
നിലവിലെ ടീമിലുള്ള താരങ്ങളെ പരിഗണിച്ചാല്‍ എബി ഡിവില്ലിയേഴ്‌സ്,ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരാണ് സീനിയര്‍ താരങ്ങളായുള്ളത്. നിലവിലെ സാഹചര്യത്തില്‍ ഇവരെ നായകസ്ഥാനത്തേക്ക് എത്തിക്കുക എളുപ്പമല്ല. പരിഗണിക്കാവുന്ന മറ്റൊരാള്‍ യുവ ഓപ്പണര്‍ ദേവ്ദത്ത് പടിക്കലാണ്. 2020ല്‍ ടീമിലെത്തിയ താരം ഭേദപ്പെട്ട പ്രകടനം നടത്തിവരുന്നുണ്ട്. അതിനാല്‍ത്തന്നെ പരിഗണിക്കപ്പെടാവുന്ന താരങ്ങളുടെ പേരിനൊപ്പം ദേവ്ദത്തുമുണ്ട്. ഇപ്പോഴിതാ ദേവ്ദത്തിന് അടുത്ത ആര്‍സിബി നായകനാക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസറും ആര്‍സിബി ബൗളിങ് പരിശീലകനുമായിരുന്ന ആശിഷ് നെഹ്‌റ.
Also Read: IPL 2021: സിഎസ്‌കെ X ഡല്‍ഹി, ഫൈനല്‍ സീറ്റ് ആര് ഉറപ്പിക്കും? ധോണിപ്പടക്ക് കാര്യങ്ങള്‍ എളുപ്പമല്ല

'ആര്‍സിബി ടീമിനെ നയിക്കാനുള്ള കഴിവ് ദേവ്ദത്ത് പടിക്കലിനുണ്ട്. ടീം ആവിശ്യപ്പെടുന്നത് ദീര്‍ഘനാളത്തേക്ക് നയിക്കാന്‍ കഴിയുന്ന താരത്തെയാണെങ്കില്‍ ദേവ്ദത്തിന് അതിനുള്ള മികവുണ്ട്. അതിന് അനുയോജ്യനായ താരം ദേവ്ദത്താണ്'-നെഹ്‌റ പറഞ്ഞു. എന്നാല്‍ 21 വയസ് മാത്രമാണ് ദേവ്ദത്തിന്റെ പ്രായം. ഒരു അന്താരാഷ്ട്ര മത്സരം മാത്രം കളിച്ചിട്ടുള്ള ദേവ്ദത്തിന് ഇപ്പോഴേ നായകസ്ഥാനം ഏല്‍പ്പിച്ച് നല്‍കിയാല്‍ അത് താരത്തിന്റെ പ്രകടനത്തെ ബാധിച്ചേക്കും.

ടീമിന്റെ ഓപ്പണറെന്ന നിലയില്‍ തിളങ്ങുന്ന ദേവ്ദത്തിനെ നായകനാക്കിയാല്‍ സമ്മര്‍ദ്ദത്തിന് അടിമപ്പെടാനുള്ള സാധ്യതയുമേറെ. അതിനാല്‍ കൂടുതല്‍ മത്സരങ്ങള്‍ കളിച്ച് കൂടുതല്‍ അനുഭവസമ്പത്ത് ഉണ്ടാക്കിയ ശേഷം നായകസ്ഥാനം നല്‍കുന്നതാവും കൂടുതല്‍ അനുയോജ്യം. നിലവിലെ സാഹചര്യത്തില്‍ ദേവ്ദത്തിനെ ആര്‍സിബി നായകസ്ഥാനത്തേക്ക് എത്തിക്കാനുള്ള സാധ്യത കുറവാണ്.
Also Read: IPL 2021: പ്ലേ ഓഫ് സിഎസ്‌കെയ്ക്ക് എളുപ്പമാവില്ല, വെല്ലുവിളികളേറെ, ശക്തമായ പ്ലേയിങ് 11 പരിശോധിക്കാം

പഞ്ചാബ് കിങ്‌സ് കെ എല്‍ രാഹുലിനെ ഒഴിവാക്കിയാല്‍ ആര്‍സിബി നായകനായി രാഹുലെത്താന്‍ സാധ്യതകളേറെയാണ്. തന്റെ മുന്‍ ടീമായ ആര്‍സിബിയിലേക്ക് മടങ്ങിയെത്താന്‍ രാഹുല്‍ ആഗ്രഹിക്കുന്നുണ്ടോയെന്നതും പ്രധാനപ്പെട്ട കാര്യമാണ്. ശ്രേയസ് അയ്യരെ ഡല്‍ഹി നായകസ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തി റിഷഭ് പന്തിനെ നായകനാക്കി തുടരുമോയെന്നതും കണ്ടറിയേണ്ട കാര്യമാണ്. ശ്രേയസിനെ നായകനാക്കാത്ത പക്ഷം അദ്ദേഹം ആര്‍സിബി നായകനായി കൂടുമാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
Also Read: T20 World Cup 2021: 'ഇന്ത്യ ഇത്തവണ കപ്പടിക്കും', വെറുതെ പറയുന്നതല്ല, അഞ്ച് കാരണങ്ങളിതാ

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിട്ട ഡേവിഡ് വാര്‍ണറാണ് മറ്റൊരു സാധ്യത. 2016ല്‍ ഹൈദരാബാദിനെ കിരീടം ചൂടിച്ച വാര്‍ണറെ വിരമിക്കല്‍ മത്സരം പോലും നല്‍കാതെയാണ് ഹൈദരാബാദ് ഒഴിവാക്കിയത്. ടീം വിടുമെന്ന് വാര്‍ണര്‍ തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ അദ്ദേഹത്തെയും ആര്‍സിബി നോട്ടമിടാന്‍ സാധ്യതകളുണ്ട്.
Also Read: IPL 2021: ലീഗ് ഘട്ടം പൂര്‍ത്തിയായി, മികച്ച പ്ലേയിങ് 11ല്‍ ഇതാ, രോഹിത്തിനും കോലിക്കും ഇടമില്ല

ഡല്‍ഹി ക്യാപിറ്റല്‍സ് സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയാല്‍ അദ്ദേഹത്തെയും ആര്‍സിബിക്ക് നായകസ്ഥാനത്തേക്ക് പരിഗണിക്കാം. വിരാട് കോലിയുമായി സൗഹൃദമുള്ള താരമാണ് സ്മിത്ത്. എന്നാല്‍ മെഗാ താരലേലം നടക്കാനിരിക്കെ ആര്‍സിബി എങ്ങനെയാവും തീരുമാനങ്ങളെടുക്കുകയെന്നത് കാത്തിരുന്ന് തന്നെ കാണേണ്ടതായുണ്ട്.
Also Read: IPL 2021: ആവേശത്തോളം വിവാദങ്ങളും! ഈ സീസണില്‍ ആരാധകരെ ഞെട്ടിച്ച അഞ്ച് വിവാദങ്ങള്‍

അതേ സമയം ദേവ്ദത്തിന്റെ ക്യാപ്റ്റന്‍സി ആരും കാണാത്തതിനാല്‍ത്തന്നെ ദേവ്ദത്തിനെ നായകനാക്കണമെന്നാണ് കഴിഞ്ഞിടെ ആകാശ് ചോപ്രയും അഭിപ്രായപ്പെട്ടത്. ദീര്‍ഘ നാളത്തേക്ക് ടീമില്‍ നിലനിര്‍ത്താന്‍ സാധിക്കുന്ന താരമായതിനാല്‍ ദേവ്ദത്തിനെ പരിഗണിക്കണമെന്നാണ് ആകാശ് അഭിപ്രായപ്പെട്ടത്. 28 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 31.96 ശരാശരിയില്‍ 863 റണ്‍സാണ് ദേവ്ദത്തിന്റെ പേരിലുള്ളത്. 125.25 എന്ന ഭേദപ്പെട്ട സ്‌ട്രൈക്കറേറ്റുമുണ്ട്. ഇത്തവണത്തെ ഇന്ത്യന്‍ പാദത്തില്‍ 52 പന്തില്‍ 101 റണ്‍സുമായി തന്റെ കന്നി ഐപിഎല്‍ സെഞ്ച്വറിയും ദേവ്ദത്ത് നേടിയിരുന്നു.


Click it and Unblock the Notifications











