
സിഎസ്‌കെയെ സംബന്ധിച്ച് ബാറ്റിങ്ങാണ് തലവേദന. റുതുരാജ് ഗെയ്ക് വാദ്,ഫഫ് ഡുപ്ലെസിസ് എന്നിവരെ അമിതമായി ആശ്രയിക്കുന്ന ധോണിക്കും സംഘത്തിനും ബാറ്റിങ് നിരയില്‍ ആശങ്കകളേറെ. മോശം ഫോമിലുള്ള സുരേഷ് റെയ്‌ന അവസാന രണ്ട് മത്സരത്തിലും ടീമിന് പുറത്തായിരുന്നു. പകരക്കാരനായെത്തിയ റോബിന്‍ ഉത്തപ്പക്കും തിളങ്ങാനായില്ല. നിര്‍ണ്ണായക മത്സരത്തില്‍ ഇവരിലാരാണ് പ്ലേയിങ് 11ല്‍ വേണ്ടതെന്നത് ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചോദ്യമാണ്. ഇപ്പോഴിതാ ഉത്തപ്പയെ അല്ല സുരേഷ് റെയ്‌നയെത്തന്നെ സിഎസ്‌കെ കളിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍.
Also Read: T20 World Cup 2021: 'എങ്ങനെ മറക്കും ഇവരെ', 2007ല്‍ ഇന്ത്യയെ കിരീടം ചൂടിച്ച താരങ്ങള്‍ ഇപ്പോള്‍ എവിടെ?

'അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തില്‍ പരിഗണിക്കുമ്പോള്‍ സുരേഷ് റെയ്‌നയെ സിഎസ്‌കെ പ്ലേഓഫ് കളിപ്പിക്കേണ്ടതായുണ്ട്. മാച്ച് വിന്നറാണവന്‍. കഴിഞ്ഞ കുറച്ച് സീസണുകളിലായി പ്രയാസപ്പെടുന്നുണ്ടെന്നത് വസ്തുതയാണ്. പ്രധാനമായും ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ. എന്നാല്‍ മത്സരഫലത്തെ സ്വാധീനിക്കാന്‍ കഴിയുന്ന താരമാണവന്‍. ആന്‍ റിച്ച് നോക്കിയേ,കഗിസോ റബാദ,ആവേഷ് ഖാന്‍ എന്നിവര്‍ റെയ്‌നയെ പരീക്ഷിക്കുമെന്നുറപ്പാണ്. എന്നാല്‍ ഒരവസരം കൂടി അവന് നല്‍കാവുന്നതാണ്'-സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
Also Read: IPL 2021: സിഎസ്‌കെ X ഡല്‍ഹി, ഫൈനല്‍ സീറ്റ് ആര് ഉറപ്പിക്കും? ധോണിപ്പടക്ക് കാര്യങ്ങള്‍ എളുപ്പമല്ല

പ്രഥമ സീസണ്‍ മുതല്‍ സിഎസ്‌കെയുടെ വിശ്വസ്തനായ താരമാണ് റെയ്‌ന. നിര്‍ണ്ണായക മത്സരങ്ങളില്‍ തിളങ്ങാനുള്ള മികവുമുണ്ട്. ഇന്ത്യന്‍ പാദത്തില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ റെയ്‌നക്ക് യുഎഇയിലേക്കെത്തിയപ്പോള്‍ ഫോം നഷ്ടമായി. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച റെയ്‌ന നിലവില്‍ ഐപിഎല്‍ മാത്രമാണ് കളിക്കുന്നത്.

പ്ലേ ഓഫിലെയും ഫൈനലിലെയും കണക്കുകള്‍ പരിശോധിക്കുമ്പോള്‍ റെയ്‌നയുടെ മികവിനോളം ആരും എത്തില്ല. കൂടുതല്‍ റണ്‍സ് (714) നേടിയ താരം റെയ്‌നയാണ്. കൂടുതല്‍ ബൗണ്ടറി (51),സിക്‌സ് (40),അര്‍ധ സെഞ്ച്വറി (7),വേഗ അര്‍ധ സെഞ്ച്വറി (16 പന്തില്‍),ഉയര്‍ന്ന പവര്‍ പ്ലേ സ്‌കോര്‍ (87),മികച്ച രണ്ടാമത്തെ സ്‌ട്രൈക്കറേറ്റ് (155.22),കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് (3) എന്നീ റെക്കോഡുകളെല്ലാം റെയ്‌നയുടെ പേരിലാണ്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ തീര്‍ച്ചയായും റെയ്‌ന ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നു.
Also Read: IPL 2021: പ്ലേ ഓഫ് സിഎസ്‌കെയ്ക്ക് എളുപ്പമാവില്ല, വെല്ലുവിളികളേറെ, ശക്തമായ പ്ലേയിങ് 11 പരിശോധിക്കാം

ഡല്‍ഹി നായകന്‍ റിഷഭ് പന്തിനെയും ഗവാസ്‌കര്‍ പ്രശംസിച്ചു. വളരെ പോസിറ്റീവായി കാര്യങ്ങള്‍ ചെയ്യുന്ന താരമാണ് റിഷഭെന്നാണ് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്. 'ഡല്‍ഹിയും ആര്‍സിബിയുമെല്ലാം മികച്ച ഫോമിലുള്ള രണ്ട് ടീമുകള്‍. ആര്‍സിബിയോട് അവസാന പന്തില്‍ തോറ്റെങ്കിലും ശക്തമായി തിരിച്ചെത്താനുള്ള മികവ് ഡല്‍ഹിക്കുണ്ട്. റിഷഭ് പന്ത് പോസിറ്റീവായി ചിന്തിക്കുന്ന താരമാണ്. എങ്ങനെ റണ്‍സ് പ്രതിരോധിക്കാമെന്ന് അവന്‍ പഠിച്ച് കഴിഞ്ഞു'-ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: T20 World Cup 2021: 'ഇന്ത്യ ഇത്തവണ കപ്പടിക്കും', വെറുതെ പറയുന്നതല്ല, അഞ്ച് കാരണങ്ങളിതാ

Also Read: IPL 2021: ലീഗ് ഘട്ടം പൂര്‍ത്തിയായി, മികച്ച പ്ലേയിങ് 11ല്‍ ഇതാ, രോഹിത്തിനും കോലിക്കും ഇടമില്ല
സിഎസ്‌കെയുടെ ബൗളര്‍മാര്‍ നിരാശപ്പെടുത്തുമ്പോള്‍ ഡല്‍ഹി ബൗളര്‍മാര്‍ മികവ് കാട്ടുന്നു. സിഎസ്‌കെയുടെ ദീപക് ചഹാറും ജോഷ് ഹെയ്‌സല്‍വുഡും നന്നായി തല്ലുവാങ്ങുന്നു. ഡ്വെയ്ന്‍ ബ്രാവോ,ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരിലാണ് സിഎസ്‌കെയുടെ പ്രതീക്ഷ. മറുവശത്ത് കഗിസോ റബാദ,ആന്‍ റിച്ച് നോക്കിയേ,ആവേഷ് ഖാന്‍ എന്നീ സൂപ്പര്‍ പേസര്‍മാരാണ് ഡല്‍ഹിക്കൊപ്പമുള്ളത്. ഇവരെല്ലാം തന്നെ ഫോമിലാണ്. ആര്‍ അശ്വിന്റെയും അക്ഷര്‍ പട്ടേലിന്റെയും സ്പിന്‍ മികവ് കൂടി ചേരുമ്പോള്‍ ഡല്‍ഹി അതിശക്തരായ താരനിരയായി മാറും.


Click it and Unblock the Notifications