Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: മുംബൈ ആരെയൊക്കെ നിലനിര്‍ത്തണം? ഹര്‍ദിക്കിനെ വേണ്ട, സെവാഗ് തിരഞ്ഞെടുക്കുന്നു

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ആവേശം പ്ലേ ഓഫിലേക്കെത്തിയിരിക്കുകയാണ്. അടുത്ത സീസണിന് മുമ്പ് മെഗാ താരലേലം നടക്കാനുള്ളതിനാല്‍ നിലവിലെ ടീമുകളുടെ അവസാന സീസണായിരിക്കും ഇത്. അടുത്ത സീസണില്‍ ടീമില്‍ അടിമുടി മാറ്റങ്ങളുണ്ടാവുമെന്നുറപ്പാണ്. പുതിയ രണ്ട് ടീമുകള്‍ക്കൂടി വരുന്നതോടെ പോരാട്ടം കൂടുതല്‍ ശക്തമാവും. ഇത്തവണ ഹാട്രിക് കിരീടം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫ് കാണാതെ പുറത്തുപോകേണ്ടി വന്നു. ബാറ്റ്‌സ്മാന്‍മാരുടെ മോശം പ്രകടനമാണ് മുംബൈക്ക് തിരിച്ചടിയായത്.

1

വരുന്ന സീസണില്‍ മുംബൈ നിരയില്‍ അടിമുടി മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. താരസമ്പന്നമായ മുംബൈയില്‍ ആരെയൊക്കെ നിലനിര്‍ത്തും ഒഴിവാക്കുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. ഇപ്പോഴിതാ മുംബൈ ഇന്ത്യന്‍സ് ആരെയൊക്കെ നിലനിര്‍ത്തണമെന്നതില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ഹര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കിയാണ് സെവാഗ് നിലനിര്‍ത്തുന്ന താരങ്ങളെ നിര്‍ദേശിച്ചിരിക്കുന്നത്.

Also Read: T20 World Cup 2021: 'ഇന്ത്യ ഇത്തവണ കപ്പടിക്കും', വെറുതെ പറയുന്നതല്ല, അഞ്ച് കാരണങ്ങളിതാ

2

'ഞാന്‍ തിരഞ്ഞെടുക്കുന്നത് ഇഷാന്‍ കിഷന്‍,രോഹിത് ശര്‍മ,ജസ്പ്രീത് ബുംറ എന്നിവരെയാണ്. ഇഷാന് പ്രായം കുറവായതിനാല്‍ ദീര്‍ഘ നാള്‍ ടീമിനൊപ്പം തുടരാനാവും. അതിനാല്‍ അവന് കൂടുതല്‍ പരിഗണന ലഭിക്കേണ്ടതായുണ്ട്. ഹര്‍ദിക് പാണ്ഡ്യക്ക് പന്തെറിയാനാവുന്നില്ല. ലേലത്തില്‍ അവന് വലിയ പ്രതിഫലം കിട്ടാനും സാധ്യത കുറവാണ്. കാരണം അവന്റെ പരിക്ക് തന്നെ. ഏത് ടീമും അവനെ എടുക്കുന്നതിന് മുമ്പ് രണ്ടാമതൊന്ന് ആലോചിക്കും. അവന് ഫിറ്റ്‌നസ് വീണ്ടെടുക്കാനായെങ്കില്‍ മാത്രമെ ലേലത്തിലേക്ക് പരിഗണിക്കാനാവു. കഴിഞ്ഞ ദിവസം നടത്തിയതുപോലെ ഇനിയും മികച്ച പ്രകടനം നടത്താന്‍ അവന് സാധിക്കും. ടോപ് ഓഡറില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണവന്‍. ഹര്‍ദിക്കില്ലെങ്കില്‍ ലോവര്‍ ഓഡറിലും അവന് ബാറ്റ് ചെയ്യാനാവും'-സെവാഗ് പറഞ്ഞു.

Also Read: IPL 2021: ലീഗ് ഘട്ടം പൂര്‍ത്തിയായി, മികച്ച പ്ലേയിങ് 11ല്‍ ഇതാ, രോഹിത്തിനും കോലിക്കും ഇടമില്ല

3

എന്നാല്‍ മുംബൈ ഇന്ത്യന്‍സ് ഹര്‍ദിക്കിനെ വിട്ടുകളയാന്‍ സാധ്യത കുറവാണ്. തിളങ്ങുന്ന മത്സരങ്ങളില്‍ ഒറ്റക്ക് മത്സരഗതിയെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണ് ഹര്‍ദിക് പാണ്ഡ്യ. പന്തെറിയാന്‍ അധികം വൈകാതെ അദ്ദേഹത്തിന് സാധിച്ചേക്കും. വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും ഹര്‍ദിക് ഉള്‍പ്പെട്ടിട്ടുണ്ട്. ടി20 ലോകകപ്പിലെ പ്രകടനം വരുന്ന സീസണിലെ ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ ഭാവി തീരുമാനിക്കും.

