For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

താനാരാണ് എന്ന് അശ്വിന്‍ മറക്കരുത്; കനത്ത താക്കീതുമായി ഗൗതം ഗംഭീര്‍

By Abin MP

കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ നടന്ന മത്സരത്തില്‍ ജയം ഡല്‍ഹിക്കൊപ്പമായിരുന്നു. എന്നാല്‍ ആര്‍ അശ്വിന്റെ ബൗളിംഗ് പ്രകടനം ഏറെ വിമര്‍ശിക്കപ്പെടുന്നതായിരുന്നു. ഒമ്പതാം ഓവറിലെ ആദ്യ പന്ത് എറിഞ്ഞ ശേഷം മാര്‍ക്കസ് സ്റ്റോയ്‌നിസ് പരുക്കേറ്റ് ഫീല്‍ഡ് വിടുന്നതോടെയാണ് അശ്വിന്‍ പന്തെറിയാന്‍ എത്തുന്നത്. 2.5 ഓവര്‍ പന്തെറിഞ്ഞിട്ടും അശ്വിന് വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല. 22 റണ്‍സ് വഴങ്ങുകയും ചെയ്തു. ഇപ്പോഴിതാ അശ്വിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.

ഓഫ് സ്പിന്‍ എറിയാതിരുന്ന അശ്വിന്റെ തീരുമാനത്തെയാണ് ഗംഭീര്‍ വിമര്‍ശിച്ചത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ചര്‍ച്ചയായിരുന്നു ഗംഭീര്‍ തന്റെ അഭിപ്രായം അറിയിച്ചത്. ''ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓഫ് സ്പിന്നര്‍ ആണ് അവന്‍. പക്ഷെ എനിട്ടും അവന്‍ ഓഫ് സ്പിന്‍ എറിഞ്ഞതേയില്ല. അവനൊരു ഓഫ് സ്പിന്നര്‍ ആണെന്ന് തിരിച്ചറിയുകയാണ് ഏറ്റവും പ്രധാനപ്പെട്ടത്. എതിരാളികള്‍ക്ക് മൂന്നോ നാലോ വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരിക്കുമ്പോള്‍ അവനത് വളരെ അനുകൂലമായ സാഹചര്യമായിരുന്നു'' എന്നായിരുന്നു ഗംഭീറിന്റെ വിമര്‍ശനം.

നഷ്ടമായ താളം

''കുറേക്കാലമായി ക്രിക്കറ്റ് കളിച്ചിട്ട് എന്നതില്‍ തര്‍ക്കമില്ല. നാല് ടെസ്റ്റും കളിച്ചില്ല. മത്സരത്തിലെ സമ്മര്‍ദ്ധവും കൂടുതലാണ്. പക്ഷെ ഏതൊരു ഫോര്‍മാറ്റ് ആണെങ്കിലും ഒരു സിക്സ് അടിക്കുന്നത് വരെയെങ്കിലും ട്രെഡിഷണലായ ഓഫ് സ്പിന്‍ എറിയുക എന്നത് പ്രധാനപ്പെട്ടതായിരുന്നു'' എന്നും ഗംഭീര്‍ പറയുന്നു. അശ്വിന്‍ ക്രിക്കറ്റ് കളിച്ചിട്ട് കുറച്ച് നാളുകളായി. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അശ്വിന്‍ ടീമിലുണ്ടായിരുന്നില്ല. എന്നാല്‍ ഓഫ് സ്പിന്‍ എറിഞ്ഞിരുന്നുവെങ്കില്‍ അശ്വിന് നഷ്ടമായ താളം കണ്ടെത്താന്‍ സാധിക്കുമായിരുന്നുവെന്നാണ് ഗംഭീര്‍ പറയുന്നത്.

