Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ചാമ്പ്യന്മാരെ നാണംകെടുത്തി കെകെആര്‍, താരങ്ങളുടെ റേറ്റിങ് അറിയാം, സൂര്യകുമാര്‍ വളരെ മോശം

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദത്തില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മുംബൈ ഇന്ത്യന്‍സ് തോറ്റിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ സിഎസ്‌കെയോട് പരാജയപ്പെട്ടപ്പോള്‍ രണ്ടാം മത്സരത്തില്‍ കെകെആറിനോടാണ് മുംബൈ തലകുനിച്ചത്. മോശം ബാറ്റിങ് പ്രകടനമാണ് മുംബൈക്ക് തിരിച്ചടിയാവുന്നത്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഹാട്രിക് കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങിയതെങ്കിലും പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല.

കെകെആറിനെതിരേ ആദ്യം ബാറ്റ് ചെയ്ത മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് നേടിയപ്പോള്‍ കെകെകെആര്‍ 29 പന്തുകള്‍ ബാക്കിനിര്‍ത്തി ഏഴ് വിക്കറ്റിന് വിജയം നേടി. മുംബൈയുടെ പേരുകേട്ട ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയ കെകെആര്‍ ബൗളര്‍മാരാണ് അഭിനന്ദനം അര്‍ഹിക്കുന്നത്. മത്സരത്തിലെ ഇരു ടീമിന്റെയും താരങ്ങളുടെ റേറ്റിങ് അറിയാം.

ശുഭ്മാന്‍ ഗില്‍-വെങ്കടേഷ് അയ്യര്‍

ശുഭ്മാന്‍ ഗില്‍-വെങ്കടേഷ് അയ്യര്‍

കൊല്‍ക്കത്തയുടെ ഓപ്പണര്‍മാരുടെ പ്രകടനം മികച്ചതാണ്. യുവതാരം വെങ്കടേഷ് അയ്യര്‍ മുംബൈക്കെതിരേ തന്റെ കന്നി അര്‍ധ സെഞ്ച്വറിയാണ് നേടിയത്. 26കാരനായ താരം 30 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 176.66 സ്‌ട്രൈക്കറേറ്റില്‍ 53 റണ്‍സാണ് നേടിയത്. 10ല്‍ 9 ആണ് വെങ്കടേഷിന്റെ റേറ്റിങ്.ഭേദപ്പെട്ട ഫീല്‍ഡിങ്ങും വെങ്കടേഷ് നടത്തി. ഒന്നാം വിക്കറ്റില്‍ 40 റണ്‍സാണ് കെകെആര്‍ ഓപ്പണര്‍മാര്‍ കൂട്ടിച്ചേര്‍ത്തത്. ശുഭ്മാന്‍ ഗില്‍ 9 പന്തില്‍ 13 റണ്‍സാണ് നേടിയത്. ഒരു ഫോറും സിക്‌സും നേടിയ ഗില്ലിന് 10 ല്‍ 6.5 റേറ്റിങ്.

Also Read: IPL 2021: ദൈവത്തിന്റെ പോരാളികള്‍ വീണ്ടും തോറ്റു! വിജയം ആവര്‍ത്തിച്ച് കൊല്‍ക്കത്തയുടെ വമ്പന്‍ തിരിച്ചുവരവ്

നിധീഷ് റാണ,രാഹുല്‍ ത്രിപതി,ഓയിന്‍ മോര്‍ഗന്‍

നിധീഷ് റാണ,രാഹുല്‍ ത്രിപതി,ഓയിന്‍ മോര്‍ഗന്‍

ഒരു ഓവര്‍ പന്തെറിഞ്ഞ് നാല് റണ്‍സ് വിട്ടുകൊടുത്ത നിധീഷ് റാണ രണ്ട് പന്തില്‍ ഒരു ബൗണ്ടറിയടക്കം അഞ്ച് റണ്‍സും നേടി. 10ല്‍ 7 ആണ് നിധീഷ് റാണയുടെ റേറ്റിങ്. ഫീല്‍ഡിങ്ങിലും അദ്ദേഹം മികവ് കാട്ടി.മൂന്നാം നമ്പറിലിറങ്ങിയ രാഹുല്‍ ത്രിപതി 42 പന്തില്‍ 74 റണ്‍സാണ് നേടിയത്. 8 ഫോറും മൂന്ന് സിക്‌സുമാണ് രാഹുല്‍ നേടിയത്. 176.19 സ്‌ട്രൈക്കറേറ്റിലായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ് വെടിക്കെട്ട്. മത്സരത്തില്‍ കെകെആറിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കാണ് ത്രിപതി വഹിച്ചത്.

Also Read: IPL2021: 'റിഷഭ് മികച്ച നായകന്‍, ക്രീസില്‍ നിന്ന് ടീമിനെ വിജയത്തിലേക്കെത്തിക്കുന്നു- ഇര്‍ഫാന്‍ പഠാന്‍

3

കെകെആര്‍ നായകന്‍ ഓയിന്‍ മോര്‍ഗന് 10ല്‍ 6.5 ആണ് റേറ്റിങ്. മോര്‍ഗന്‍ നായകനെന്ന നിലയിലെടുത്ത തീരുമാനമാണ് മത്സരത്തില്‍ നിര്‍ണ്ണായകമായത്. ആദ്യ നാല് ഓവറില്‍ സ്പിന്നര്‍മാരെക്കൊണ്ട് എറിയിച്ച് മുംബൈയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ഓയിന്‍ മോര്‍ഗന്റെ തീരുമാനം ഫലം കാണുകയായിരുന്നു. ബാറ്റിങ്ങിനിറങ്ങി എട്ട് പന്തില്‍ ഏഴ് റണ്‍സ് മാത്രമാണ് മോര്‍ഗന് നേടാനായത്.

Also Read: മുംബൈ കൊല്‍ക്കത്തയ്‌ക്കെതിരെ; 18 റണ്‍സകലെ രോഹിത്തിനേയും കാത്ത് അപൂര്‍വ്വ നേട്ടം

ദിനേഷ് കാര്‍ത്തിക്,ആന്‍ഡ്രേ റസല്‍,സുനില്‍ നരെയ്ന്‍

ദിനേഷ് കാര്‍ത്തിക്,ആന്‍ഡ്രേ റസല്‍,സുനില്‍ നരെയ്ന്‍

വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക് സൂര്യകുമാര്‍ യാദവിനെ ക്യാച്ചിലൂടെ പുറത്താക്കി. എന്നാല്‍ ക്രുണാല്‍ പാണ്ഡ്യയുടെ ക്യാച്ച് നഷ്ടപ്പെടുത്തി. 10ല്‍ 6 ആണ് കാര്‍ത്തികിന്റെ റേറ്റിങ്. ആന്‍ ്രേറസലിന് ബാറ്റിങ്ങില്‍ അവസരം ലഭിച്ചില്ല. പന്തുകൊണ്ട് പ്രതീക്ഷിച്ച മികവും കാട്ടാനായില്ല. മൂന്ന് ഓവറില്‍ 37 റണ്‍സ് വിട്ടുകൊടുത്ത റസലിന് ഒരു വിക്കറ്റ് പോലും നേടാനായില്ല. 10ല്‍ 3 ആണ് റസലിന്റെ റേറ്റിങ്. കളിയിലെ താരമായ സുനില്‍ നരെയ്‌ന്റെ റേറ്റിങ് 10ല്‍ 8. മൂന്ന് ഓവറില്‍ 20 റണ്‍സ് മാത്രം വിട്ടുനല്‍കിയ നരെയ്ന്‍ രോഹിത് ശര്‍മയുടെ വിക്കറ്റും നേടി.

Also Read: IPL 2021: മുംബൈ X കെകെആര്‍, കരുതിയിരിക്കേണ്ടത് ആരെയൊക്കെ? തിരഞ്ഞെടുത്ത് സഞ്ജയ്

ലോക്കി ഫെര്‍ഗൂസന്‍,പ്രസിദ്ധ് കൃഷ്ണ,വരുണ്‍ ചക്രവര്‍ത്തി

ലോക്കി ഫെര്‍ഗൂസന്‍,പ്രസിദ്ധ് കൃഷ്ണ,വരുണ്‍ ചക്രവര്‍ത്തി

പേസര്‍ ലോക്കി ഫെര്‍ഗൂസന്‍ നാല് ഓവറില്‍ 27 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് വീഴ്ത്തിയത്. 10ല്‍ 8 ആണ് ഫെര്‍ഗൂസന്റെ റേറ്റിങ്. ഡെത്ത് ഓവറിലും അദ്ദേഹം ബൗളിങ്ങില്‍ തിളങ്ങി. പേസര്‍ പ്രസിദ്ധ് കൃഷ്ണക്ക് 10ല്‍ 7 റേറ്റിങ്. നാല് ഓവറില്‍ 43 റണ്‍സ് വിട്ടുകൊടുത്തെങ്കിലും രണ്ട് നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്ത്താന്‍ പ്രസിദ്ധിനായി. വരുണ്‍ ചക്രവര്‍ത്തിക്ക് 10ല്‍ 7.5 ആണ് റേറ്റിങ്. വിക്കറ്റ് നേടാനായില്ലെങ്കിലും നാല് ഓവറില്‍ 22 റണ്‍സ് മാത്രമാണ് അദ്ദേഹം വിട്ടുനല്‍കിയത്.

Also Read: കരിയര്‍ വേണമെങ്കില്‍ പണിയെടുക്കണം, ഇത് ശ്രദ്ധിക്കണം; ക്രുണാല്‍ പാണ്ഡ്യയോട് മഞ്ജരേക്കര്‍

ക്വിന്റന്‍ ഡീകോക്ക്-രോഹിത് ശര്‍മ

ക്വിന്റന്‍ ഡീകോക്ക്-രോഹിത് ശര്‍മ

മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ ക്വിന്റന്‍ ഡീകോക്ക് 42 പന്തില്‍ 55 റണ്‍സാണ് നേടിത്. ഭേദപ്പെട്ട സ്‌കോറിലേക്ക് മുംബൈയെ എത്തിക്കാന്‍ സഹായിച്ചത് ഡീകോക്കാണ്. 10ല്‍ 7.5 റേറ്റിങ്. മുംബൈ നായകന്‍ രോഹിത് ശര്‍മയുടെ റേറ്റിങ് 6.5. 33 റണ്‍സുകള്‍ നേടിയെങ്കിലും സ്‌ട്രൈക്കറേറ്റ് മോശമായിരുന്നു. സുനില്‍ നരെയ്‌ന്റെ മുന്നില്‍ ഏഴാം തവണയാണ് രോഹിത് വീണത്. ആദ്യം മത്സരത്തില്‍ വിശ്രമം എടുത്താണ് രോഹിത് കെകെആറിനെതിരേ ഇറങ്ങിയത്.

Also Read: IPL 2021: 'വാര്‍ണര്‍ പൂജ്യത്തിന് പുറത്തായതില്‍ അത്ഭുതമില്ല', കാരണം ചൂണ്ടിക്കാട്ടി കെവിന്‍ പീറ്റേഴ്‌സന്‍

സൂര്യകുമാര്‍,ഇഷാന്‍ കിഷന്‍,സൗരഭ് തിവാരി

സൂര്യകുമാര്‍,ഇഷാന്‍ കിഷന്‍,സൗരഭ് തിവാരി

മൂന്നാം നമ്പറിലെ മുംബൈയുടെ വിശ്വസ്തന്‍ സൂര്യകുമാര്‍ യാദവ് 10 പന്തില്‍ നേടിയത് അഞ്ച് റണ്‍സ്. തീര്‍ത്തും നിരാശപ്പെടുത്തിയ സൂര്യക്ക് 10ല്‍ ഒരു മാര്‍ക്ക്. ഇഷാന്‍ കിഷനും വലിയൊരു ഇന്നിങ്‌സ് കാഴ്ചവെക്കാനായില്ല. 10ല്‍ 3 റേറ്റിങ്. 13 പന്തില്‍ നേടിയത് 14 റണ്‍സ് മാത്രം. സൗരഭ് തിവാരിക്ക് 10ല്‍ 7 റേറ്റിങ്. രണ്ട് പന്തില്‍ അഞ്ച് റണ്‍സാണ് അദ്ദേഹം നേടിയത്. അവസാന പന്തില്‍ ബൗണ്ടറി നേടാന്‍ സൗരഭിനായി.

Also Read: താനാരാണ് എന്ന് അശ്വിന്‍ മറക്കരുത്; കനത്ത താക്കീതുമായി ഗൗതം ഗംഭീര്‍

കീറോണ്‍ പൊള്ളാര്‍ഡ്,ക്രുണാല്‍ പാണ്ഡ്യ,ആദം മില്‍നെ

കീറോണ്‍ പൊള്ളാര്‍ഡ്,ക്രുണാല്‍ പാണ്ഡ്യ,ആദം മില്‍നെ

മുംബൈ വൈസ് ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡിന് 10ല്‍ 6 റേറ്റിങ്. 15 പന്തില്‍ 21 റണ്‍സാണ് പൊള്ളാര്‍ഡ് നേടിയത്. രണ്ട് ഫോറും ഒരു സിക്‌സുമാണ് അദ്ദേഹം നേടിയത്. ക്രുണാല്‍ പാണ്ഡ്യ 9 പന്തില്‍ നേടിയത് 12 റണ്‍സ്. 10ല്‍ 4 ആണ് റേറ്റിങ് പോയിന്റ്. മൂന്ന് ഓവറില്‍ 25 റണ്‍സ് വിട്ടുകൊടുത്തെങ്കിലും ഒരു വിക്കറ്റ് പോലും നേടിയില്ല. 10ല്‍ 4 ആണ് റേറ്റിങ്. ആദം മില്‍നെ മൂന്ന് ഓവറില്‍ 29 റണ്‍സാണ് വിട്ടുകൊടുത്തത് വിക്കറ്റും നേടാനായില്ല. 10ല്‍ 3 ആണ് റേറ്റിങ്.

Also Read: അശ്വിന്റെ ആ വേലത്തരങ്ങളൊന്നും ധോണിയുടെ അടുത്ത് നടക്കില്ലായിരുന്നു: സെവാഗ്

രാഹുല്‍ ചഹാര്‍,ജസ്പ്രീത് ബുംറ,ട്രന്റ് ബോള്‍ട്ട്

രാഹുല്‍ ചഹാര്‍,ജസ്പ്രീത് ബുംറ,ട്രന്റ് ബോള്‍ട്ട്

10ല്‍ 1 റേറ്റിങ്ങാണ് രാഹുല്‍ ചഹാറിനുള്ളത്. മൂന്ന് ഓവറില്‍ 34 റണ്‍സ് രാഹുല്‍ ചഹാര്‍ വിട്ടുകൊടുത്തത്. വിക്കറ്റും നേടാനായില്ല. ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും 10ന് മുകളിലാണ് ഇക്കോണമി. അതിനാല്‍ 10ല്‍ 6.5 റേറ്റിങ്. ട്രന്റ് ബോള്‍ട്ടും ബൗളിങ്ങില്‍ നിരാശപ്പെടുത്തിയാല്‍ 10ല്‍ 2 ആണ് റേറ്റിങ്.രണ്ട് ഓവറില്‍ 23 റണ്‍സാണ് ബോള്‍ട്ട് വിട്ടുകൊടുത്തത്. വിക്കറ്റും വീഴ്ത്താനായില്ല.

Story first published: Friday, September 24, 2021, 13:53 [IST]
Other articles published on Sep 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+