Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഹാര്‍ദിക്കിനെ മുംബൈ കൈവിടും! ലേലത്തില്‍ വലിയ തുകയും ലഭിക്കില്ല- പ്രവചിച്ച് വീരു

ഐപിഎല്ലിന്റെ ഈ സീസണിലെ ഏറ്റവും വലിയ ഫ്‌ളോപ്പുകളിലൊരാളും ഇന്ത്യന്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയെ അടുത്ത സീസണില്‍ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്താനിടയില്ലെന്നു ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. മെഗാ ലേലത്തില്‍ ഹാര്‍ദിക്കിനു വലിയ തുകയും ലഭിക്കാനിടയില്ലെന്നും വീരു ചൂണ്ടിക്കാട്ടി.

ഈ സീസണില്‍ നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ മുംബൈ പ്ലേഓഫ് പോലും കാണാതെ പുറത്താവാന്‍ കാരണങ്ങളിലൊന്ന് ഹാര്‍ദിക്കിന്റെ ദയനീയ പ്രകടനമായിരുന്നു. ഫോമില്ലായ്മയും ഫിറ്റ്‌നസില്ലായ്മയുമെല്ലാം സീസണിലുടനീളം താരത്തെ അലട്ടിയിരുന്നു. റണ്ണെടുക്കാന്‍ പാടുപെട്ട ഹാര്‍ദിക് ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്നു ഒരോവര്‍ പോലും ബൗള്‍ ചെയ്തതുമില്ല.

 ഹാര്‍ദിക്കിന് ലഭിച്ചത് 40 കോടിയിലേറെ

ഹാര്‍ദിക്കിന് ലഭിച്ചത് 40 കോടിയിലേറെ

ഐപിഎല്ലില്‍ ഇതുവരെ ശമ്പളമായി ഹാര്‍ദിക്കിന് ലഭിച്ചിട്ടുള്ളത് 44.3 കോടി രൂപയാണ്. 2018ലെ മെഗാ ലേലം മുതല്‍ 11 കോടി രൂപ വീതമാണണ് പ്രതിവര്‍ഷം അദ്ദേഹത്തിനു മുംബൈ നല്‍കി വരുന്നത്. 2015ല്‍ ആദ്യമായി മുംബൈയിലെത്തുമ്പോള്‍ 10 ലക്ഷം മാത്രമായിരുന്നു ഹാര്‍ദിക്കിന്റെ ശമ്പളം. 2017 വരെ ഇതേ തുകയായിരുന്നു താരത്തിനു ലഭിച്ചത്.
പക്ഷെ 2018ലെ മെഗാ ലേലത്തില്‍ ഇതു ഒറ്റയടിക്കു 11 കോടി രൂപയായി വര്‍ധിക്കുകയായിരുന്നു. മുംബൈ ടീമിലെ മാച്ച് വിന്നര്‍മാരില്‍ ഒരാളായി താരം മാറുകയും ചെയ്തിരുന്നു. പക്ഷെ ഈ സീസണില്‍ ഹാര്‍ദിക് വന്‍ ഫ്‌ളോപ്പായി മാറി.

 ഹാര്‍ദിക്കിനെ നിലനിര്‍ത്തില്ല

ഹാര്‍ദിക്കിനെ നിലനിര്‍ത്തില്ല

സീസണിനു ശേഷമുള്ള മെഗാ ലേലത്തില്‍ ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തുമെന്നു താന്‍ കരുതുന്നില്ലെന്നു സെവാഗ് അഭിപ്രായപ്പെട്ടു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരോടൊപ്പം ഇഷാന്‍ കിഷന്‍ എന്നിവരെയാണ് ഞാനാണെങ്കില്‍ മുംബൈ ടീമില്‍ നിലനിര്‍ത്തുക. ദീര്‍ഘകാലത്തേക്കു ടീമിനു വേണ്ടി കളിക്കാവുന്ന താരമാണ് ഇഷാന്‍. പ്രായവും അവന്റെ ഭാഗത്താണ്, അതിനാല്‍ തന്നെ ടീമിനെ നന്നായി സേവിക്കാനും കഴിയും. ബൗള്‍ ചെയ്യില്ലെങ്കില്‍ ഹാര്‍ദിക്കിനു ലേലത്തില്‍ ഉയര്‍ന്ന തുക ലഭിക്കുമെന്നു എനിക്കു തോന്നുന്നില്ല, കാരണം പരിക്കിന്റെ ആശങ്കയും അദ്ദേഹത്തിനുണ്ട്. രണ്ടു തവണ ആലോചിച്ച ശേഷം മാത്രമേ ഹാര്‍ദിക്കിനെ ടീമിലെത്താന്‍ എല്ലാവരും ശ്രമിക്കുകയുള്ളൂവെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

ബൗളിങ് പ്രധാനം

ബൗളിങ് പ്രധാനം

ഹാര്‍ദിക് പാണ്ഡ്യ ബൗള്‍ ചെയ്യുമോ, ഇല്ലയോ? ഫിറ്റാണെന്ന് സ്വയം അറിയിക്കുകയും, ബൗളിങ് ആരംഭിക്കുയും ചെയ്താല്‍ മാത്രമേ ലേലത്തില്‍ ടീമുകള്‍ അവനെ വാങ്ങുകയുള്ളൂ. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ അവസാന ലീഗ് മല്‍സരത്തില്‍ ഇഷാന്‍ കിഷന്റെ ഇന്നിങ്‌സ് ഉജ്ജ്വലമായിരുന്നു. ഇനിയും ഇതുപോലെയുള്ള പ്രകടനങ്ങള്‍ അവനില്‍ നിന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. കാരണം ഇഷാന്‍ മുന്‍നിര ബാറ്റ്‌സ്മാനാണ്, ഹാര്‍ദിക് പാണ്ഡ്യയാവട്ടെ ലോവര്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാനാണെന്നും സെവാഗ് വിലയിരുത്തി.

 പരിക്കും ശസ്തക്രിയയും

പരിക്കും ശസ്തക്രിയയും

അടുത്ത സീസണിലും ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സ് ടീമിലുണ്ടാവുമോയെന്ന കാര്യം ഇപ്പോള്‍ സംശയത്തിലാണ്. ഈ സീസണിനു മുമ്പ് മുംബൈ തീര്‍ച്ചയായും നിലനിര്‍ത്താനിടയുള്ള താരങ്ങളിലൊരാളായി അദ്ദേഹം ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. പക്ഷെ സീസണ്‍ കഴിഞ്ഞതോടെ മുംബൈയ്ക്കു ബാധ്യതയായി മാറിയിരിക്കുകയാണ് ഹാര്‍ദിക്. ബാറ്റിങില്‍ പഴയ പ്രഹരശേഷി നഷ്ടപ്പെട്ട താരത്തിന് ഒരോവര്‍ പോലും ബൗള്‍ ചെയ്യാന്‍ സാധിച്ചതുമില്ല.
പുറംഭാഗത്തേറ്റ പരിക്കിനു ശേഷം ശസ്ത്രക്രിയക്കു വിധേയനായതോടെയാണ് ഹാര്‍ദിക്കിന്റെ കഷ്ടകാലം തുടങ്ങുന്നത്. പിന്നീട് പഴയതു പോലെ അദ്ദേഹം ബൗളിങില്‍ സജീവമായിരുന്നില്ല. മുംബൈയും ഇന്ത്യന്‍ ടീമും ഹാര്‍ദിക്കിനെ ബൗളിങില്‍ നിര്‍ബന്ധിച്ചിരുന്നതുമില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അദ്ദേഹത്തിനു സ്വാതന്ത്ര്യവും അനുവദിച്ചിരുന്നു.
ഹാര്‍ദിക്കിനെ സംബന്ധിച്ചിടത്തോളം മറക്കാനാഗ്രഹിക്കുന്ന സീസണാണ് ഇത്തവണത്തേത്. 12 മല്‍സരങ്ങളില്‍ നിന്നും 14.11 ശരാശരിയില്‍ 113.39 സ്‌ട്രൈക്ക് റേറ്റോടെ 127 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്. ഒരു ഫിഫ്റ്റി പോലും ഇക്കൂത്തലില്‍ ഇല്ലായിരുന്നു. പഞ്ചാബ് കിങ്‌സിനെതിരായ രണ്ടാംപാദത്തില്‍ പുറത്താവാതെ നേടിയ 40 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍.

Story first published: Sunday, October 10, 2021, 18:05 [IST]
Other articles published on Oct 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+