ഫീല്‍ ആണ് പ്രധാനം

''ടെസ്റ്റ് മാച്ചിലേത് പോലെ പന്തെറിഞ്ഞ് റിതം കണ്ടെത്തണമായിരുന്നു. ബാറ്റിംഗ് ആയാലും ബൗളിംഗ് ആയാലും ഫീല്‍ ആണ് പ്രധാനം. തുടക്കത്തില്‍ തന്നെ നക്കിള്‍ ബോള്‍ ആണ് കണ്ടത്. നിന്റെ പക്കല്‍ എല്ലാ വേരിയേഷനുമുണ്ടെന്ന് ആ ലോകത്തിലുള്ള എല്ലാവര്‍ക്കും അറിയാം. നിനക്ക് ഗൂഗിളിയും ലെഗ് സ്പിന്നും നക്കിള്‍ ബോളുമെല്ലാം എറിയാന്‍ പറ്റും. പക്ഷെ അപ്പോഴും നീയൊരു ഓഫ് സ്പിന്നറാണ്'' എന്നാണ് ഗംഭീര്‍ പറയുന്നത്. അശ്വിന്റെ പ്രകടനത്തില്‍ താന്‍ നിരാശനാണെന്നാണ് ഗംഭീര്‍ പറയുന്നത്.

വേരിയേഷന്‍ പുറത്തെടുക്കണമെന്നില്ല

''ഓഫ് സ്പിന്‍ എറിഞ്ഞും വിക്കറ്റ് നേടാന്‍ സാധിക്കും. ട്വന്റി-20 ക്രിക്കറ്റ് ആണെന്ന് കരുതി വേരിയേഷന്‍ പുറത്തെടുക്കണമെന്നില്ല. ആ അര്‍ത്ഥത്തില്‍ അവന്‍ എന്നെ നിരാശപ്പെടുത്തി. പക്ഷെ മുന്നോട്ട് പോകവെ അവന്‍ കൂടുതല്‍ ഓഫ് സ്പിന്‍ എറിയുമെന്നുറപ്പാണ്. കാരണം അവനൊരു ലോകോത്തര ബൗളര്‍ ആണ്'' എന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. സമാനമായ അഭിപ്രയാവുമായി വിരേന്ദര്‍ സെവാഗും നേരത്തെ രംഗത്ത് എത്തിയിരുന്നു. ''അശ്വിന്‍ പന്തെറിയുന്ന രീതി വച്ച്, ബാറ്റര്‍മാരെ പുറത്താക്കാനുള്ള സാധ്യതയും കുറഞ്ഞ് വരികയാണ്. ഓഫ് സ്പിന്‍ എറിയാന്‍ തുടങ്ങിയാല്‍ മാത്രമേ എല്‍ബിഡബ്ല്യുവും ബൗള്‍ഡുമൊക്കെ സമവാക്യത്തിലേക്ക് വരികയുള്ളൂ. എക്കണോമിക്കല്‍ ആയാണ് പന്തെറിയുന്നതെന്നത് ശരി തന്നെ. പക്ഷെ മുതിര്‍ന്ന ബൗളര്‍ എന്ന നിലയില്‍ മധ്യ ഓവറുകളില്‍ ബ്രേക്ക് ത്രൂ നല്‍കണം'' എന്നാണ് സെവാഗ് പറയുന്നത്.

പണ്ടും ഇതുപോലെ

അതേസമയം പണ്ടും ഇതുപോലെ അശ്വിന്‍ വേരിയഷനുകളില്‍ പരീക്ഷണം നടത്തുമായിരുന്നുവെന്നും എന്നാല്‍ അന്ന് നായകനായിരുന്ന എംഎസ് ധോണി അതൊന്നും അനുവദിക്കുമായിരുന്നില്ലെന്നും സെവാഗ് പറയുന്നുണ്ട്. ഓഫ് സ്പിന്നറായ അശ്വിന്‍ അതിന് തന്നെ പ്രധാന്യം നല്‍കണമെന്നാണ് സെവാഗിന്റേയും അഭിപ്രായം. അതേസമയം മുംബൈയും കൊല്‍ക്കത്തയും തമ്മിലാണ് ഇന്നത്തെ മത്സരം.

Story first published: Thursday, September 23, 2021, 17:17 [IST]
Other articles published on Sep 23, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+