'സിഎസ്‌കെ ഒരു വികാരമാണ്', വിജയത്തില്‍ കണ്ണീരണിഞ്ഞ് കുട്ടി ആരാധകര്‍, സമ്മാനവുമായി ധോണി
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും ആരാധക പിന്തുണയുള്ള ടീമുകളിലൊന്നാണ് സിഎസ്‌കെ. നായകന്‍ എംഎസ് ധോണിയെ 'തല'യെന്ന് വിളിച്ച് ആരാധിക്കുന്ന വലിയൊരു കൂട്ടം തന്നെ സിഎസ്‌കെയ്‌ക്കൊപ്പമുണ്ട്. ഐപിഎല്ലില്‍ മൂന്ന് കിരീടം ഉള്‍പ്പെടെ ആരാധകരുടെ ആവേശത്തിനൊപ്പം നില്‍ക്കുന്ന മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സിഎസ്‌കെയ്ക്ക് സാധിച്ചിട്ടുണ്ട്. ഏത് പ്രതിസന്ധിയിലും ടീമിനൊപ്പം നില്‍ക്കുന്ന ആരാധകര്‍ തന്നെയാണ് ടീമിന്റെ ശക്തി.

രണ്ട് വര്‍ഷം വിലക്ക് ലഭിച്ച് മാറി നിന്ന ശേഷം തിരികെയെത്തിയിട്ടും സിഎസ്‌കെയുടെ ആരാധക പിന്തുണയില്‍ ഒട്ടും കുറവ് വന്നിട്ടില്ല. ആരാധകരുടെ ഈ സ്‌നേഹവും പിന്തുണയുമാണ് മറ്റ് ടീമുകളില്‍ നിന്ന് സിഎസ്‌കെയെ വ്യത്യസ്തരാക്കുന്നത്. കേവലം ടീമെന്നതിലുപരിയായി ആരാധകരെ സംബന്ധിച്ച് സവിശേഷമായ ഒരു വികാരം തന്നെയാണ് സിഎസ്‌കെ. ടീമിനെ ചങ്ക് പറിച്ച് സ്‌നേഹിക്കുന്ന പല ആരാധകരുമുണ്ട്. ഇപ്പോഴിതാ ഡല്‍ഹിക്കെതിരായ ഒന്നാം ക്വാളിഫയറിലെ വിജയത്തിന് പിന്നാലെ ടീമിന്റെ രണ്ട് കുട്ടി ആരാധകര്‍ വൈറലായിരിക്കുകയാണ്.
Also Read: T20 World cup: ഇന്ത്യ അന്നത്തേതു പോലെ ഫൈനല്‍ കളിക്കില്ല! പുതിയ നിയമവുമായി ഐസിസി

സിഎസ്‌കെയെ ധോണി വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയതിന് പിന്നാലെ കണ്ണീര് പൊഴിച്ചാണ് ഈ കുട്ടി ആരാധകര്‍ ആഘോഷിച്ചത്. സിഎസ്‌കെ ടീമിന്റെ ആഘോഷവും ധോണിയുടെ ഭാര്യ സാക്ഷിയുടേയും മകള്‍ സിവയുടേയും സന്തോഷവുമെല്ലാം മത്സരശേഷം കണ്ടെങ്കിലും ആരാധക ഹൃദയം കീഴടക്കിയത് രണ്ട് കുട്ടി ആരാധകരാണ്.
Also Read: IPL 2021: റോബിന്‍ ഉത്തപ്പ-സുരേഷ് റെയ്‌ന, ഡല്‍ഹിക്കെതിരേ ആരെ കളിപ്പിക്കണം? ഗവാസ്‌കര്‍ പറയുന്നു

സിഎസ്‌കെ വിജയിച്ചതിന് പിന്നാലെ ഇരുവരും നിര്‍ത്താതെ കരയുന്നതാണ് ക്യാമറാമാന്റെ ശ്രദ്ധയില്‍ പെട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട ധോണി താന്‍ ഒപ്പിട്ട പന്ത് ഇരുവര്‍ക്കും സമ്മാനമായി നല്‍കി. ഇതോടെ രണ്ട് കുട്ടി ആരാധകരും ഹാപ്പി. 10 വയസോളം പ്രായം തോന്നിക്കുന്ന ആണ്‍കുട്ടിയും എട്ട് വയസോളം തോന്നിക്കുന്ന പെണ്‍കുട്ടിയുമാണ് ഈ വൈറല്‍ ആരാധകര്‍. ഇരുവരുടെയും കണ്ണീരാഘോഷം വളരെ വേഗം വൈറലായി. ഐപിഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ഇവര്‍ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. സിഎസ്‌കെ കേവലം ടീമെന്നതിലുപരിയായുള്ള വികാരമാണെന്ന തലക്കെട്ടോടെയാണ് കൂടുതല്‍ ആരാധകരും ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Also Read: IPL 2021: 'ദേവ്ദത്തിന് മികവുണ്ട്, അവനെ അടുത്ത ആര്‍സിബി നായകനാക്കണം'- ആശിഷ് നെഹ്‌റ

ഡല്‍ഹിയെ തോല്‍പ്പിച്ചതോടെ സിഎസ്‌കെ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇനി എതിരാളികള്‍ക്കായുള്ള കാത്തിരിപ്പാണ്. കെകെആര്‍-ആര്‍സിബി എലിമിനേറ്റില്‍ ജയിക്കുന്ന ടീം രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ഇതില്‍ ജയിക്കുന്ന ടീമാവും ഫൈനലില്‍ സിഎസ്‌കെയെ നേരിടുക. എന്തായാലും ഒമ്പതാം ഫൈനല്‍ കളിക്കാനിറങ്ങുന്ന സിഎസ്‌കെയില്‍ ആരാധകര്‍ വലിയ പ്രതീക്ഷയാണ് വെച്ചിരിക്കുന്നത്. ധോണി ഫോമിലേക്കെത്തിയതും ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തും.
Also Read: IPL 2022: ഹാര്‍ദിക്കിനെ മുംബൈ കൈവിടും! ലേലത്തില്‍ വലിയ തുകയും ലഭിക്കില്ല- പ്രവചിച്ച് വീരു

അവസാന ഓവറിലെ ആവേശത്തിനൊടുവിലാണ് ഡല്‍ഹിയെ സിഎസ്‌കെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടിയപ്പോള്‍ 19.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് സിഎസ്‌കെ വിജയലക്ഷ്യം മറികടന്നത്. ഡല്‍ഹിക്കായി പൃഥ്വി ഷാ (34 പന്തില്‍ 60),റിഷഭ് പന്ത് (35 പന്തില്‍ 51*) തിളങ്ങിയപ്പോള്‍ സിഎസ്‌കെയ്ക്കുവേണ്ടി ജോഷ് ഹെയ്‌സല്‍വുഡ് ബൗളിങ്ങില്‍ തിളങ്ങി. രണ്ട് വിക്കറ്റാണ് അദ്ദേഹം നേടിയത്. രവീന്ദ്ര ജഡേജ,മോയിന്‍ അലി,ഡ്വെയ്ന്‍ ബ്രാവോ എന്നിവരെല്ലാം ഓരോ വിക്കറ്റും വീഴ്ത്തി.
Also Read: IPL 2021: മുംബൈ ആരെയൊക്കെ നിലനിര്‍ത്തണം? ഹര്‍ദിക്കിനെ വേണ്ട, സെവാഗ് തിരഞ്ഞെടുക്കുന്നു

Also Read: IPL 2021: ധോണിക്ക് മുമ്പ് ജഡേജയും ബ്രാവോയും ഇറങ്ങണോ? അഭിപ്രായം വ്യക്തമാക്കി ആകാശ് ചോപ്ര
മറുപടിക്കിറങ്ങിയ സിഎസ്‌കെയ്ക്ക് തുടക്കത്തിലേ തന്നെ ഫഫ് ഡുപ്ലെസിസിനെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിലെ റോബിന്‍ ഉത്തപ്പ (63),റുതുരാജ് ഗെയ്ക് വാദ് (70) കൂട്ടുകെട്ട് ടീമിന് അടിത്തറ പാകി.മധ്യനിരയില്‍ ശര്‍ദുലും അമ്പാട്ടി റായിഡുവും നിരാശപ്പെടുത്തിയെങ്കിലും നായകനെന്ന നിലയില്‍ അവസാന ഓവറില്‍ വെടിക്കെട്ട് നടത്തി ടീമിനെ വിജയത്തിലെത്തിക്കാന്‍ ധോണിക്ക് സാധിച്ചു. ഫൈനലില്‍ ആരാധകരുടെ ആവേശം ഇരട്ടിപ്പിച്ച് സിഎസ്‌കെ കപ്പുയര്‍ത്തുമോയെന്നാണ് ഇനി അറിയേണ്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications