
ചുരുങ്ങിയത് 10 ഓവര്‍ കളിക്കണം
ടി20 ഫോര്‍മാറ്റിലെ പരിഷ്‌കരിച്ച നിയമപ്രകാരം രണ്ടു ടീമുകളും ചുരുങ്ങിയത് അഞ്ചോവര്‍ വീതമെങ്കിലും കളിച്ചാല്‍ മാത്രമേ മല്‍സരഫലമുണ്ടാവുകയുള്ളൂ. വരാനിരിക്കുന്ന ലോകകപ്പില്‍ യോഗ്യതാ റൗണ്ടിലും സൂപ്പര്‍ 12ലുമെല്ലാം ഈ നിയമം നടപ്പാക്കും.
എന്നാല്‍ സെമി ഫൈനല്‍, ഫൈനല്‍ എന്നിവയിയില്‍ നിയമത്തില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. സെമി ഫൈനലുകളിലും ഫൈനലിലും രണ്ടു ടീമും ചുരുങ്ങിയത് 10 ഓവറെങ്കിലും കളിച്ചാല്‍ മാത്രമേ ആ മല്‍സരത്തിനു ഫലമുണ്ടാവുകയുള്ളൂ.

ഇന്ത്യന്‍ ടീമിന്റെ ഫൈനല്‍ പ്രവേശനം
കഴിഞ്ഞ വര്‍ഷം നടന്ന ഐസിസിയുടെ വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഫൈനല്‍ പ്രവേശനത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ഉയര്‍ന്നത്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലായിരുന്നു സെമി ഫൈനല്‍ പോരാട്ടം. പക്ഷെ കനത്ത മഴയെ തുടര്‍ന്നു ഒരോവര്‍ പോലും കളി നടന്നില്ല. തുടര്‍ന്നു നേരത്തേ ഗ്രൂപ്പ് എയില്‍ നിന്നും ഒന്നാംസ്ഥാനക്കാരായി മുന്നേറിയതു പരിഗണിച്ച് ഇന്ത്യക്കു ഫൈനല്‍ ടിക്കറ്റ് ലഭിക്കുകയായിരുന്നു.
ഐസിസിയുടെ ഈ നിയമത്തിനെതിരേ പല മുന്‍ താരങ്ങളും അന്നു രംഗത്തു വന്നിരുന്നു. ഗ്രൂപ്പുഘട്ടത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ടീമിനു സെമി ഫൈനല്‍ പോലൊരു നോക്കൗട്ട് മല്‍സരത്തില്‍ മുന്‍തൂക്കം നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു ചിലരുടെ അഭിപ്രായം.
2018ലെ തൊട്ടുമുമ്പത്തെ ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച ടീം കൂടിയായിരുന്നു ഇംഗ്ലണ്ട്. അതുകൊണ്ടു തന്നെ കാലാവസ്ഥ വില്ലനായതിന്റെ പേരില്‍ 2020ല്‍ തങ്ങള്‍ക്കു ഫൈനല്‍ ബെര്‍ത്ത് നഷ്ടമായതില്‍ കൂടുതല്‍ നിരാശയും അവര്‍ക്കായിരുന്നു.

കളിക്കിടെ ഡ്രിങ്ക്‌സ് ബ്രേക്ക്
ഐപിഎല്ലിനു സമാനമായ ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഓരോ മല്‍സരത്തിനിടെയും ഡ്രിങ്ക്‌സ് ബ്രേക്ക് കൊണ്ടു വരാന്‍ ഐസിസി തീരുമാനിച്ചിട്ടുണ്ട്. ഇരുടീമുകളുടെയും ഇന്നിങ്‌സിന്റെ മധ്യത്തില്‍ വച്ചായിരിക്കുമ ഈ ബ്രേക്ക്. രണ്ടു മിനിറ്റും 30 സെക്കന്റുമാണ് ബ്രേക്കിന്റെ ദൈര്‍ഘ്യം.
കൂടാതെ അംപയറുടെ തീരുമാനം പുനപ്പരിശോധിക്കാന്‍ ഇരുടീമുകള്‍ക്കും അധികാരം നല്‍കുന്ന ഡിആര്‍ആസും (ഡിസിഷന്‍ റിവ്യു സിസ്റ്റം) ഈ ലോകകപ്പില്‍ കാണാന്‍ കഴിയും. ടി20 ലോകകപ്പില്‍ ഡിആര്‍എസിന്റെ അരങ്ങേറ്റം കൂടിയാണ് ഈ ടൂര്‍ണമെന്റിലേത്.

ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍
ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ഇത്തവണത്തെ ലോകകപ്പില്‍ ഒരേ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ടൂര്‍ണമെന്റിലെ ആദ്യ മല്‍സരവും ഇരുവരും തമ്മിലാണ്. 24ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ലോകം കാത്തിരിക്കുന്ന ഗ്ലാമര്‍ പോരാട്ടം. സൂപ്പര്‍ 12ലേക്കു ഇരുടീമുകളു നേരിട്ടു യോഗ്യത നേടിയിട്ടുണ്ട്. സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടിലാണ് ഇരുവരും ഉള്‍പ്പെട്ടിരിക്കുന്നത്. ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍ എന്നിവരോടൊപ്പം യോഗ്യതാ മല്‍സരം കളിച്ചെത്തുന്ന രണ്ടു ടീമുകള്‍ കൂടി ഗ്രൂപ്പിലേക്കു വരും.
ഗ്രൂപ്പ് ഒന്നാണ് മരണഗ്രൂപ്പായി മാറിയിരിക്കുന്നത്. നിലവിലെ ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്, മുന്‍ വിജയികളായ ഇംഗ്ലണ്ട്, കരുത്തരായ ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവര്‍ ഈ ഗ്രൂപ്പിലാണ്. യോഗ്യതാ റൗണ്ടിലെ രണ്ടു ടീമുകള്‍ കൂടി ഇവര്‍ക്കൊപ്പമുണ്ടാവും.


Click it and Unblock the Notifications