നിരയില്‍ ആര്‍ അശ്വിന് പകരക്കാരനായി രവീന്ദ്ര ജഡേജയാണ് ഇടം പിടിച്ചത്. കൗണ്ടി ക്രിക്കറ്റിലടക്കം കളിച്ച് അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടും അശ്വിനെ തഴഞ്ഞതിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

എന്നാല്‍ വിക്കറ്റ് നേടാനായില്ലെങ്കിലും അര്‍ധ സെഞ്ച്വറി പ്രകടനത്തോടെ ജഡേജ കൈയടി നേടി. ഇപ്പോഴിതാ ഇന്ത്യക്ക് മികച്ച സ്പിന്നറെയാണ് ആവിശ്യമെങ്കില്‍ ജഡേജയേക്കാള്‍ കൂടുതല്‍ മുന്‍ഗണന ആര്‍ അശ്വിന് നല്‍കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ താരം സല്‍മാന്‍ ബട്ട്. സ്പിന്നറെന്ന നിലയില്‍ നിലവിലെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളാണ് അശ്വിനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Also Read: IND vs ENG: ഇന്ത്യക്ക് തകര്‍ക്കാന്‍ അഞ്ച് റെക്കോഡുകള്‍, കപിലിനെ മറികടക്കാന്‍ ഇഷാന്തിന് അവസരം

'മികച്ചൊരു സ്പിന്‍ ബൗളറെയാണ് ഇന്ത്യ തേടുന്നതെങ്കില്‍ രവീന്ദ്ര ജഡേജയേക്കാള്‍ കേമന്‍ അശ്വിനാണ്. ഇനി ത്രീഡയമെന്‍ഷന്‍ താരത്തെയാണ് തേടുന്നതെങ്കില്‍ മുന്‍തൂക്കം രവീന്ദ്ര ജഡേജയ്ക്കാണ്. പിച്ചിലെ സാഹചര്യം സ്പിന്നിന് അനുകൂലമായാണ് കാണുന്നത്. എങ്കില്‍ തീര്‍ച്ചയായും അശ്വിനെ പരിഗണിക്കണം. ന്യൂബോളിലും പന്തെറിയിക്കാന്‍ സാധിക്കുന്ന ബൗളറാണ് അശ്വിന്‍. മികച്ച ലൈനിലും ലെങ്തിലും പന്തെറിയാന്‍ അശ്വിനാവും.ടീമിന്റെ വിക്കറ്റ് ടേക്കര്‍ ബൗളറെന്ന നിലയില്‍ അവന്‍ കരുത്തുയര്‍ത്തും'-സല്‍മാന്‍ ബട്ട് പറഞ്ഞു.
Also Read: INDvENG: ലോര്‍ഡ്‌സിലെ വിജയിയെ തീരുമാനിക്കുക 3 പോരാട്ടങ്ങള്‍! ഏതൊക്കെയെന്നറിയാം

ലോര്‍ഡ്‌സിലെ പിച്ചിന്റെ സാഹചര്യം പേസ് ബൗളിങ്ങിന് അനുകൂലമാണ്. എന്നാല്‍ മികച്ച സ്പിന്നര്‍മാര്‍ക്കും തിളങ്ങാന്‍ അവസരമുണ്ട്. എന്നാല്‍ ലോര്‍ഡ്‌സില്‍ ബാറ്റിങ്ങാണ് ഇന്ത്യയുടെ പ്രധാന തലവേദന. അതിനാല്‍ത്തന്നെ അശ്വിനെക്കാള്‍ മുന്‍തൂക്കം ജഡേജക്ക് ഇന്ത്യ നല്‍കിയേക്കും. മധ്യനിരയില്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താനുള്ള കഴിവിനോടൊപ്പം നിര്‍ണ്ണായക റണ്‍സും കൂട്ടിച്ചേര്‍ക്കാനുള്ള മികവ് അദ്ദേഹത്തിന്റെ പേരിലുണ്ട്.

'ലോര്‍ഡ്‌സിന്റെ ചരിത്രത്തില്‍ സ്പിന്നര്‍മാര്‍ക്ക് തിളങ്ങാനായിട്ടുണ്ട്. ലോര്‍ഡ്‌സില്‍ പാകിസ്താന്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചപ്പോള്‍ യാസിര്‍ ഷായുടെ പ്രകടനം വളരെ മികച്ചതായിരുന്നു. ഷെയ്ന്‍ വോണും ലോര്‍ഡ്‌സില്‍ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ജഡേജ അവസാന മത്സരത്തില്‍ മികച്ച പ്രകടനമാണ് നടത്തിയത്. എന്നാല്‍ ലോര്‍ഡ്‌സില്‍ മികച്ച സ്പിന്നറെയാണ് ആവിശ്യം. അതിനാല്‍ ജഡേജയേക്കാള്‍ അശ്വിനെ പരിഗണിക്കുന്നതാവും ഗുണം ചെയ്യുക'-സല്‍മാന്‍ ബട്ട് പറഞ്ഞു.
Also Read: പടിയിറങ്ങാനൊരുങ്ങി രവി ശാസ്ത്രിയും സംഘവും, ടി20 ലോകകപ്പിന് ശേഷം തുടരില്ല, റിപ്പോര്‍ട്ട്

Also Read: IND vs ENG: ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് നിരക്ക് 'മുട്ടിടിക്കും', മുന്‍ കണക്കുകള്‍ ദയനീയം
രണ്ടാം ടെസ്റ്റിന് മുമ്പ് ശര്‍ദുല്‍ ഠാക്കൂറിന് പരിക്കേറ്റിരുന്നു. ഈ സാഹചര്യത്തില്‍ പകരം പേസറായി ഇഷാന്ത് ശര്‍മയെത്തുമോ അതോ ആര്‍ അശ്വിന് അവസരം നല്‍കുമോയെന്നത് കണ്ടറിയണം. അശ്വിനെ പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. അശ്വിന്‍ ലോര്‍ഡ്‌സില്‍ ഭേദപ്പെട്ട ബാറ്റിങ് പ്രകടനവും നടത്തിയിട്ടുണ്ട്. മുഹമ്മദ് സിറാജിന് പകരം ലോര്‍ഡ്‌സില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള ഇഷാന്ത് ശര്‍മക്ക് അവസരം നല്‍കാനും സാധ്യതയുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications