Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: പ്ലേ ഓഫ് സിഎസ്‌കെയ്ക്ക് എളുപ്പമാവില്ല, വെല്ലുവിളികളേറെ, ശക്തമായ പ്ലേയിങ് 11 പരിശോധിക്കാം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന്റെ ലീഗ് ഘട്ടങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. വാശിയേറിയ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്,സിഎസ്‌കെ,ആര്‍സിബി,കെകെആര്‍ ടീമുകള്‍ പ്ലേ ഓഫിലിടം പിടിച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സ്,പഞ്ചാബ് കിങ്‌സ്,രാജസ്ഥാന്‍ റോയല്‍സ്,സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ പ്ലേ ഓഫ് കാണാതെ പുറത്തായി. 14 മത്സരത്തില്‍ നിന്ന് 18 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് എംഎസ് ധോണി നായകനായ സിഎസ്‌കെയുടെ പ്ലേ ഓഫ് പ്രവേശനം.

1

പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തിയ ഡല്‍ഹി ക്യാപിറ്റല്‍സിനോടാണ് സിഎസ്‌കെ പ്ലേ ഓഫിലേറ്റുമുട്ടേണ്ടത്. റിഷഭ് പന്ത് നായകനായ ഡല്‍ഹി ലീഗ് ഘട്ടത്തില്‍ രണ്ട് തവണ സിഎസ്‌കെയെ പരാജയപ്പെടുത്തിയതാണ്. ഇത് തീര്‍ച്ചയായും സിഎസ്‌കെയ്ക്ക് ആശങ്കയുണ്ടാക്കുന്നതാണ്. കൂടാതെ അവസാന മൂന്ന് ലീഗ് മത്സരത്തിലും തോറ്റാണ് സിഎസ്‌കെ പ്ലേ ഓഫിലെത്തുന്നത്. ഇതിന്റെ സമ്മര്‍ദ്ദവും ധോണിയേയും സംഘത്തേയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതകളേറെയാണ്. പ്ലേ ഓഫിലിറങ്ങുന്നതിന് മുമ്പ് സിഎസ്‌കെയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളികള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Also Read: IPL 2021: ശ്രീകര്‍ ഭരതിനെ പോലൊരാള്‍ എങ്ങനെ മൂന്നാമനായി ഇറങ്ങുന്നു? വിമര്‍ശനവുമായി ഗവാസ്‌കര്‍

റോബിന്‍ ഉത്തപ്പ-സുരേഷ് റെയ്‌ന,ആര് വേണം?

റോബിന്‍ ഉത്തപ്പ-സുരേഷ് റെയ്‌ന,ആര് വേണം?

പ്ലേയിങ് 11ല്‍ റോബിന്‍ ഉത്തപ്പ-സുരേഷ് റെയ്‌ന എന്നിവരില്‍ ആര് വേണമെന്നത് സിഎസ്‌കെയെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണ്. രണ്ട് പേരും മോശം ഫോമിലാണ്. ഇരുവര്‍ക്കും അതിവേഗം റണ്‍സുയര്‍ത്താനാവുന്നില്ല. സിഎസ്‌കെയുടെ വിശ്വസ്തനാണ് റെയ്‌നയെങ്കിലും പഴയ മികവ് ഇപ്പോളില്ല. ഉത്തപ്പ ഈ സീസണില്‍ രണ്ട് തവണ മാത്രമാണ് കളിച്ചത്. നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ രണ്ട് പേര്‍ക്കും അവസരം നല്‍കുന്നത് ഗുണം ചെയ്യില്ല. എന്നാല്‍ ഒരാള്‍ക്ക് അവസരം നല്‍കിയേ മതിയാവൂ. അത് ആരാണെന്നത് ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചോദ്യമാണ്.

Also Read: IPL 2021: നിന്നെ ഓപ്പണറായി ടീമിലെടുത്തിരിക്കുന്നു; വിരാട് പറഞ്ഞ വാക്കുകള്‍ വെളിപ്പെടുത്തി ഇഷാന്‍ കിഷന്‍

ഓപ്പണര്‍മാരെ അമിതമായി ആശ്രയിക്കുന്നു

ഓപ്പണര്‍മാരെ അമിതമായി ആശ്രയിക്കുന്നു

സിഎസ്‌കെയുടെ ബാറ്റിങ്ങ് നിരയില്‍ പ്രശ്‌നങ്ങളേറെ. ഓപ്പണര്‍മാരായ റുതുരാജ് ഗെയ്ക്‌വാദിലും ഫഫ് ഡുപ്ലെസിസിലും ടീം അമിതമായി പ്രതീക്ഷവെക്കുന്നു. ഇരുവരും നിരാശപ്പെടുത്തുമ്പോള്‍ ടീം കൂട്ടത്തകര്‍ച്ച നേരിടുന്ന അവസ്ഥയാണിപ്പോളുള്ളത്. ഇതിന് മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. അവസാന മത്സരങ്ങളിലെല്ലാം മികച്ച ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിക്കാനാവാത്തതാണ് സിഎസ്‌കെയെ തോല്‍വിയിലേക്ക് നയിച്ചത്. അതിനാല്‍ പ്ലേ ഓഫില്‍ മികച്ച ഓപ്പണിങ് കൂട്ടുകെട്ടുണ്ടാക്കേണ്ടത് അത്യാവശ്യമാണ്.

Also Read: IPL2021: 'മാക്‌സ്‌വെല്ലിന്റെ വാക്കുകള്‍ കരുത്തായി', ലാസ്റ്റ് ബോള്‍ സിക്‌സറെക്കുറിച്ച് കെ എസ് ഭരത്

ധോണിക്ക് മുമ്പ് ജഡേജ ഇറങ്ങണം

ധോണിക്ക് മുമ്പ് ജഡേജ ഇറങ്ങണം

എംഎസ് ധോണിയുടെ ബാറ്റിങ് പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. ഈ സാഹചര്യത്തില്‍ ധോണിക്ക് മുമ്പ് രവീന്ദ്ര ജഡേജ ബാറ്റിങ്ങിനിറങ്ങണമെന്നാണ് കൂടുതല്‍ ആളുകളും അഭിപ്രായപ്പെടുന്നത്. എന്നാല്‍ ധോണി തന്നെ ജഡേക്ക് മുന്നേ ക്രീസിലെത്തുകയും റണ്‍സുയര്‍ത്താനാവാതെ പ്രയാസപ്പെടുകയും ഒടുവില്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. പ്ലേ ഓഫില്‍ ധോണിക്ക് കൂടുതല്‍ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാത്ത പക്ഷം ജഡേജക്ക് നേരത്തെ ബാറ്റിങ്ങില്‍ അവസരം നല്‍കേണ്ടതായുണ്ട്.

Also Read: IPL 2021: 'രണ്ടും രണ്ട് തരത്തിലാണ്', ഐപിഎല്ലിലെ ഫോം ടി20 ലോകകപ്പില്‍ ബാധിക്കില്ലെന്ന് രോഹിത് ശര്‍മ

ബൗളര്‍മാര്‍ക്കും മികവ് കാട്ടാനാവുന്നില്ല

ബൗളര്‍മാര്‍ക്കും മികവ് കാട്ടാനാവുന്നില്ല

ബൗളിങ് നിരയുടെ പ്രകടനവും തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. പേസ് നിരയില്‍ ശര്‍ദുല്‍ ഠാക്കൂറിന് മാത്രമാണ് സ്ഥിരതയുള്ളത്. ദീപക് ചഹാറും ജോഷ് ഹെയ്‌സല്‍വുഡും നന്നായി തല്ലുവാങ്ങുന്നു. ഇതിന് മാറ്റം വരാത്ത പക്ഷം പ്ലേ ഓഫില്‍ വലിയ തിരിച്ചടി നേരിടേണ്ടിവരും. രവീന്ദ്ര ജഡേജ സ്പിന്നില്‍ ഭേദപ്പെട്ട് നില്‍ക്കുമ്പോഴും പേസ് നിരയുടെ പ്രകടനം തലവേദനയാവുന്നു. ദീപക് രണ്ടാം പാദത്തില്‍ അഞ്ച് വിക്കറ്റാണ് വീഴ്ത്തിയത്. പകരക്കാരായി പ്രയോഗിക്കാന്‍ മികച്ച പേസര്‍മാരില്ലാത്തതും സിഎസ്‌കെയെ പ്രതികൂലമായി ബാധിച്ചേക്കും.

Also Read:

സിഎസ്‌കെയുടെ ശക്തമായ പ്ലേയിങ് 11

സിഎസ്‌കെയുടെ ശക്തമായ പ്ലേയിങ് 11

റുതുരാജ് ഗെയ്ക് വാദ്,ഫഫ് ഡുപ്ലെസിസ്,റോബിന്‍ ഉത്തപ്പ,മോയിന്‍ അലി,അമ്പാട്ടി റായിഡു,എംഎസ് ധോണി,രവീന്ദ്ര ജഡേജ,ഡ്വെയ്ന്‍ ബ്രാവോ,ശര്‍ദുല്‍ ഠാക്കൂര്‍,ദീപക് ചഹാര്‍,ജോഷ് ഹെയ്‌സല്‍വുഡ്.

Story first published: Saturday, October 9, 2021, 15:37 [IST]
Other articles published on Oct 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+