Also Read: IPL 2021: ആവേശത്തോളം വിവാദങ്ങളും! ഈ സീസണില്‍ ആരാധകരെ ഞെട്ടിച്ച അഞ്ച് വിവാദങ്ങള്‍

4

മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്നുവന്ന താരമെന്ന നിലയില്‍ ഹര്‍ദിക്കിനോട് മുംബൈക്ക് പ്രത്യേക താല്‍പ്പര്യവുമുണ്ട്. ബൗളിങ് ആരംഭിച്ചാല്‍ നിലവിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാള്‍ത്തന്നെയാണ് ഹര്‍ദിക്. അതിനാല്‍ ഒറ്റ സീസണിലെ മോശം പ്രകടനം കൊണ്ട് ഹര്‍ദിക്കിനെ മുംബൈ ഒഴിവാക്കിയേക്കില്ല. നായകനെന്ന നിലയില്‍ രോഹിത് ശര്‍മ എന്തായാലും ടീമില്‍ തുടരും. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയേയും ഒരു കാരണവശാലും ഒഴിവാക്കില്ല.

Also Read: IPL 2021: 'ഒരു പന്ത് പോലും അവന്‍ എറിഞ്ഞിട്ടില്ല', ഹര്‍ദിക്കിന്റെ കാര്യത്തില്‍ ആശങ്ക പങ്കുവെച്ച് രോഹിത് ശര്‍മ

5

കീറോണ്‍ പൊള്ളാര്‍ഡിനെ മുംബൈ ഒഴിവാക്കാനുള്ള സാധ്യതയും കുറവാണ്. സൂര്യകുമാര്‍ യാദവ്,ക്രുണാല്‍ പാണ്ഡ്യ,ട്രന്റ് ബോള്‍ട്ട്,ക്വിന്റന്‍ ഡീകോക്ക് എന്നിവരെ ഒഴിവാക്കിയേക്കും. ലേലത്തില്‍ സൂര്യയെ തിരികെ ടീമിലെത്തിക്കാനാവും മുംബൈ ശ്രമിക്കുക. മികച്ച സ്പിന്നര്‍മാരെ മുംബൈക്ക് ആവിശ്യമുണ്ട്. അതിനാല്‍ ദീപക് ചഹാര്‍,പീയൂഷ് ചൗള,ജയന്ത് യാദവ് എന്നിവരെയെല്ലാം ഒഴിവാക്കി പുതിയ സ്പിന്നര്‍മാരെ മുംബൈ ടീമിലെത്തിച്ചേക്കും.

Also Read: IPL 2021: കൊല്‍ക്കത്ത പ്ലേ ഓഫിലെത്തുമെന്ന് ആരും കരുതിയില്ല, കയ്യടി ഇവര്‍ക്ക്: ഇര്‍ഫാന്‍ പഠാന്‍

6

Also Read: T20 World Cup 2021: ഇന്ത്യ കരുതിയിരിക്കണം, കരുത്തുയര്‍ത്തി പാകിസ്താന്‍, ടീമില്‍ മൂന്ന് മാറ്റങ്ങള്‍

2022ലെ മെഗാ ലേലത്തില്‍ പുതിയ രണ്ട് ടീമുകള്‍ക്കൂടി വരുന്നതിനാല്‍ നിലനിര്‍ത്താവുന്ന താരങ്ങളുടെ എണ്ണത്തിലടക്കം മാറ്റം ഉണ്ടായേക്കും. നിലനിര്‍ത്താവുന്ന വിദേശ താരങ്ങളുടെ എണ്ണത്തിലും മാറ്റം ഉണ്ടായേക്കും. ഇതിനെയൊക്കെ അടിസ്ഥാനമാക്കിയാവും മുംബൈ ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളെ തീരുമാനിക്കുക. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇത്തവണയും ചാമ്പ്യന്‍നിരയായിരുന്നെങ്കിലും ഭാഗ്യം പതിവ് പോലെ തുണക്കാതെ വന്നതോടെ പ്ലേ ഓഫ് കാണാതെ പുറത്തുപോകേണ്ടി വന്നു.

Story first published: Sunday, October 10, 2021, 14:34 [IST]
Other articles published on Oct 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+