വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സെഞ്ച്വറി പ്രകടനത്തിന് സംഗക്കാരയുടെ ഉപദേശം സഹായിച്ചതെങ്ങനെ? വിശദീകരിച്ച് ബട്‌ലര്‍

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ തന്റെ ആദ്യ സെഞ്ച്വറി നേട്ടം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലൂടെ രാജസ്ഥാന്‍ റോയല്‍സിന്റെ ജോസ് ബട്‌ലര്‍ സ്വന്തമാക്കിയിരിക്കുകയാണ്. 64 പന്തുകള്‍ നേരിട്ട് 11 ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെ 124 റണ്‍സാണ് അദ്ദേഹം നേടിയത്. 193.75 സ്‌ട്രൈക്കറേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്. ഈ സീസണില്‍ ഫോം കണ്ടെത്താന്‍ പ്രയാസപ്പെട്ടിരുന്ന ബട്‌ലര്‍ ഗംഭീര തിരിച്ചുവരവാണ് ഹൈദരാബാദിനെതിരേ നടത്തിയത്. ഇപ്പോഴിതാ തന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് ടീം ഡയറക്ടറും മുന്‍ ശ്രീലങ്കന്‍ ഇതിഹാസവുമായ കുമാര്‍ സംഗക്കാര എങ്ങനെയാണ് സഹായിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജോസ് ബട്‌ലര്‍.

'വളരെ സന്തോഷമുണ്ട്. ഏറെ നേരം ക്രീസില്‍ നില്‍ക്കാന്‍ കഴിഞ്ഞുവെന്നതിന് മനോഹരമായാണ് കാണുന്നത്. ചില ഷോട്ടുകള്‍ ബാറ്റിന്റെ മധ്യത്തില്‍ത്തന്നെ കൊള്ളിക്കാനായി.ഞങ്ങളെ സംബന്ധിച്ച് നല്ലൊരു ജയമായിരുന്നു ഇത്. അതില്‍ മികച്ച സംഭാവന ചെയ്യാനായതില്‍ അതായായ സന്തോഷം. ഷോട്ട് കളിക്കുമ്പോള്‍ ശരീരത്തിന്റെ പൊസിഷനും ശ്രദ്ധിക്കാന്‍ കുമാര്‍ സംഗക്കാര പറഞ്ഞിരുന്നു. ഇത് പ്രയോജനപ്പെട്ടു. ഒപ്പം ബാറ്റ് ചെയ്യാന്‍ രസകമുള്ള വ്യക്തിയാണ് സഞ്ജു സാംസണ്‍. കളത്തില്‍ ആസ്വദിച്ച് കളിക്കുന്ന താരങ്ങളിലൊരാളാണ് അവന്‍'-ബട്‌ലര്‍ പറഞ്ഞു.

kumarsangakkaraandjossbutleripl

സീസണില്‍ പ്രതീക്ഷക്കൊത്ത പ്രകടനമല്ല രാജസ്ഥാന്‍ റോയല്‍സ് കാഴ്ചവെക്കുന്നത്. ഏഴ് മത്സരത്തില്‍ നിന്ന് മൂന്ന് ജയവും നാല് തോല്‍വിയുമാണ് രാജസ്ഥാന്‍ നേടിയത്. ഇനിയുള്ള മത്സരങ്ങളില്‍ തുടര്‍ ജയം നേടിയാലേ രാജസ്ഥാന് പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കാനാവു. നിലവില്‍ അഞ്ചാം സ്ഥാനത്താണ് രാജസ്ഥാനുള്ളത്.

ജോസ് ബട്‌ലര്‍,സഞ്ജു സാംസണ്‍,ഡേവിഡ് മില്ലര്‍,ക്രിസ് മോറിസ് തുടങ്ങിയ പ്രതിഭാശാലികളായ താരങ്ങളുടെ നീണ്ടനിര രാജസ്ഥാനുണ്ട്. എന്നാല്‍ ഇവരില്‍ സ്ഥിരത കണ്ടെത്താന്‍ ആര്‍ക്കും സാധിക്കുന്നില്ല. മോറിസിനെ 16.25 കോടി രൂപക്ക് സ്വന്തമാക്കിയത് തെറ്റായ തീരുമാനമാണെന്നാണ് ഇതുവരെയുള്ള പ്രകടനങ്ങള്‍ വ്യക്തമാക്കുന്നത്.ബെന്‍ സ്റ്റോക്‌സ്,ആന്‍ഡ്രേ ടൈ,ലിയാം ലിവിങ്‌സ്റ്റര്‍ എന്നിവരെയെല്ലാം പാതി വഴിയില്‍ നഷ്ടമായത് രാജസ്ഥാന്റെ വിജയക്കുതിപ്പിന് തടസമായി.

കോവിഡിന്റെ പശ്ചാത്തലത്തില്‍ താരങ്ങള്‍ക്കെല്ലാം കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ കെകെആറിലെ വരുണ്‍ ചക്രവര്‍ത്തിക്കും സന്ദീപ് വാര്യര്‍ക്കും കോവിഡ് പോസിറ്റീവായതിനാല്‍ ആര്‍സിബിയും കെകെആറും തമ്മില്‍ ഇന്ന് നടക്കാനിരുന്ന മത്സരം റദ്ദാക്കി. വരുണ്‍ ടീമിലെ സജീവ സാന്നിധ്യമായതിനാല്‍ മറ്റാര്‍ക്കെങ്കിലും കോവിഡ് പകര്‍ന്നിട്ടുണ്ടോയെന്ന് വ്യക്തമല്ല. അങ്ങനെ വ്യാപനം സംഭവിച്ചിട്ടുണ്ടെങ്കില്‍ ഐപിഎല്‍ പാതി വഴിയില്‍ നിര്‍ത്തേണ്ടതായി വരുമെന്നുറപ്പാണ്.

Story first published: Monday, May 3, 2021, 15:24 [IST]
Other articles published on May 3, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X